സുക്കോളച്ചന്‍ ‘പാവങ്ങളുടെ സ്വന്തം പിതാവ്’

മുസ്സോളിനി ഇറ്റലിയുടെ ഭരണാധികാരിയായിരുന്ന കാലം സുക്കോളിന് ഇഷ്ടം സൈനികനാവാനായിരുന്നു. സെമിനാരിയില്‍ കഴിയുമ്പോഴും ആഗ്രഹങ്ങള്‍ അതിരുകളില്ലാതെ പറന്നു നടന്നു. ഒടുവില്‍ പ്രാര്‍ത്ഥനയോടെ കര്‍ത്താവിന്റെ മുന്നില്‍. ഏറെ കാലത്തെ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ കര്‍ത്താവ് സുക്കോളിനോടു മന്ത്രിച്ചു; ജനങ്ങള്‍ക്കിടയില്‍ ഒരാളായി വൈദികനായി ജീവിക്കണം.വടക്കന്‍ ഇറ്റലിയിലെ ചെറിയ ഗ്രാമത്തിലെ […]

മാധവിക്കുട്ടി- എന്‍.എസ്.മാധവന്റെ ഓര്‍മ

കുട്ടിക്കാലത്ത് സാഹിത്യകാരന്‍ ആകണമെന്ന് ആഗ്രഹിക്കുവാന്‍ എനിക്കു ധൈര്യം തന്നത് എഴുതുന്നവരുടെ കൂട്ടത്തില്‍ മാധവിക്കുട്ടി മാത്രമായിരുന്നു. എഴുത്തുകാര്‍ക്ക് പറഞ്ഞിട്ടുള്ള ലക്ഷണങ്ങള്‍ ഒന്നും എനിക്കില്ലായിരുന്നു. എന്റെ കുട്ടിക്കാലത്തെ സങ്കടകരമായ ഒരോര്‍മ, ചുറ്റുവട്ടത്ത് താമസിച്ചിരുന്ന നോവലിസ്റ്റ് രാജലക്ഷ്മിയുടെ ആത്മഹത്യയായിരുന്നു. സ്ത്രീയായതിന്റെ പേരില്‍ അവര്‍ എഴുത്തിനു നല്കിയ […]

ചാപ്ലിന്‍ എന്ന സംവിധായകന്‍

  സിനിമയുടെ ശില്പി സംവിധായകനാണ്. അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകന്റെ ഉപകരണങ്ങള്‍ മാത്രം. ചാര്‍ളി ചാപ്ലിന്‍ എന്ന വിഖ്യാത ചലച്ചിത്രകാരനെ മുന്‍നിര്‍ത്തി സംവിധാനം എന്ന കലയെ പരിശോധിക്കുകയാണിവിടെ. സിനിമ സംവിധായകന്റെ കലയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ലോക […]

എന്റെ ജനനവും ബാല്യവും – ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

തിരുവനന്തപുരം കോട്ടയ്ക്കകത്തെ രാജവീഥികള്‍ പെരുമ്പറകളാല്‍ മുഖരിതമായി. ഏതു നേരവും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പൂര്‍ണവിവരങ്ങള്‍ ലഭിക്കുവാന്‍ പ്രജകള്‍ തെരുവുകളിലിറങ്ങി.പെരുമ്പറ കൊട്ടുന്നവരെ അനുഗമിച്ചുകൊണ്ട് പഞ്ചസാരവണ്ടികള്‍ നാലു ദിക്കുകളിലേക്കും ഉരുണ്ടുനീങ്ങി.‘മഹാറാണി സേതുപാര്‍വതീഭായി തിരുവയര്‍ വാണിരിക്കുന്നു. ഉത്രാടം തിരുനാളില്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയിരിക്കുന്നു.’അഗ്രഹാരങ്ങളില്‍നിന്നും മന്ദിരങ്ങളില്‍നിന്നും വീഥികളിലെത്തിയവര്‍ക്കെല്ലാം പഞ്ചസാരവിതരണം നടത്തിക്കൊണ്ട് […]

സംഗീതപ്രേമികളുടെ മനസ്സില്‍ എന്നും ജീവത്തായി നില്‍ക്കുന്ന നാമവും രൂപവുമാണ് ദക്ഷിണാമൂര്‍ത്തി

സംഗീതപ്രേമികളുടെ മനസ്സില്‍ എന്നും ജീവത്തായി നില്‍ക്കുന്ന നാമവും രൂപവുമാണ് ദക്ഷിണാമൂര്‍ത്തി. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളുടെ മധുരവും സുഗന്ധവും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തലമുറകള്‍ പ്രാണവായുപോലെ ആ ഗാനവീചികളെ ഉള്‍ക്കൊള്ളുകയും അതിന്റെ ആസ്വാദ്യതയില്‍ അഭിരമിക്കുകയും ചെയ്യുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം. അദ്ദേഹത്തിന്റെ […]

എനിക്കും മലയാളത്തിനും തമ്മില്‍ അത്ഭുതകരമായ ഒരുതരം ബന്ധമുണ്ട്.

