തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്>>

ബംഗളൂരു സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിന്റെ ഭാഗമായി നസീറിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. കേസില്‍ തടിയന്റവിട നസീറിനെ […]

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 30ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 30ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബില്ലിന്മേല്‍ വിവിധ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നിരോധമല്ല, നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള നീക്കമില്ല. ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നത് ബില്ലിന്റെ […]

കേരളത്തില്‍ മലയാളം മാത്രമായിരിക്കും ഇനി ഔദ്യോഗികഭാഷ >>

ഇനി മുതല്‍ മലയാളമായിരിക്കും ഒന്നാംഭാഷ. മലയാളഭാഷാ വികസനത്തിനായി ഭാഷാവികസന വകുപ്പ് രൂപവത്കരിക്കും. പി.എസ്.സി.യും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കായി നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണം. കീഴ്‌ക്കോടതി കേസുകളും അവിടത്തെ വിധിന്യായവും മലയാളത്തിലാക്കും.കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മലയാള ഭാഷ വ്യാപനവും പരിപോഷണവും […]

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍>>

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണു ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബില്ലിനു അനുമതി നല്‍കിയിരുന്നു. ബില്‍ അവതരണ തീയതി നിയമസഭയുടെ വിഷയ നിര്‍ണയ സമിതി ചേര്‍ന്നു […]

സോളാര്‍: ജയില്‍ സൂപ്രണ്ടിന്റേത് നിരുത്തരവാദ നടപടി>>

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നത് സംബന്ധിച്ച് നിരുത്തരവാദ സമീപനമാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സ്വീകരിക്കുന്നതെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. ഈ മാസം 12ന് ബിജു രാധാകൃഷ്ണനെ ഹാജരാക്കാനുള്ള നിര്‍ദേശം സൂപ്രണ്ട് പാലിച്ചില്ലെന്നുമാത്രമല്ല, സൂപ്രണ്ട് നല്‍കിയ […]

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന്‌; അസഹിഷ്ണുത ചര്‍ച അടുത്ത ആഴ്ച>>

പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച ഇന്ന് തുടങ്ങും. ഡോ.ബി.ആര്‍. അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ചയാണ് ആദ്യത്തെ രണ്ടു ദിവസം നടക്കുക. ഇന്ന് നടക്കുന്ന ചര്‍ചയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അസഹിഷ്ണുത ചര്‍ച അടുത്തയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ നരേന്ദ്ര മോദിയും […]

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നു കോടതി>>

നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ പുനരന്വേഷണം നടത്തണമെന്നും ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ നടന്നത് നിയമപരമായ അന്വേഷണം അല്ലേയെന്നും കോടതി ചോദിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഓള്‍കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്റൈറ്റ്‌സ് […]

രാജ്യംവിടാന്‍ ആലോചനയില്ല; ഇന്ത്യക്കാരനെന്നതില്‍ അഭിമാനം -ആമിര്‍ഖാന്‍>>

രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയ ആമിര്‍ഖാന്‍, തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും രാജ്യംവിടാന്‍ താന്‍ ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇന്ത്യക്കാരനാണ് എന്നതില്‍ അഭിമാനിക്കുന്നതായും ആമിര്‍ഖാന്‍ ബുധനാഴ്ച പറഞ്ഞു. ”ഞാനോ, ഭാര്യ കിരണോ ഈ നാട് വിട്ടുേപാവാന്‍ ഉദ്ദേശിക്കുന്നില്ല, ഞങ്ങള്‍ […]

പാനായിക്കുളം സിമി ക്യാമ്പ്: ശിക്ഷ ഇന്ന് പ്രഖ്യാപിക്കും>>

സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളായിരുന്ന 11 പേരെ വെറുതെ വിട്ട കോടതി കുറ്റക്കാര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.   ഒന്ന് മുതല്‍ […]

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും>>

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് കൊച്ചിയിലെത്തിക്കും. കേസിലെ മുഖ്യ പ്രതിയായ ജോഷിയെ ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൊച്ചിയിലും കോഴിക്കോട്ടുമായി ജോഷിക്കെതിരെ എട്ടു കേസുകളാണ് നിലവിലുള്ളത്. രാഹുലിനെ ഇടനിലക്കാരനാക്കി രശ്മിയെ നിരവധിപേര്‍ക്ക് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് ജോഷി മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ […]