തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

Archives

ഇടുക്കി:1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ അഴകാര്‍ന്ന പരിസ്ഥിതിയും കണ്ടാസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വന്നെത്തുന്നു. പ്രകൃത്യാലുള്ള ഈ പടവുകളും അതിലെ ജലാശയവുമാണ് ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത.ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ഈ വെള്ള ച്ചാട്ടം.  ഇവിടത്തെ ഒരു ഗോത്രത്തിന്റെ മൂപ്പനായിരുന്ന തൊമ്മനെന്ന ആദിവാസിയില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. പുഴ മുറിച്ച്കടക്കുമ്പോള്‍ കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ ഒഴുകിപ്പോയ ആ മനുഷ്യനെ ഈ വെള്ളച്ചാട്ടം അനുസ്മരിപ്പിക്കുന്നു. റോക്ക് ക്ലൈംബിംങിനും ഹൈക്കിംങിനും ട്രെക്കിംങിനും ഇവിടെ സൌകര്യമുണ്ട്. ഇതിലൊന്നും തല്‍പരരല്ലാത്തവര്‍ക്ക് ബോട്ടിംങും ഫിഷിംങും കുതിരസവാരിയോ ആകാം.

 

RELATED NEWS

Leave a Reply