മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍

Beauty

മുഖത്ത് കറുത്ത പാടുകള്‍ ഉള്ളയിടത്ത് ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞതു വയ്ക്കുക. ഇത് പതിവായി ചെയ്താല്‍ പാടുകള്‍ മാറിക്കിട്ടാം. . ഏത്തപ്പഴം ഉടച്ച് അതില്‍ തേനും ചേര്‍ത്തു കുഴമ്പു രൂപത്തിലാക്കി പതിവായി പുരട്ടിയാല്‍ പ്രസവാനന്തരം വയറിലും തുടയിലുമുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറുന്നതാണ്. . തിളപ്പിക്കാത്ത പാല്‍ മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ഇത് ചര്‍മത്തിലെ പാടുകള്‍ അപ്രത്യക്ഷമാകുകയും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. . പാല്‍പ്പാടയില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ ഭംഗി വര്‍ധിപ്പിക്കും. . മുഖത്തുണ്ടാകുന്ന കറുപ്പുനിറം മാറുന്നതിന് പാലില്‍ മുക്കിയ പഞ്ഞി കൊണ്ടു മുഖം തുടച്ചാല്‍ മതി. . മഞ്ഞളും പാലും കൂടി യോജിപ്പിച്ച ശേഷം മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇതു മുഖത്തെ രോമവളര്‍ച്ച കുറയ്ക്കും. വെള്ളരിക്ക അരച്ചു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. . കാബേജ് അരച്ചു ഞെക്കിപ്പിഴിഞ്ഞ നീര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, കാബേജ്‌നീരിനു ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവുണ്ട്. ഇത് കോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. . തേന്‍ മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ പഞ്ഞിക്കഷണം കൊണ്ടു തുടച്ചു മാറ്റുക. ചര്‍മം മൃദുലമാകും. . കാരറ്റ് അരച്ചതു മുഖത്തു പുരട്ടുന്നതു മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. . എണ്ണമയമുള്ള ചര്‍മത്തിന് അനുയോജ്യമായ ടോണര്‍ ആണ് ആപ്പിള്‍. ആപ്പിള്‍ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞ ശേഷം ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. ഇതു മുഖത്തു പതിനഞ്ചു മിനിറ്റ് വച്ച ശേഷം മുഖം കഴുകുക. . നാരങ്ങാനീരും മഞ്ഞളും യോജിപ്പിച്ചു പുരട്ടുക. ചര്‍മത്തിന്റെ നിറം വര്‍ധിക്കും. . കൈമുട്ടുകളിലെ കറുപ്പകറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ച് അവയില്‍ പഞ്ചസാര വിതറി അവിടം കൊണ്ട് കൈമുട്ടുകളില്‍ ഉരസുക. ആദ്യം ക്‌ളോക്ക്വൈസായും പിന്നീട് ആന്റിക്‌ളോക്ക്വൈസായും ഉരസണം. കറുപ്പുനിറത്തിന്റെ കാഠിന്യം കുറഞ്ഞ് ചര്‍മം മയപ്പെടും. . മുഖചര്‍മം വരണ്ടാല്‍ മുഖത്ത് നല്ലെണ്ണ കൊണ്ടു തടവുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. നല്ലെണ്ണ ചര്‍മത്തിനു തിളക്കവും മിനുസവും നല്‍കും.

RELATED NEWS

Leave a Reply