ചുണ്ടിന്റെ നിറം മങ്ങുന്നുവോ ?​

Beauty

വൈറ്റമിനുകളുടെ കുറവാണ് ചുണ്ടിന്റെ നിറം മങ്ങുന്നതിന്റെ പ്രധാന കാരണം. വൈറ്റമിൻ സി യും ഇ യും അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം. നെല്ലിക്ക, പഴവർഗ്ഗങ്ങൾ, കരിക്കിൻ വെള്ളം, നാരങ്ങാ നീര്, ഉള്ളി, വെള്ളരിക്ക, കാരറ്റ്, മത്സ്യം തുടങ്ങിയവയുടെ ഉപയോഗം ആവശ്യത്തിനുള്ള വൈറ്റമിൻ സി യും ഇ യും നൽകും. മുറിച്ച ബീറ്റ്‌റൂട്ട് ദിവസത്തിൽ പലതവണ ചുണ്ടിൽ ഉരസിയാൽ നല്ല നിറമുണ്ടാകും. അരച്ച എള്ള് പശുവിൻ പാലിൽ ചേർത്ത് കുഴമ്പാക്കി പുരട്ടുന്നതും ഗ്ലിസറിനും നാരങ്ങ നീരും സമം ചേർത്ത് പുരട്ടുന്നതും ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കും.

RELATED NEWS

Leave a Reply