ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം

Archives

ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സംഗതി എന്താണെന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടും. കോട്ടയത്തെ പ്രകൃതിസുന്ദരമായ ഒരു സ്ഥലമാണിത്. ആരെയും മയക്കുന്നതാണ് ഇലവീഴാപ്പൂഞ്ചിറയുടെ സൗന്ദര്യം. ഒരു മരംപോലുമില്ലാത്തതുകൊണ്ടാണത്രേ ഈ സ്ഥലത്തെ ഇലവീഴാപ്പൂഞ്ചിറയെന്ന് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന വിനോദം. മനോഹരമായ അസ്തമയക്കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

കോട്ടയത്തുനിന്നും പാലയിലേയ്ക്കുള്ള വഴിയില്‍ 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപ്പൂഞ്ചിറയില്‍ എത്താം. തോണിപ്പാറ, മാന്‍കുന്ന്, കൊടയത്തൂര്‍മല്‍ തുടങ്ങിയസ്ഥലങ്ങളാണ് ഇലവീഴാപ്പൂഞ്ചിറയ്ക്ക് ചുറ്റുമുള്ളത്. ഇതെല്ലാം മലയോരപ്രദേശങ്ങളാണ്, ട്രക്കിങ്ങിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.കോട്ടയം, ഇടുക്കി, പത്തനംതിട്ട, എര്‍ണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളുടെ കാഴ്ച ഈ കുന്നുകളില്‍ നിന്നും കാണാം.

 

RELATED NEWS

Leave a Reply