മാനം മുട്ടും മുരുഡേശ്വർ

Archives
കർ​ണാട​ക​ ​ജി​ല്ല​യി​ലെ​ ​​ ​ഭ​ട്കൽ​ ​താ​ലൂ​ക്കിൽ​ ​മൂ​ന്ന് ​വ​ശ​വും​ ​അ​റ​ബി​ക്ക​ട​ലാൽ​ ​ചു​റ്റ​പ്പെ​ട്ട് ​കി​ട​ക്കു​ന്ന​ ​ക​ന്ദു​ക​ഗി​രി​ ​എ​ന്ന​ ​ഒ​രു​ ​ചെ​റി​യ​ ​കു​ന്നിൽ ​സി​നി​മ​യ്ക്ക് ​സെ​റ്റി​ട്ടി​രി​ക്കു​ന്ന​ ​പോ​ലെ​യാ​ണ് ​മു​രു​ഡേ​ശ്വർ.​ശി​ലാ​സ്മാ​ര​ക​ങ്ങൾ​ ​നെ​ഞ്ചേ​റ്റി​യ​ ​വി​ജ​യ​ന​ഗ​ര​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​തി​രു​ശേ​ഷി​പ്പു​ക​ളിൽ​ ​ജീ​വി​ത​മു​റ​ങ്ങു​ന്ന​ ​തെ​രു​വു​ക​ളും​ ​ജൈ​ന​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ഓർ​മ്മ​കൾ​ ​പേ​റു​ന്ന​ ​ന​ഗ​ര​വീ​ഥി​ക​ളും​ ​ഉ​ള്ള​ ​ച​രി​ത്ര​ന​ഗ​ര​മാ​ണ് ​മു​രു​ഡേ​ശ്വർ.​പ്ര​ശ​സ്ത​വും​ ​പു​രാ​ത​ന​വു​മാ​യ​ ​മു​രു​ഡേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​ഈ​ ​പ്ര​ദേ​ശ​ത്തി​ന് ​മു​രു​ഡേ​ശ്വർ എ​ന്ന​ ​പേ​രു​ ​കിട്ടാൻ കാരണം.​ അ​റേ​ബ്യൻ​ ​സ​മു​ദ്ര​ത്തി​ന്റെ​ ​തീ​ര​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഈ​ ​പ​ട്ട​ണം​ ​ദ​ക്ഷി​ണേ​ന്ത്യൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​തീർ​ത്ഥാ​ട​ക​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ഭീ​മാ​കാ​ര​മാ​യ​ ​ഒ​രു​ ​ശി​വ​ ​പ്ര​തി​മ​യും​ ​അ​തി​ന​ടു​ത്താ​യി​ ​ആ​കാ​ശം​ ​മു​ട്ടു​ന്ന​ ​ഒ​രു​ ​ഗോ​പു​ര​വും​ ​അ​ട​ങ്ങു​ന്ന​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഉ​ദ്യാ​ന​വും​ ​കൂ​ടി​ച്ചേർ​ന്ന് ​പ്ര​ക​മ്പ​നം​ ​കൊ​ള്ളു​ന്ന​ ​കൊ​ങ്കൺ​ ​ക​ടൽ​ ​തീ​ര​ത്താ​ണ് ​മു​രു​ഡേ​ശ്വർ. സ്ഥി​തി​ചെ​യ്യു​ന്ന​ത്.