ഭ്രമിപ്പിക്കുന്ന ശില്‍പ്പങ്ങള്‍

Archives

തമിഴ്‌നാടിന്റെ കൃഷിഭൂമികളിലൂടെ മധുരയിലേക്കുള്ള വഴി നീണ്ടുകിടന്നു. ഡിണ്ടിഗലിലെ കരിമ്പിന്‍തോട്ടങ്ങളും തേനിയിലെ മുന്തിരിപ്പാടങ്ങളും പിന്നിട്ടാണ് യാത്ര. വഴിയോരങ്ങളില്‍ പാടത്ത് നിന്നും പറിച്ചെടുത്ത പഴങ്ങളുമായി ഗ്രാമീണര്‍ യാത്രക്കാരെ കാത്തിരിക്കുന്നു. വൈഗാ നദിയുടെ തീരത്താണ് തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ മധുര. ആ നഗരനടുവില്‍ പാണ്ഡ്യദേശത്തിന്റെ തുടിക്കുന്ന ഹൃദയം പോലെ മധുരമീനാക്ഷിക്ഷേത്രവും.
മധുര മറ്റൊരു കാലത്താണ്. മധുരയിലെത്തുമ്പോള്‍ നമുക്കും വര്‍ത്തമാനകാലത്തില്‍ നിന്നും വേര്‍പെട്ടേ പറ്റൂ. മൊബൈലിനും ഇന്റര്‍നെറ്റിനും ആഗോളീകരണത്തിനും വിട…നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു പ്രാചീനകാലത്തിലാണ് നമ്മളിപ്പോള്‍. എണ്ണവിളക്കുകളുടെ സ്വര്‍ണവെളിച്ചത്തില്‍, നിഴല്‍വീണ ഈ കരിങ്കല്‍വീഥികളിലൂടെ, വേവലാതികളില്ലാതെ എത്രവേണമെങ്കിലും നടക്കാം. നിറങ്ങള്‍, ശബ്ദങ്ങള്‍, ആചാരങ്ങള്‍, ശില്‍പ്പവേലകള്‍, പെയിന്റിങ്ങുകള്‍…ഒരു മായികസ്വപ്‌നം തുറന്നിട്ട് നമ്മളെ നിശ്ശബ്ദരാക്കുന്ന എന്തോ ജാലവിദ്യയുണ്ട് ഈ മധുരയ്ക്ക്.
മധുരമീനാക്ഷിയില്‍ വന്നാല്‍ കമ്പത്തടി മണ്ഡപം കാണാതെ പോകരുത്. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പണിതതാണ് ഈ മണ്ഡപം. ഒരിഞ്ച് വിടാതെ ശില്‍പ്പമയമായ എട്ട് തൂണുകള്‍. ശില്‍പ്പങ്ങളെ തൂണാക്കി നിര്‍ത്തിയിരിക്കയാണെന്നും പറയാം. മീനാക്ഷീപരിണയശില്‍പ്പം, ഭദ്രകാളിയുടെയും ഉദ്ദവതാണ്ഡവരുടെയും കൂറ്റന്‍ പ്രതിമകള്‍…”എനിക്ക് ആര്‍ട്ടിനെക്കുറിച്ചൊന്നുമറിയില്ല. പക്ഷേ, ഈ ശില്‍പ്പങ്ങള്‍ എത്ര കണ്ടിട്ടും മതിവരുന്നില്ല,”സുശീല്‍ എന്ന യുവാവ് സ്വല്‍പ്പം ലജ്ജയോടെ ഒരു അഭിപ്രായം പറഞ്ഞു. ഈറോഡ

RELATED NEWS

Leave a Reply