ചുളിവുകള്‍ തടയാo ചര്‍മ്മo സംരക്ഷിക്കാം

Beauty

ചര്‍മാരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ക്കു ചര്‍മാരോഗ്യ വിദഗ്ധനെ സന്ദര്‍ശിച്ചു നിര്‍ദേശം തേടുന്നതാണ് ഉത്തമം. പൊടിക്കൈകള്‍ പ്രയോഗിക്കുന്നതിനു മുമ്പ് സംശയങ്ങള്‍ മാറ്റണം.

1 പഴുത്ത പപ്പായ അരച്ചു കുഴമ്പാക്കി മുഖത്തു തേക്കുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

2 രാത്രി കിടക്കുന്നതിനു മുമ്പ് ബദാം ഓയില്‍ ചുളിവുകള്‍ക്കു മേല്‍ മേലോട്ട് മൃദുവായി തടവുക. പ്രഭാതത്തില്‍ ഇളം ചൂടുവെളളമുപയോഗിച്ചു കഴുകുക.

3 വിറ്റാമിന്‍ ഇ ടാബ്‌ലെറ്റ് മുറിച്ച് അതില്‍ അര സ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ത്തു കുഴമ്പുരൂപത്തിലാക്കി പുരട്ടുക.15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

4 അര ടീസ്പൂണ്‍ തേന്‍ അരിപ്പൊടിയില്‍ ചേര്‍ത്തു കുഴമ്പുരൂപത്തിലാക്കുക. ചുളിവുകളില്‍ ഇതു പതിയെ തടവുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. (ഇത് 30-40 ദിവസം തുടര്‍ച്ചയായി ചെയ്യണം)

 

RELATED NEWS

Leave a Reply