​അ​ദ്ഭുത​ക്കാ​ഴ്ച​ക​ളു​ടെ​ ​ക്ഷേ​ത്രോ​ദ്യാ​ന​മാ​ണ് ​മു​രു​ഡേ​ശ്വർ​ ​ക​ട​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തിൽ​ ​ഉ​യർ​ന്നു​ ​നിൽ​ക്കു​ന്ന​ ​ച​തുർ​ബാ​ഹു​വാ​യ​ ​പ​ര​മ​ശി​വ​ന്റെ​ ​ഉ​ത്തും​ഗ​മാ​യ​ ​പ്ര​തി​മ​ ​അ​ത്യാ​കർ​ഷ​കം​ ​ത​ന്നെ.​ ​ഉ​യ​ര​മേ​റി​യ​ ​ഗോ​പു​ര​വും​ ​സ്വർ​ണവർ​ണ​മാ​യ​ ​ക്ഷേ​ത്ര​വും​ ​ഉ​ദ്യാ​ന​ ​ശില്പ ങ്ങ​ളും​ ​ഏ​റെ​ ​ശ്ര​ദ്ധേ​യം​ ​ത​ന്നെ.​ ​ഒ​ട്ട​ന​വ​ധി​ ​സി​നി​മ​ക​ളു​ടെ​  ​ലൊ​ക്കേ​ഷ​നായി​ട്ടു​ള്ള​ ​ഇ​വി​ടം​ ​പ​ക്ഷേ​ ​മ​ല​യാ​ള​സി​നി​മ​യിൽ​ ​അ​ത്ര​ ​പ്ര​സി​ദ്ധ​മാ​യി​ട്ടി​ല്ല.​ ​ലോ​ക​ത്തെ​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ര​ണ്ടാ​മ​ത്തെ ​(123​ ​അ​ടി​ ​ഉ​യ​രം​)​ശി​വ​പ്ര​തി​മ​യാ​ണ് ​മു​രു​ഡേ​ശ്വ​രം​ ​ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ത്.​ 20​ ​നി​ല​ക​ളു​ള്ള​ ​രാ​ജ​ഗോ​പു​ര​ത്തി​ന് 259​ ​അ​ടി​ ​ഉ​യ​ര​മു​ണ്ട്.​ ​ആ​രെ​യും​ ​അ​മ്പരപ്പി​ക്കു​ന്ന ​കൊ​ത്തു​പ​ണി​ക​ളും​ ​ശില്പ നിർ​മ്മാ​ണ​വും ​ക്ഷേ​ത്ര​ ​സ​മു​ച്ച​യ​ത്തിൽ​ ​ച​രി​ത്ര​ങ്ങ​ളും​ ​പു​രാ​ണ​ങ്ങ​ളും​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​മ്യു​സി​യ​വും​ ​ഉ​ണ്ട്.​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സൗ​ന്ദ​ര്യം​ ​മ​നോ​ഹ​ര​മാ​യി​ ​ആ​സ്വ​ദി​ക്കാ​വു​ന്ന​ ​സ്ഥ​ല​വും​ ​ആ​ണ്.​വി​നോ​ദ​ ​സ​ഞ്ചാ​രി​കൾ​ക്ക് ​പ്രി​യ​ങ്ക​ര​മാ​ണ് ​ഇവി​ടത്തെ​ ​ബീ​ച്ചും​ ​ക​ടൽ​തീ​ര​ത്തെ​ ​പ​ച്ച​പ്പും.​മ​റു​വ​ശ​ത്ത് ​മ​ത്സ്യ​ ​ബ​ന്ധ​ന​ ​വ​ള്ള​ങ്ങൾ​ ​നി​ര​നി​ര​യാ​യി​ ​കി​ട​ക്കു​ന്ന​തും​ ​ ആ​കർ​ഷ​ക​മാ​ണ്.
