ചുരുണ്ട മുടി സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

Beauty

ചുരുണ്ട മുടിക്കാരികള്‍ എപ്പോഴും സുന്ദരിമാരാണ്.പക്ഷെ അവരുടെ മുടി സംരക്ഷിച്ചുപോവാന്‍ വളരെ ബുദ്ധിമുട്ടാണ്. ചുരുണ്ട മുടി പലര്‍ക്കും ഉപദ്രവമാണ് ഉണ്ടാക്കുന്നത് എന്നാണ് ധാരണ. എന്നാല്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഇത്രയധികം സൗന്ദര്യം നീണ്ടു വളര്‍ന്ന മുടിയില്‍ കണ്ടെടുക്കാന്‍ പ്രയാസമാണ്. ചുരുണ്ട മുടിയുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
അവ എന്തൊക്കെയെന്ന് നോക്കിയാലോ…

1. ആവണക്കെണ്ണ ഉപയോഗിക്കുക
ആവണക്കെണ്ണ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും. എന്നാല്‍ മുടിവളര്‍ച്ചയോടൊപ്പം മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ആവണക്കെണ്ണ മതി. ആവണക്കെണ്ണ ദിവസവും മുടിയില്‍ പുരട്ടാം.
ഇത് ചുരുണ്ട മുടിയില്‍ ഉണ്ടാകുന്ന കെട്ടുകളും മറ്റും ഇല്ലാതാക്കും.

2. ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

3. കറ്റാര്‍വാഴ
മുടിയുടെ തിളക്കവും മിനിസവും ചുരുണ്ട മുടിക്കാര്‍ എന്നും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കറ്റാര്‍ വാഴ ഇതിന് പരിഹരാമാണ്. ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴയില്‍ ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് അല്‍പം തൈരും കടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയിലെ മിനുസവും തിളക്കവും നിലനിര്‍ത്തുന്നു.

4. ചെമ്പരത്തിയില താളി
മുടി കഴുകുക ചീകുക എന്നതൊക്കെ വലിയ പ്രശ്‌നമാണ് ചുരുണ്ട മുടിക്കാര്‍ക്ക്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ചെമ്പരത്തി കൊണ്ട് നമുക്ക് ഇല്ലാതാക്കാം. ചെമ്പരത്തിയും കറ്റാര്‍ വാഴയും ഇട്ട് മുടി കഴുകിയാല്‍ ഇത് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിയ്ക്കുന്നു.

RELATED NEWS

Leave a Reply