പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ സ്വകാര്യ ഡോക്ടർമാരുടെ സൗജന്യ പനി ക്ലിനിക്

പെരിന്തൽമണ്ണ: പനിയും പകർച്ചവ്യാധികളും വ്യാപകമായ സഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) ജില്ല ആശുപത്രിയിൽ സൗജന്യ പനി ക്ലിനിക് തുറന്നു. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെ ക്ലിനിക് പ്രവർത്തിക്കും. ലാബ് പരിശോധനയും മരുന്ന് വിതരണവും അഞ്ച് മണിവരെ വരെയുണ്ടാകും. […]

ബൈക്കിൽ കുമരനെല്ലൂർ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര

കുമരനെല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിലെ മൂന്നു വിദ്യാർത്ഥികളെ ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ട് രക്ഷിതാവിന്റെ സാഹസിക യാത്ര. മില്ല് സ്റ്റോപ്പിൽ നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യം.

പനി: സ്ഥിതിഗതികൾ വിലയിരുത്താൻ എം.എൽ.എ ജില്ല ആശുപത്രിയിൽ നേരിട്ടെത്തി

പെരിന്തൽമണ്ണ: പനിയും പകർച്ചവ്യാധിയും മൂലം നിരവധി ആളുകളെ പ്രവേശിപ്പിക്കപ്പെട്ട ജില്ല ആശുപത്രിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മഞ്ഞളാം കുഴി അലി എം.എൽ.എ നേരിട്ടെത്തി. സ്ഥലപരിമിതിയും ജീവനക്കാരുടെ അഭാവവും ഏറെ പ്രയാസം സൃഷിടിക്കുന്നതായി ആശുപത്രി അധികൃതർ അദ്ദേഹത്തോട് പറഞ്ഞു. ഒരു വർഷത്തിലേറെയായി അഞ്ചുകോടി ചെലവിൽ […]

പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാതിരിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്

പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് രാജന്‍ തമ്മില്‍ പറഞ്ഞു. ജൂലൈ 31 മുതല്‍ നടപ്പിലാക്കുന്ന മീസല്‍സ്-റുബെല്ല പ്രതിരോധകുത്തിവെപ്പിന്റെ ഭാഗമായി ജില്ലയിലെ ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍, ബി.ആര്‍.സി […]

പനിക്കാലം: പ്രവർത്തനത്തിൽ ‘ലൈസൻസ്’ ഇല്ലാതെ ലാബുകൾ ; നിയന്ത്രിക്കാൻ മുന്നിട്ടിറിങ്ങാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പനിക്കാലം ആശപത്രികളെയും ഫാർമസികളെയും പോലെ ലാബുകളുടെയും സുവർണ കാലമാണ്. മിക്ക കേസുകളിലും രക്തം അല്ലങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തേണ്ടതിനാൽ ജനം വലിയ തോതിലാണ് ലാബുകളെ സമീപിക്കുന്നത്.എന്നാൽ ഈ സാഹചര്യത്തിലും ലാബുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് സന്നദ്ധമായിട്ടില്ല. ഒട്ടുമിക്ക ക്ലിനിക്കൽ […]

മലപ്പുറത്ത് യോഗ വാരാചരണ വിളംബര ജാഥ നടന്നു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് യോഗ വിളംബര ജാഥ നടത്തി. ആയുഷ് വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച വിളംബര ജാഥയില്‍ ആയുര്‍വേദ, ഹോമിയോ, യുനാനി തുടങ്ങി ആയുഷ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാരും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ […]

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ വനിത – ശിശു ബ്ലോക് ഇപ്പോഴും അടഞ്ഞുതന്നെ

  പെരിന്തൽമണ്ണ: ഏറെ പ്രതീക്ഷകളോടെ ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല ആശുപത്രിയിലെ വനിത – ശിശു ബ്ലോക്ക് ഇപ്പോഴും അടഞ്ഞുതന്നെ. രണ്ട് ശസ്ത്രക്രിയ മുറികളും വെന്റിലേറ്റർ സൗകര്യവും കുട്ടികൾക്കായുള്ള മൂന്നുഘട്ട തീവ്രപരിചരണ വിഭാഗങ്ങളും ഉള്ള ബ്ലോക്കിൽ ലബോറട്ടറികൾ, സ്കാനിങ് […]

സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണം. -പി. ഉബൈദുള്ള എം.എല്‍.എ.

വിദ്യാര്‍ത്ഥികളില്‍ വായനയുടെ സാധ്യതകള്‍ എത്തിക്കാന്‍ സ്‌കൂള്‍ ലൈബ്രറികള്‍ കൂടുതല്‍ ചലനാത്മകമാവണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. ഇതിനായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ഐക്യത്തിന്റെയും സൗഹ്യദത്തിന്റെയും പൊതു ഇടങ്ങളായ ലൈബ്രറികളുടെ ശക്തിയും പ്രതാപവും തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം. […]

പനി: പാലക്കാട്, മലപ്പുറം ജില്ലകളിൽ മരണം

പാലക്കാട്/ മലപ്പുറം: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് , മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾ മരണപ്പെട്ടു. പാലക്കാട് ജില്ലയിൽ പട്ടാമ്പി കാരക്കാട് താഴത്തേതിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീറും(31) മലപ്പുറത്ത് പൂക്കോട്ടൂരിൽ പള്ളിപ്പടി […]

സക്രിയമായ യുവത്വം തിരിച്ചു പിടിക്കാന്‍ യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങണം : വിസ്ഡം യുവപഥം

എടത്തനാട്ടുകര: യുവതയുടെ സക്രിയത വീണ്ടെടുക്കാന്‍ യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് ഐ. എസ്. എം എടത്തനാട്ടുകര മേഖലാ കമ്മറ്റി കോട്ടപ്പള്ള പി. കെ. യു കോപ്ലക്‌സില്‍ സംഘടിപ്പിച്ച വിസ്ഡം യുവപഥം യുവജന സമ്മേളനം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ ചാലക ശക്തികളായ യുവാക്കളെ കേവലം ചില […]