ക​ട​ലി​ലേ​ക്ക്​​ ​ ത​ള്ളി​ ​നിൽക്കു​ന്ന​ ​മ​നോ​ഹ​ര​മായ  റെ​സ്റ്റോ​റ​ന്റും​ ​ഉ​ണ്ട്.​ക​ടൽ​തീ​ര​ത്തെ​ ​പ​ച്ച​പ്പും,​ക​ട​ലും  വളരെ ആകർഷകമാണ്.തി​രു​വ​നന്ത​പു​ര​ത്ത് ​നി​ന്ന് ​ഏ​ക​ദേ​ശം​ 765​ ​കി​മീ​റ്ററും കൊ​ച്ചി​യിൽ​ ​നി​ന്ന് 570​ ​കി​ ​മി​ ​റ്ററുമാണ് ദൂരം.റോ​ഡ് ​മാർ​ഗം​ ​മു​രു​ഡേ​ശ്വ​റിൽ​ ​എ​ത്താം.​മം​ഗ​ലാ​പു​രം​ ​വ​ഴി​ ​ഉ​ഡു​പ്പി,​കു​ന്താ​പു​രം,​ഭ​ട്ക്കൽ​ ​വ​ഴി​യും,​കൊ​ല്ലൂ​രിൽ​ ​നി​ന്ന് ​വ​ന്നാൽ​ ​ഭട്ക്ക​ലി​നു​ ​തൊ​ട്ടു​മു​മ്പ് ​ഒ​ട്ടി​നാ​നെ​യിൽ​ ​വെ​ച്ച് ​എൻ.​എ​ച്ച് 17ൽ​ ​ക​യ​റി​യും​ ​ഇ​വി​ടെ​യെ​ത്താം.​ ​ഇ​വി​ടെ​ ​നി​ന്ന് 75​ ​കി​ലോ​മീ​റ്റർ​ ​ദൂ​ര​മേ​യു​ള്ളൂ  ഗോ​കർ​ണത്തേ​ക്ക്.​ ​ഇ​വി​ടെ​ ​നി​ന്നും​ 65​ ​കി​ലോ​മീ​റ്റർ​ ​യാ​ത്ര​ ​ചെ​യ്താൽ​ ​യാ​നാ​ ​ഹിൽ​സ് ​എ​ന്ന​ ​പ്ര​സി​ദ്ധ​മാ​യ​ ​ടൂ​റി​സ്റ്റ് ​ കേന്ദ്രത്തിലെ​ത്താം.​ ​ഭൈ​ര​വേ​ശ്വ​ര​ ​ശി​ക്കാ​റും​ ​മോ​ഹി​നി​ ​ശി​ക്കാ​റും​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​വ​മ്പൻ​ ​പാ​റ​ക്കെ​ട്ടു​കൾ​ ​ഇ​വി​ടെ​യാ​ണു​ള്ള​ത്.​ ​ മത്സ്യബന്ധന​ ​തു​റു​മു​ഖ​മെ​ന്ന​ ​നി​ല​യിൽ​ ​പേ​രെ​ടു​ത്ത​ ​മാൽ​പെ​ ​മു​രു​ഡേ​ശ്വ​റിൽ​ ​നി​ന്നും​ 104​ ​കി​ലോ​മീ​റ്റർ​ ​അ​ക​ലെ​യാ​ണ്.​നെ​ത്രാ​നി​ ​ദ്വീ​പ് 11​ ​നോ​ട്ടി​ക്കൽ​ ​മൈൽ​ ​ദൂ​ര​ത്തും.​ 15​ ​കി​ലോ​മീ​റ്റർ​ ​ദൂ​ര​ത്താ​ണ് ​ഭ​ട്കൽ​ ​ക്ഷേ​ത്ര​സ​മു​ച്ച​യ​മു​ള്ള​ത്.​ ​മ​നോ​ഹ​ര​മാ​യ​ ​പ്ര​കൃ​തി​ ​സൗ​ന്ദ​ര്യ​മാ​ണ് ​ഇ​വി​ട​ങ്ങ​ളി​ലെ​ ​പ്ര​ത്യേ​ക​ത.​കൊ​ങ്കൺ​ ​റെ​യിൽ​വേ​യി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഒ​രു​ ​സ്റ്റേ​ഷൻ​ ​കൂ​ടി​യാ​ണ് ​ഇ​വി​ടം.

RELATED NEWS

Leave a Reply