മുടിയുടെ കട്ടി വര്‍ദ്ധിപ്പിയ്‌ക്കാം

Beauty
മുടിയുടെ കട്ടി കുറയുന്നതിന് ഏറ്റവും നല്ല പരിഹാരം പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. മുടിയുടെ കട്ടി വര്‍ദ്ധിപ്പിയ്‌ക്കാനുള്ള ചില വഴികള്‍
നെല്ലിക്ക – നെല്ലിക്ക മുടിയ്ക്ക് കട്ടി വയ്ക്കാനുള്ള മികച്ചൊരു വഴിയാണ്. നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി തലയോടില്‍ മസാജ് ചെയ്യുക. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
സവാളനീര്– മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത വഴിയാണ് സവാളനീര്. ഇത് തലയോടില്‍ പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അ്‌ല്ലെങ്കില്‍ മുറിച്ച സവാള കൊണ്ട് തലയോടില്‍ മസാജ് ചെയ്യാം.
കറ്റാര്‍ വാഴ ജെല്‍ കറ്റാര്‍ വാഴ ജെല്‍ കൊണ്ട് തലയോട് മസാജ് ചെയ്യുന്നത് മുടിയുടെ ഉള്ളു വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയാം.
ആവണക്കെണ്ണ – മുടിയുടെ ഉള്ളു വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ആവണക്കെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത്. ഇതും വെളിച്ചെണ്ണയും മിക്‌സ് ചെയ്തുപയോഗിയ്ക്കാം.

ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനെന്നപോലെ മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായകമാണ്. നല്ല ഭക്ഷണം കഴിയ്ക്കുക.

 

RELATED NEWS

Leave a Reply