ഗവീ മനോഹരീ

പത്തനംതിട്ട: നൂറ് കിലോമീറ്ററോളം ദൂരെയുള്ള പ്രദേശത്തേക്ക്, ഉള്‍വനത്തിലെ ഇടുങ്ങിയ റോഡിലൂടെ അറുപത് കിലോമീറ്ററോളം കെ. എസ്. ആര്‍. ടി. സി ബസ് യാത്ര. സംസ്ഥാനത്ത് ഒരു ജില്ലാ ആസ്ഥാനത്തുനിന്ന് ജില്ലയിലെ തന്നെ ഒരു പ്രദേശത്തേക്ക് യാത്രക്കാരുമായി വനത്തിലൂടെ ഇത്രത്തോളം ദീര്‍ഘയാത്ര വേറെയുണ്ടാവില്ല. […]

ഭ്രമിപ്പിക്കുന്ന ശില്‍പ്പങ്ങള്‍

തമിഴ്‌നാടിന്റെ കൃഷിഭൂമികളിലൂടെ മധുരയിലേക്കുള്ള വഴി നീണ്ടുകിടന്നു. ഡിണ്ടിഗലിലെ കരിമ്പിന്‍തോട്ടങ്ങളും തേനിയിലെ മുന്തിരിപ്പാടങ്ങളും പിന്നിട്ടാണ് യാത്ര. വഴിയോരങ്ങളില്‍ പാടത്ത് നിന്നും പറിച്ചെടുത്ത പഴങ്ങളുമായി ഗ്രാമീണര്‍ യാത്രക്കാരെ കാത്തിരിക്കുന്നു. വൈഗാ നദിയുടെ തീരത്താണ് തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ മധുര. ആ നഗരനടുവില്‍ […]

കെട്ടു പോകാത്ത കനല്‍

”എത്രയോ പേരുടെ രക്തവും വിയര്‍പ്പും കണ്ണീരുമാണ് നിങ്ങളുടെ വഴിത്താരകളെ ആയാസരഹിതമാക്കിയത് എന്ന് നിങ്ങള്‍ അറിയണം.”കൂത്താട്ടുകുളം മേരി കൂത്താട്ടുകുളം മേരി എന്ന പേര് കുട്ടിക്കാലത്ത് മനസ്സില്‍ ചേക്കേറിയത് പത്രമാസികകളില്‍ നിന്നാണ്. ധൈര്യത്തിന്റെയും, സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒക്കെ പ്രതീകമായി നിറഞ്ഞു നിന്ന ആ പേര് ഉയര്‍ത്തിയിരുന്നത് […]

ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

യുഗപ്രഭാവനായ കാള്‍ മാര്‍ക്സിന്റെ ജന്മദിനമാണ് മെയ് അഞ്ച്. ജര്‍മനിയിലെ ട്രിയര്‍ നഗരം. അംബര ചുംബികളായ മാടമ്പി കൊട്ടാരങ്ങളും സന്യാസി മഠങ്ങളും ആശ്രമങ്ങളും തൊട്ടൊരുമ്മി നിന്ന മനോഹരമായ ആ നഗരം മെത്രാപൊലീത്തയുടെ ആസ്ഥാനം കൂടിയായിരുന്നു. ചരിത്രപ്രസിദ്ധമായ ആ നഗരത്തിലാണ് 1818 മെയ് അഞ്ചിന് […]

ഒരുമലരിതളാലേ….. തഴുകാന്‍ വേണുഗാനം

മുപ്പതാണ്ടായി മലയാളികള്‍ വേണുഗോപാലിന്റെ ശാന്തനൊമ്പരഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രണയത്തിലും വിഷാദത്തിലുമൊക്കെ വേണുഗാനത്തെയാണ് ഇക്കാലമത്രയും നമ്മള്‍ കൂട്ടുപിടിച്ചത്. തനിച്ചിരുന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ കാതില്‍ മന്ത്രിക്കുന്ന അനുഭവം പകരുന്നതുകൊണ്ടാകണം ജി വേണുഗോപാലിന്റെ ഗാനങ്ങള്‍ നമ്മള്‍ ആവര്‍ത്തിച്ച് കേള്‍ക്കാന്‍ കൊതിച്ചത്. അത്ര ഹൃദയാര്‍ദ്രമാണ് […]

