ഉരുളക്കിഴങ്ങ് ജ്യൂസ് കൊണ്ട് സ്ട്രെച്ച് മാര്‍ക്കിനെ പമ്പകടത്താം

Beauty

പ്രസവശേഷം സാധാരണ സ്ത്രീകളില്‍ കാണപ്പെടുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്ക്സ്. എന്നാല്‍ പ്രസവശേഷം മാത്രമല്ല പലപ്പോഴും തടി കൂടുതലുള്ള ആളുകളിലും സ്ട്രെച്ച് മാര്‍ക്ക് കാണാറുണ്ട് എന്നതാണ് കാര്യം. സ്ട്രെച്ച് മാര്‍ക്ക് കാരണം പലപ്പോഴും സാരി ധരിയ്ക്കാന്‍ പോലും പലര്‍ക്കും മടിയായിരിക്കും. സ്ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ പല മരുന്നുകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പല സ്ത്രീകളും. എന്നാല്‍ ഇനി സ്ട്രെച്ച് മാര്‍ക്കിനെക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം പ്രകൃതി ദത്തമായ വഴികളിലൂടെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്ട്രെച്ച് മാര്‍ക്ക് മാറ്റാവുന്നതാണ്. അതിനായി നിങ്ങള്‍ അതികം കഷ്ടപ്പെടെണ്ടതില്ല. വീട്ടിലെ അടുക്കളയില്‍ നിന്നും
കുറച്ച് ഉരുളക്കിഴങ്ങെടുത്ത് ചെറിയ കഷ്ണങ്ങളായി അരിയുക. ഇത് മിക്‌സിയില്‍ ഇട്ട്  നന്നായി അടിച്ച് അതിന്റെ നീരെടുക്കുക. ഇത് ദിവസവും സ്ട്രെച്ച് മാര്‍ക്ക് ഉള്ളിടത്ത് പുരട്ടിയാല്‍ പെട്ടന്നുതന്നെ പാടു മാറി കിട്ടും. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനും മിനറല്‍സും  സ്ട്രെച്ച് മാര്‍ക്കിന് ഉത്തമമാണ്.

RELATED NEWS

Leave a Reply