ഫിറ്റ്‌നസ്സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Beauty
 1. ഫിറ്റായ ഒരു ശരീരം ലഭിയ്ക്കുയെന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ ഈ ഭാഗ്യം ലഭിയ്ക്കുന്നതോ, വിരലിലെണ്ണാവുന്നവര്‍ക്കു മാത്രവും. ഫിറ്റ്‌നസ് ലഭിക്കാന്‍ വേണ്ടത് നല്ല വ്യായാമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിന്റെ ഒരു ഭാഗമാണ് ഭക്ഷണനിയന്ത്രണവും. പലര്‍ക്കും പല രീതിയിലുള്ള ഭക്ഷണ, വ്യായാമ നിയന്ത്രണങ്ങളായിരിക്കും ഫിറ്റായ ശരീരത്തിനു വേണ്ടത്. എന്നാല്‍ ഫിറ്റ്‌നസിനും പൊതുവായ ചില നിയമങ്ങളുണ്ടെന്നതാണ് വാസ്തവം. ഇവയെന്തെന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ഫിറ്റായ ഒരു ശരീരം ലഭിയ്ക്കാന്‍ സഹായിക്കും.
 • എപ്പോഴും സ്‌ട്രെച്ചിംങ് ചെയ്തു കൊണ്ട് വ്യായാമമാരംഭിക്കുക. ഇത് മസിലുകള്‍ അയയാനും വ്യായാമം നല്ലപോലെ ചെയ്യുവാനും സഹായിക്കും.
 • മസിലുകള്‍ക്കായി വെയ്റ്റ് എടുത്തുപൊക്കിയുള്ള വ്യായാമങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ കാര്‍ഡിയോ വ്യായാമങ്ങളും വളരെ പ്രധാനമാണ്. ഇക്കാര്യം മറക്കരുത്.
 • കൃത്യമായി വ്യായാമം ചെയ്യുകയെന്നതും വളരെ പ്രധാനമാണ്. ഒരു ദിവസം 10 മണിക്കൂര്‍ വ്യായാമം ചെയ്ത് പിന്നെ ഒരാഴ്ച വ്യായാമം ചെയ്യാതിരിക്കുന്നതില്‍ കാര്യമില്ല. ഫലം ലഭിക്കണമെങ്കില്‍ കൃത്യമായ വ്യായാമം വളരെ പ്രധാനമാണ്.
 • നിങ്ങള്‍ക്കു കഴിയ്ക്കാനാവുന്നതില്‍ ഒരല്‍പം കുറവു കഴിയ്ക്കുക. നിങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ അല്‍പം കൂടുതല്‍ വ്യായാമം ചെയ്യുക. മാത്രമല്ല, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചെയ്യുക.
 • നല്ല രീതിയില്‍ വ്യായാമം ചെയ്യണമെങ്കില്‍, ഫിറ്റ്‌നസ് ലഭിക്കണമെങ്കില്‍ നല്ലപോലെ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ശരീരത്തിലെ ജലാംശം നല്ല വ്യായാമത്തിന് വളരെ പ്രധാനം.
 • മസിലുകള്‍ക്ക് ഉറപ്പു നല്‍കാനുള്ള വ്യായാമം ഫിറ്റ്‌നസിന് പ്രധാനമാണ്. മസിലുകള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഫിറ്റായ ഒരു ശരീരം അപ്രാപ്യമാണ്.
 • വയറ്റിലെ മസിലുകള്‍ക്ക് ഉറപ്പു ലഭിക്കാനുള്ള ഒരു വഴിയാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യുകയെന്നത്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാനം തന്നെ. ശ്വസനക്രിയകള്‍ പരിശീലിക്കുക.
 • പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം മാത്രമാണ് ഫിറ്റായ ശരീരത്തിന് വേണ്ടതെന്ന ധാരണ തെറ്റാണ്. പ്രോട്ടീനൊപ്പം ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്.
 • ഫിറ്റ്‌നസിന് ശരീരത്തിന് ആവശ്യമായ വിശ്രമവും നല്‍കണം. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
 • ചിട്ടയായ ജീവിതരീതികള്‍ ഫിറ്റായ ശരീരത്തിന് വളരെ അത്യാവശ്യമാണ്. കൃത്യമായ സമയത്ത് ഉറങ്ങുക, ഉണരുക, നല്ല ജീവിതചര്യകള്‍ എന്നിവയെല്ലാം ഇതിന് സഹായിക്കും.

 

 

RELATED NEWS

Leave a Reply