ബിളിക്കൽ ബേട്ട

Archives

ബാംഗ്ലൂർ നഗരത്തിന് സമീപമുള്ള കനകപുരയുടെ മേൽക്കൂര പോലെ സ്ഥിതി ചെയ്യുന്ന ഒരു മൊട്ടക്കുന്നാണ് രംഗസ്വാമി ബേട്ട. ഈ ഭാഗത്തേ ഏറ്റവും ഉയരം കൂടിയ മല ഇത് തന്നെയാണ്. ഈ പ്രദേശത്തെ വെള്ളാരങ്കല്ലിന്റെ സാന്നിധ്യത്താൽ ഈ മൊട്ടക്കുന്ന് ബിളിക്കൽ ബേട്ട എന്നും അറിയപ്പെടുന്നുണ്ട്. കന്നഡയിൽ ബിളീക്കൽ എന്നാൽ വെള്ളാരംകല്ല് എന്നാണ് അർത്ഥം. ഈ മൊട്ടക്കുന്നിന് ഏറ്റവും മുകളിലായി ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അതിനടുത്തായി പൂജാരിമാർക്ക് താമസിക്കാനുള്ള ഒരു വീടുമുണ്ട്. പൂജാരിമാരുടെ വീട്ടി‌ലെ സൂക്ഷിച്ചിരിക്കുന്ന ആനയുടെ തലയോട്ടി ആദ്യമായി ഇവിടം സഞ്ചാരിക്കുന്നവരെ ശരിക്കും ആകർഷിപ്പിക്കുന്ന ഒന്നാണ്. സമീപ ഗ്രാമങ്ങളിലെ ഗ്രാമീണരുടെ ഇടയിൽ ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. ശാന്തതയ്ക്ക് വേണ്ടിയാണ് നിങ്ങൾ ഇവിടം സന്ദർശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പോകാതിരിക്കുന്നതാണ് നല്ലത്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ലത്. മഴക്കാലം ഒരുക്കിയ പച്ച‌പ്പ് തന്നെയാണ് ഇവിടെ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ കാഴ്ച.
സ്ഥലത്തേക്കുറിച്ച്
ബാംഗ്ലൂർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ റൂറൽ ജില്ലയിലാണ് രംഗസ്വാമി ബേട്ട സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാ‌ൽ ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പിൽ നിന്ന് 3780 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

വന്യതയേക്കുറിച്ച്
പറയുകയാണെങ്കിൽ വനംവകുപ്പിന് കീഴിലുള്ള, കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വനമേഖലയാണ് ഈ സ്ഥലം. കാട്ടാന, കാട്ടുപന്നി ചില ചെറിയ ഇനം വന്യജീവികൾ എന്നിവയൊക്കെ ഇവിടെ കണ്ടുവരുന്നു.

RELATED NEWS

Leave a Reply