പീറ്റ് സീഗര്‍ സംഗീതത്തിന്റെ ശക്തി

അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി സംഗീതത്തിന്റെ ശക്തിയും സൗന്ദര്യവും സമര്‍പ്പിച്ച മഹാഗായകന്‍ പീറ്റ് സീഗര്‍ ഓര്‍മയായി (മെയ് 3, 1919 – ജനുവരി 27, 2014). ഒമ്പതര പതിറ്റാണ്ട് നീണ്ട ജീവിതം. രണ്ട് നൂറ്റാണ്ടുകളിലായി കാല്‍ ചവിട്ടിനിന്ന ആ സുദീര്‍ഘ ജീവിതം ഉടനീളം സംഗീതസാന്ദ്രമായിരുന്നു. […]

കണ്ണീര്‍ച്ചിരിയുടെ നൂറുവര്‍ഷങ്ങള്‍

അയഞ്ഞുതൂങ്ങിയ പാകമല്ലാത്ത പാന്റ്‌സ്, ഇറുകിയ കോട്ട്, കാലിനേക്കാള്‍ വലിയ പഴഞ്ചന്‍ ഷൂ, കുടുസ്സുതൊപ്പി, മുറിമീശ, കൈയിലൊരു വടിയും. പാകമല്ലാത്ത വേഷം കാരണം അസ്വസ്ഥമായ നടപ്പ്, കുട്ടിത്തംവിടാത്ത കുസൃതിച്ചിരി, മനസ്സില്‍ ആര്‍ദ്രത: ലോകസിനിമയിലെ എക്കാലത്തെയും പ്രശസ്തമായ ആ കഥാപാത്രത്തെ ഇങ്ങനെ എളുപ്പം വിവരിക്കാം. […]

ഹരി പകരുന്ന കബീര്‍

ദേശാടനപ്പക്ഷികളുടെ ചിറകടിപോലെ സദസ്സിലെ ഇരമ്പം. ആര്‍ത്തുവിളികളോ ബഹളമോ ഇല്ല. കച്ചേരി കഴിഞ്ഞ് സുഹൃത്തുക്കള്‍ അഭിനന്ദിക്കുമ്പോള്‍ ഹരിനാരായണന്‍ പഴയ ആ നെയ്ത്തുതൊഴിലാളിയെയാണ് ഓര്‍ത്തത്. ഇന്ത്യന്‍ സാംസ്കാരികജീവിതത്തിന് ഊടും പാവും നല്‍കിയ കബീര്‍ദാസിനെക്കുറിച്ച് തനിക്ക് ജ്ഞാനം പകര്‍ന്നുതന്ന ആ തൊഴിലാളിയെ. ഇന്ത്യയെ അശാന്തിയുടെ കാര്‍മേഘം […]

ചൂട് കൂടുന്നു

2100 ഓടെ ഭൂമിയുടെ ശരാശരി താപനില ചുരുങ്ങിയത് നാലു ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്ന്പുതിയ പഠനങ്ങള്‍. 2200 ഓടെ ശരാശരി താപവര്‍ധന എട്ടു ഡിഗ്രി സെല്‍ഷ്യസ് ആകാനും സാധ്യതയുണ്ടത്രെ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലാ ഗവേഷകനായ പ്രൊഫ. സ്റ്റീവന്‍ ഷെര്‍വുഡിന്റെ നേതൃത്വത്തിലുള്ള […]

പ്രണയിക്കാന്‍ പഠിപ്പിച്ച താരം

പ്രേംനസീറായിരിക്കും മലയാളസിനിമയിലെ എക്കാലത്തെയും “നിത്യഹരിതനായകന്‍ “. താരങ്ങളും സൂപ്പര്‍താരങ്ങളും അതിനുപിമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നസീറിനെപ്പോലെ സ്ത്രീ- പുരുഷഭേദമെന്യേ ഇത്രയും നീണ്ടകാലം ആരാധന ലഭിച്ചിട്ടുള്ള മറ്റൊരു താരമില്ല. മാത്രമല്ല, ഒരു നായകനടന്‍ എന്നനിലയില്‍ നസീര്‍കാലഘട്ടത്തിന്റെ ദൈര്‍ഘ്യത്തെയും നേട്ടങ്ങളെയും മറ്റൊരു താരം ഇനിവരുന്ന കാലത്ത് മറികടക്കാനും […]