വെള്ളം കുടിച്ചാൽ തടികുറയും

Beauty

പൊണ്ണത്തടി കൂടിവരികയാണോ? എങ്കിൽ അഞ്ചുപൈസ ചെലവാക്കാതെ പൊണ്ണത്തടി നിങ്ങൾക്ക് നിയന്ത്രിക്കാം. ദിവസവും പത്തുഗ്ലാസ് വെള്ളം കുടിച്ചാൽ മതി. വിദഗ്ദ്ധരുടേതാണ് ഉപദേശം. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വെള്ളം കുടിച്ചുനോക്കൂ. അപ്പോളറിയാം മാറ്റം.വെള്ളം എങ്ങനെ ശരീരഭാരം കുറയ്ക്കും എന്നോർത്ത് തല പുകയ്ക്കേണ്ട. സംഗതി വെറും സിംപിൾ. ഒരു ദിവസം പത്തുഗ്ളാസ് വെള്ളം കുടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറയും. അതോടെ ശരീരഭാരം താഴെവരും. ആഹാരം കഴിക്കുന്നതിനു മുമ്പ് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിക്കുന്നത് കൂടുതൽ പ്രയോജനം ചെയ്യും. അതുപോലെ വിശപ്പുതോന്നുകയാണെങ്കിൽ ഉടൻ കൈയിൽ കിട്ടുന്നതെന്തും വാരിവലിച്ച് അകത്താക്കാതെ അല്പം വെള്ളം കുടിച്ചുനോക്കുക. വിശപ്പും അമിതവണ്ണവും പമ്പകടക്കും.
അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം മറ്റു ചില നേട്ടങ്ങളും വെള്ളം കുടിമൂലം ലഭിക്കും. മനസും ശരീരവും എപ്പോഴും ഫ്രഷ് ആയിരിക്കും എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ശരീരത്തിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ പുറത്തുപോകാൻ വെള്ളം കുടി ഏറെ സഹായിക്കും. അതോടെ ശരീരത്തിന് ഉന്മേഷം കൂടും. ത്വക്കിനും മാറ്റങ്ങളുണ്ടാകും ഉന്മേഷം കൂടുന്നതോടെ ചെയ്യുന്നജോലികളിൽ കൂടുതൽശ്രദ്ധിക്കാനും മികവു പുലർത്താനും കഴിയും. നോക്കണേ വെള്ളം കുടിയുടെ ഒരു ഗുണം.ഒരു പ്രധാനകാര്യം: കുടിക്കുന്നവെള്ളം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. രോഗാണുക്കൾ ഇല്ലാത്തവെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ വിപരീതഫലമാവും ഉണ്ടാവുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറെ നന്ന്. കടകളിൽ കിട്ടുന്ന കുപ്പിയിലടച്ചവെള്ളം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.വെള്ളം കുടിക്കുന്നതിനൊപ്പം സാലഡുകൾ കഴിക്കുന്നതും തടികുറയ്ക്കാൻ പ്രയോജനം ചെയ്യും. വിഷമയമല്ലാത്തതും ഫ്രഷ് ആയതുമായ പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കണമെന്നുമാത്രം.

RELATED NEWS

Leave a Reply