ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ വിമാനം തകര്‍ന്നു വീണു>>

ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 10 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.ബി.എസ്.എഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ദിരാ ഗാന്ധി അന്താരാഷ് ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: […]

ബാലനീതി നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍ >>

ബാലനീതി നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. ഉച്ചക്ക് 12നാണ് ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുക. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആണ് ബില്‍ ചര്‍ച്ചയ്ക്കെടുക്കുന്നത്. ബില്‍ ചര്‍ച്ച ചെയ്യാനും പാസ്സാക്കാനും തയ്യാറാണെന്ന് […]

മാവോയിസ്റ്റുകളെ നേരിടാന്‍ ആയുധം; വനപാലകരുടെ ആവശ്യത്തെ അനുകൂലിച്ച് തിരുവഞ്ചൂര്‍>>

മാവോയിസ്റ്റുകളെ നേരിടാന്‍ വനപാലര്‍ക്ക് ആയുധം അനുവദിക്കണമെന്ന ആവശ്യം ന്യായമാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വനപാലകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  

സുഷമ ഇന്ന് പാകിസ്താനില്‍; നവാസ് ഷെറീഫുമായി ചര്‍ച്ച നടത്തും>>

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഇന്ന് പാകിസ്താനിലെത്തും. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതലയോഗമായ ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് പാക് സന്ദര്‍ശനം. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ ചര്‍ച്ചനടത്തും. 2012ലാണ് […]

ഇന്ത്യ-പാക് ബന്ധത്തിന് പുതുജീവന്‍>>

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വഷളായ ഇന്ത്യപാകിസ്താന്‍ ബന്ധത്തിന് പുതുജീവന്‍. രണ്ടു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍.എസ്.എ.) തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ഭീകരതയും ജമ്മു കശ്മീരുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ഉഭയകക്ഷിബന്ധം […]

ചെന്നൈയില്‍ ദുരിതപ്രളയം>>

തമിഴ്നാട്ടില്‍ നിര്‍ത്താതെപെയ്യുന്ന കനത്ത മഴയില്‍ ചെന്നൈ  നഗരം ഒറ്റപ്പെട്ടു. മരണസംഖ്യ 201ആയി. ജനജീവിതം പാടെ സ്തംഭിച്ചു.ചെന്നൈ നഗരം പൂര്‍ണമായി വെള്ളം കയറിയ നിലയാണ്.ഞായറാഴ്ച വരെ ചെന്നൈ വിമാനത്താവളം അടച്ചിട്ടു. കേരളത്തിലേക്കുള്ള നാല് ട്രയിനുകള്‍ റദ്ദാക്കി. വെള്ളം കയറിയതിനെ തുടര്‍ന്ന് എഗ്മോര്‍ റെയില്‍വേ […]

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചര കോടി രൂപ നല്‍കിയിട്ടുണ്ടെന്നും സരിത എസ്. നായരുമായി മുഖ്യമന്ത്രി ശാരീരികബന്ധം പുലര്‍ത്തിയതിന്റെ […]

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടി; ജാഗ്രതാ നിര്‍ദേശം നല്‍കി>>

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് 140.1 അടിയായി. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തേനി,ഇടുക്കി ജില്ലാ കളകര്‍മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ട് തുറന്നു വിടുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പാണ് നല്‍കിയത്. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെടുക്കണമെന്നാണ് നിര്‍ദേശം […]

ആക്രമണം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.എസ്>>

ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐ.എസ്സിന്റെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് കഴിക്കുന്ന മുസ് ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും […]

പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍; ഭൂരിപക്ഷം ഒമ്പത് വോട്ട്>>

നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയെ തിരഞ്ഞെടുത്തു. നിയമസഭയില്‍ രാവിലെ 9.30 ന് തുടങ്ങിയ വോട്ടെടുപ്പില്‍ ഇ ചന്ദ്രശേഖരനെ ഒമ്പത് വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. പാലോട് രവിക്ക് 74 ഉം ചന്ദ്രശേഖരന് 65 ഉം വോട്ട് ലഭിച്ചു. തോമസ് ഐസക് എം.എല്‍.എ […]