പറമ്പിക്കുളം വന്യജീവി സങ്കേതം, പാലക്കാട്

Archives

പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് പാലക്കാട്ടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിലെ സംഗം മലനിരകളിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര അടിയാണ് ഈ സങ്കേതത്തിന്റെ വിസ്തൃതി. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പക്ഷിമൃഗാദികളും, സസ്യജാലങ്ങളുമാണ് ഇവിടെയുള്ളത്.മലയര്‍, മുതവാന്മാര്‍, കാടര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗവും ഈ വനത്തിനുള്ളില്‍ ജീവിയ്ക്കുന്നുണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍, വരയാട്, കടുവ, പുള്ളിമാന്‍, ആന തുടങ്ങി ഒട്ടേറെ ജീവികള്‍ ഇവിടെയുണ്ട്. വിവിധയിനത്തില്‍പ്പെട്ട ഉരഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കന്നിമാരി എന്ന പഴക്കമേറെയുള്ള തേക്കുവൃക്ഷം ഈ കാടിനുള്ളിലാണ്.പറമ്പിക്കുളം റിസര്‍വോയറിലെ ബോട്ടിങ്ങാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയാല്‍ കാടിനുള്ളില്‍ ട്രക്കിങ്ങിനും പോകാം. തൂണക്കടവ് എന്ന സ്ഥലത്ത് ഒരു ട്രീ ഹൗസുണ്ട്.തെള്ളിക്കല്‍, ഇലത്തോട്, തൂണക്കടവ് ഭാഗങ്ങളില്‍ താമസസൗകര്യത്തിനായി വനംവകുപ്പിന്റെ റസ്റ്റ് ഹൗസുകളുണ്ട്. പാലക്കാട്നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ പൊള്ളാച്ചിയില്‍ പോയിട്ടുവേണം പറമ്പിക്കുളത്തേയ്ക്ക് പ്രവേശിയ്ക്കാന്‍. പൊള്ളാച്ചിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്.

 

RELATED NEWS

Leave a Reply