ഒറ്റപ്പാലം സംസ്ഥാന പാതയിലെ അപകട കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധാത്മകമായി കോൺഗ്രീറ്റ് ചെയ്തടച്ചു.

ഗതാഗത കുരുക്കിനിടയിൽ വാഹനയാത്രക്കാർക്ക് തലവേദനയായി മാറിയ ഒറ്റപ്പാലം സംസ്ഥാന പാതയിലെ അപകട കുഴിയുടെ വാർത്ത അനുഗ്രഹവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.  തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിന് മുന്നിലെ കുഴികൾ കോൺഗ്രീറ്റ് ചെയ്തsച്ചു. ഞായറാഴ്ച്ച വൈകീട്ട് ആരംഭിച്ച ശ്രമദാനം രാത്രിയോടെയാണ് […]

പെരിന്തൽമണ്ണയിൽ ഒരു കോടിയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; പണം വീട്ടിക്കാട് സ്വദേശിയുടേത്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിരോധിത നോട്ടുകൾ വിനിമയം നടത്തുന്ന ലോബി പിടിമുറുക്കുന്നു. ഒരു കോടി രൂപ വരുന്ന പഴയ 500,1000 കറൻസികളുമായി കഴിഞ്ഞ ദിവസം മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് 3 പേർ പിടിയിലായി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിന്തൽമണ്ണയിൽ […]

ശിവം ; ബ്രോഷർ പ്രകാശനം ജൂലൈ 5 ന്

മദ്ദളവാദനകലാ അനന്വയമായ ചെർപ്പുളശ്ശേരി ശിവന്റെ എഴുപതാം പിറന്നാളാഘോഷം ശിവം എന്ന പേരിൽ ഒക്ടോബർ ഒന്നിന് ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി ആഘോഷ പരിപാടികളുടെ ആദ്യത്തെ ബ്രോഷർ പ്രകാശനം ജൂലൈ 5 ബുധനാഴ്ച്ച വൈകുന്നേരം 5 ന് ചെർപ്പുളശ്ശേരി ലക്ഷ്മി […]

വികസന കാഴ്ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്പ്രസിന്റെ പര്യടനംതുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വികസന കാഴ്ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്പ്രസിന്റെ പര്യടനം ജില്ലയില്‍ തുടങ്ങി. ജില്ലാ തല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭയുടെ നേത്യത്വത്തില്‍ നടന്നു . ചെയര്‍മാന്‍ മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. നവകേരള സ്യഷ്ടിക്കായി സര്‍ക്കാര്‍ […]

നീതി സ്റ്റോറുകള്‍ കൺസ്യൂമര്‍ ഫെഡില്‍ നിന്ന് തന്നെ മരുന്നുകള്‍ വാങ്ങണം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നീതി മെഡിക്കല്‍ സ്റ്റോറുകളും ലഭ്യമായ മരുന്നുകള്‍ മുഴുവനും കൺസ്യൂമര്‍ ഫെഡിന്റെ നീതി മെഡിക്കല്‍ വെയര്‍ ഹൗസില്‍ നിന്നു തന്നെ വാങ്ങണമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ജീവന്‍ […]

ചുമർചിത്രങ്ങളിലൂടെ ചെർപ്പുള്ളശ്ശേരിയുടെ ദേശചരിത്രം

ചെർപ്പുളശേരി ഗവ ;ഹയർ സെക്കണ്ടറി സ്കൂളിന്റെ മുൻഭാഗത്തെ മതിലുകളിൽ ദേശത്തിന്റെ ചരിത്രം ചിത്രീകരിക്കുന്നു .സ്പേസ് പദ്ധതിയുടെ കീഴിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാവിഭാഗം പ്രൊഫെസർ അടക്കാപുത്തൂർ സുരേഷിന്റെ നേതൃത്വത്തിലാണ് സംരഭം .ബി എസ് എൻ എൽ മുതൽ ജൂബിലി ബ്ലോക്ക് വരെയുള്ള […]

ഉദ്‌ഘാടനത്തിന് പിന്നാലെ പെരിന്തൽമണ്ണ സബ്‌രജിസ്ട്രാർ ഓഫിസിന്റെ മതിൽ തകർന്നു

പെരിന്തൽമണ്ണ: വൻജനാവലിയോടെ മന്ത്രി ജി. സുധാകരൻ ഇന്നലെ നാടിന് സമർപ്പിച്ച പെരിന്തൽമണ്ണ സബ്‌രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ മതിൽ തകർന്നടിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിലേക്കാണ് മതിലിലെ കല്ലും മണ്ണും വീണത്. ഇടുങ്ങിയ സ്ഥലത്ത് രണ്ട് മീറ്ററോളം മണ്ണിട്ട് ഉയർത്തിയതാണ് മതിലിടിയാൻ […]

സര്‍ക്കാറിന് താക്കീതായി എസ്.വൈ.എസ്താലൂക്ക് ഓഫീസ് ധര്‍ണ മദ്യം നയംതിരുത്തിയില്ലെങ്കില്‍ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും -എസ്.വൈ.എസ്

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെമദ്യം ജയിക്കുന്നു മനുഷ്യത്വം മരിക്കുന്നു എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘംജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണ സംസ്ഥാന സര്‍ക്കാറിന് താക്കീതായി. തെരഞ്ഞടുപ്പ് കാലത്ത് പ്രകടന പത്രികയില്‍ മദ്യവര്‍ജ്ജനം നടപ്പാക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍മദ്യംസുലഭമക്കാനുള്ള […]

പനി: മികച്ച ചികിത്സ നൽകുമ്പോഴും പരിമിതികൾക്കിടയിൽ പെരിന്തൽമണ്ണയിൽ ജില്ല ആശുപത്രി

പെരിന്തൽമണ്ണ: കാലവർഷം പിറന്നതോടെ പനിയും പകർച്ചവ്യാധികളുമായി നൂറുകണക്കിന് ആളുകൾ ഓരോ ദിവസവും വരുമ്പോൾ മികച്ച ചികിത്സ നൽകുന്നുണ്ടെങ്കിലും മറ്റുപല ഭൗതിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലം വീർപ്പുമുട്ടി ജില്ല ആശുപത്രി. പനി ബാധിച്ചെത്തുന്നവർക്ക് ഉച്ചക്ക് ഒരുമണിക്ക് കൂപ്പൺ കൊടുക്കൽ നിർത്തുന്നതായും പിന്നീട് രണ്ടരക്ക് […]

ഷൊർണൂർ മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഷൊർണൂർ: സംസ്ഥാന സർക്കാറിന്റെ സമഗ്ര പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷൊർണൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പി.കെ ശശി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. പരിസര ശുചീകരണത്തിലൂടെ രോഗ പ്രതിരോധം സാധ്യമാക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചെർപ്പുളശേരി […]