എനിക്കും മലയാളത്തിനും തമ്മില്‍ അത്ഭുതകരമായ ഒരുതരം ബന്ധമുണ്ട്. അത് ചെറുപ്പത്തിലേ തുടങ്ങിയതാണ്. എന്റെ ഗ്രാമം ഒരുകാലത്ത് കൊടുംകാടിനോട് ചേര്‍ന്നതായിരുന്നു. അതിനും അപ്പുറത്തുള്ള നിഗൂഢമായ ‘പെണ്‍മലയാള’ത്തില്‍ എന്തൊക്കെയോ നിറഞ്ഞുതുളുമ്പി നില്പുണ്ടായിരുന്നു. അവയെക്കുറിച്ച് എത്രയെത്ര കാല്പനിക കഥകള്‍! വിശേഷിച്ചും അവിടത്തെ ഭൂതങ്ങള്‍, സുന്ദരിമാരായ പെണ്‍കിടാങ്ങള്‍ […]

എല്ലാ രാജ്യത്തും എല്ലാ കാലത്തും ജീവിക്കുന്ന ഒരു മനുഷ്യന്‍.

വിശ്വമഹാകവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്​പിയറിന്റെ ഓര്‍മദിനമാണ്് ഏപ്രില്‍ 23. ലോകപുസ്തകദിനമായി ഈ ദിവസം ആചരിക്കുന്നത് ഉദാത്തമായ സര്‍ഗാത്മകതയുടെ മകുടോദാഹരണമായ വില്യം ഷേക്‌സ്​പിയറിനോടുള്ള ആദരസൂചകമായിട്ടാണ്. ഇദ്ദേഹം 37 നാടകങ്ങള്‍ക്ക് പുറമെ 154 ഗീതകങ്ങളും ചില കാവ്യങ്ങളും സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അത്രയൊന്നും […]

കുഞ്ചന്‍ നമ്പ്യാരുടെ ഫലിതങ്ങളും സാരോപദേശങ്ങളും

തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഏറെ പ്രസിദ്ധങ്ങളാണല്ലോ. ശ്രോതാക്കളെ തലയാട്ടി രസിപ്പിക്കുന്നു ആ ഫലിതം കലര്‍ന്ന വരികള്‍. അവയെക്കാള്‍ രസകരങ്ങളാണ് കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയിലും തിരുവനന്തപുരത്തും താമസിച്ചിരുന്ന കാലത്ത് പ്രയോഗിച്ചിരുന്ന ഫലിതങ്ങള്‍.നമ്പ്യാരുടെ ഫലിതങ്ങള്‍ക്ക് മൂര്‍ച്ചയുണ്ട്. ശക്തിയുണ്ട്. കൂരമ്പുകള്‍ പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ തറയ്ക്കുന്നവയാണ് അവ. […]

സമകാലിക ചെറുകഥകളുടെ തമ്പുരാട്ടി’.

സ്റ്റോക്ക്‌ഹോം: മനുഷ്യാവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ പ്രമേയമാക്കിയ കഥകളിലൂടെ ശ്രദ്ധേയയായകനേഡിയന്‍ സാഹിത്യകാരി ആലീസ് മണ്‍റോയ്ക്ക് സാഹിത്യത്തിനുള്ള 2013-ലെ നൊബേല്‍ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന 13-ാമത്തെ വനിതയും കാനഡയില്‍നിന്നുള്ള ആദ്യത്തെയാളുമാണ് 82 വയസ്സുള്ള ആലീസ് മണ്‍റോ. ‘സമകാലിക ചെറുകഥകളുടെ തമ്പുരാട്ടി’യെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ച് സ്വീഡിഷ് […]

വരിക്കാശ്ശേരിപ്പഴമ.

ചരിത്രം വളരെ വിരസമായി തോന്നിയേക്കാം. പക്ഷേ, ഞങ്ങളുടെ നാട്ടിലെ ഈ മനയുടെ ചരിത്രം അറിയാന്‍ എനിക്കു വളരെ താത്പര്യം തോന്നി. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിലെയും യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെയും ചില ചരിത്രപുസ്തകങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവിടെ കുറിക്കുന്നു. അധികാരത്തിന്റെയും ആഢ്യത്വത്തിന്റെയും തളങ്ങളില്‍ വരിക്കാശ്ശേരിക്കാരുടെ […]