ഹോസ്റ്റൽ പൂട്ടി: പെരിന്തൽമണ്ണ പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ രാത്രിയിൽ കിടക്കുന്നത് കോളേജ് വരാന്തയിൽ

  പെരിന്തൽമണ്ണ: ഗവ: പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം അടച്ചു പൂട്ടി. 60 പേർക്ക് താമസ സൗകര്യമുള്ള ഹോസ്റ്റലാന്ന് വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ശോച്യാവസ്ഥയിലായത്. പൊട്ടിപ്പൊളിഞ്ഞ തറയും പൈപ്പുകളുടെയും അറ്റകുറ്റപ്പണി തീർക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പളിന് പരാതി നൽകിയിട്ടും […]

അവകാശവാദങ്ങൾ പൊള്ള ; ജി.എസ്.ടിയുടെ പേരിൽ ഒരു നേട്ടവുമില്ലാതെ ഉപഭോക്താക്കൾ

തിരുവനനത്തപുരം: ചരക്ക് സേവന നികുതി(ജി.എസ്.ടി) നടപ്പിലാകുന്നതോടെ രാജ്യത്തുടനീളം ഒറ്റനികുതി സമ്പ്രദായമാകുമെന്നും നിത്യോപയോഗ സാധനങ്ങൾക്ക് നികുതിയും വിലയും കുറയുമെന്ന അവകാശവാദവും പൊള്ളയാകുന്നു. മാത്രവുമല്ല ജി.എസ്.ടിയുടെ മറവിൽ സംസ്ഥാനത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന അവസ്ഥയുമാണുള്ളത്. നികുതി കുറയുമെന്ന് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല പലതിന്റെയും […]

കഥകള്‍ കടഞ്ഞു കഥാന്തരം

തസ്രാക്ക്: ഒ വി. വിജയന്റെ എണ്‍പത്തിയെട്ടാം ജന്മദിനം ജൂലായ് 2, 3 തിയ്യതികളിലായി തസ്രാക്കിലെ ഒ .വി. വിജയന്‍ സ്മാരക മന്ദിരത്തില്‍വെച്ച് വിപുലമായി ആഘോഷിച്ചു. ഞായര്‍ ഉച്ചയ്ക്ക് 2.30 ന് നടന്ന ഉദ്ഘാടന യോഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: […]

ഒറ്റപ്പാലം സംസ്ഥാന പാതയിലെ അപകട കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധാത്മകമായി കോൺഗ്രീറ്റ് ചെയ്തടച്ചു.

ഗതാഗത കുരുക്കിനിടയിൽ വാഹനയാത്രക്കാർക്ക് തലവേദനയായി മാറിയ ഒറ്റപ്പാലം സംസ്ഥാന പാതയിലെ അപകട കുഴിയുടെ വാർത്ത അനുഗ്രഹവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.  തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിന് മുന്നിലെ കുഴികൾ കോൺഗ്രീറ്റ് ചെയ്തsച്ചു. ഞായറാഴ്ച്ച വൈകീട്ട് ആരംഭിച്ച ശ്രമദാനം രാത്രിയോടെയാണ് […]

പെരിന്തൽമണ്ണയിൽ ഒരു കോടിയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; പണം വീട്ടിക്കാട് സ്വദേശിയുടേത്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിരോധിത നോട്ടുകൾ വിനിമയം നടത്തുന്ന ലോബി പിടിമുറുക്കുന്നു. ഒരു കോടി രൂപ വരുന്ന പഴയ 500,1000 കറൻസികളുമായി കഴിഞ്ഞ ദിവസം മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് 3 പേർ പിടിയിലായി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിന്തൽമണ്ണയിൽ […]

ശിവം ; ബ്രോഷർ പ്രകാശനം ജൂലൈ 5 ന്

മദ്ദളവാദനകലാ അനന്വയമായ ചെർപ്പുളശ്ശേരി ശിവന്റെ എഴുപതാം പിറന്നാളാഘോഷം ശിവം എന്ന പേരിൽ ഒക്ടോബർ ഒന്നിന് ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി ആഘോഷ പരിപാടികളുടെ ആദ്യത്തെ ബ്രോഷർ പ്രകാശനം ജൂലൈ 5 ബുധനാഴ്ച്ച വൈകുന്നേരം 5 ന് ചെർപ്പുളശ്ശേരി ലക്ഷ്മി […]

വികസന കാഴ്ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്പ്രസിന്റെ പര്യടനംതുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വികസന കാഴ്ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്പ്രസിന്റെ പര്യടനം ജില്ലയില്‍ തുടങ്ങി. ജില്ലാ തല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭയുടെ നേത്യത്വത്തില്‍ നടന്നു . ചെയര്‍മാന്‍ മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. നവകേരള സ്യഷ്ടിക്കായി സര്‍ക്കാര്‍ […]

നീതി സ്റ്റോറുകള്‍ കൺസ്യൂമര്‍ ഫെഡില്‍ നിന്ന് തന്നെ മരുന്നുകള്‍ വാങ്ങണം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നീതി മെഡിക്കല്‍ സ്റ്റോറുകളും ലഭ്യമായ മരുന്നുകള്‍ മുഴുവനും കൺസ്യൂമര്‍ ഫെഡിന്റെ നീതി മെഡിക്കല്‍ വെയര്‍ ഹൗസില്‍ നിന്നു തന്നെ വാങ്ങണമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ജീവന്‍ […]

ചുമർചിത്രങ്ങളിലൂടെ ചെർപ്പുള്ളശ്ശേരിയുടെ ദേശചരിത്രം

ചെർപ്പുളശേരി ഗവ ;ഹയർ സെക്കണ്ടറി സ്കൂളിന്റെ മുൻഭാഗത്തെ മതിലുകളിൽ ദേശത്തിന്റെ ചരിത്രം ചിത്രീകരിക്കുന്നു .സ്പേസ് പദ്ധതിയുടെ കീഴിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാവിഭാഗം പ്രൊഫെസർ അടക്കാപുത്തൂർ സുരേഷിന്റെ നേതൃത്വത്തിലാണ് സംരഭം .ബി എസ് എൻ എൽ മുതൽ ജൂബിലി ബ്ലോക്ക് വരെയുള്ള […]

ഉദ്‌ഘാടനത്തിന് പിന്നാലെ പെരിന്തൽമണ്ണ സബ്‌രജിസ്ട്രാർ ഓഫിസിന്റെ മതിൽ തകർന്നു

പെരിന്തൽമണ്ണ: വൻജനാവലിയോടെ മന്ത്രി ജി. സുധാകരൻ ഇന്നലെ നാടിന് സമർപ്പിച്ച പെരിന്തൽമണ്ണ സബ്‌രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ മതിൽ തകർന്നടിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിലേക്കാണ് മതിലിലെ കല്ലും മണ്ണും വീണത്. ഇടുങ്ങിയ സ്ഥലത്ത് രണ്ട് മീറ്ററോളം മണ്ണിട്ട് ഉയർത്തിയതാണ് മതിലിടിയാൻ […]