ബാര്‍കോഴ: കെ.എം മാണിയെ ചോദ്യം ചെയ്തു

ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ഏഴിനു കോവളം ലീലാ ഹോട്ടലില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍ സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്തത്. മൊഴിയെടുക്കല്‍ ഒരുമണിക്കൂറോളം നീണ്ടു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ […]

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധമന്ത്രാലയം റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രതിരോധ വകുപ്പിലെ നേവി-1 ഡയറക്ടര്‍ നവീന്‍കുമാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം പ്രതിരോധ മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. പദ്ധതിക്കുള്ള […]

ബാര്‍ കോഴ അന്വേഷണം: ജേക്കബ് തോമസിനെ മാറ്റി

മന്ത്രിമാരായ കെ.എം.മാണിയും, കെ.ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിനെ മാറ്റി. ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ്സും മന്ത്രി കെ.ബാബുവും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇവര്‍ […]

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതൃ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ധര്‍മ്മടത്ത് ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്പത്തെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കണ്ണാറ എടപ്പാറ വീട്ടില്‍ ഇബ്രാഹിം എന്ന ജോര്‍ജിനെയാണ് തലശ്ശേരി സി.ഐ. വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ബാലികയുടെ ഉമ്മയുടെ […]

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം ഏപ്രിലില്‍ നടത്തണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.പൊതു സ്ഥലം മാറ്റം വെക്കേഷന്‍ സമയത്താകണമെന്ന ആവശ്യത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടത്. മാറി വരുന്ന സര്‍ക്കാരുകള്‍ക്കുമുന്നില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നയിച്ചുവരുന്ന വിഷയമാണിത്. സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം […]

ജുവനൈല്‍ ജസ്റ്റിസ് ബില്ല് ലോക്‌സഭ പാസാക്കി; തിങ്കളാഴ്ച രാജ്യസഭയില്‍

ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ല് (ബാലനീതി നിയമം: കുട്ടികളുടെ സംരക്ഷണവും പരിചരണവും) ലോക്‌സഭ പാസാക്കി. ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന 16നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് മുതിര്‍ന്നവര്‍ക്കു നല്‍കുന്നതു പോലുള്ള ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ബില്ലിലെ ഏഴ് ഉപക്രമങ്ങള്‍ ഒഴിവാക്കിയാണ് പാസാക്കിയത്. […]

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി മുന്നില്‍

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി മുന്നേറുന്നു. പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച 280 സീറ്റുകളില്‍ എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടി ഇതുവരെ 116 സീറ്റുകളില്‍ വിജയിച്ചു. പ്രധാനമന്ത്രി ഡേവിഡ് […]

സഊദിയിലെ ഹൂഥി ആക്രമണം; രണ്ടു മരണം

ഹൂഥി ആക്രമണം സഊദി അറേബ്യയിലേക്കും. സഊദിയുടെ തെക്കന്‍ മേഖലയിലെ നജ്‌റാനിലുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് സിവിലിയന്‍മാര്‍ കൊല്ലപ്പട്ടതായാണ് റിപ്പോര്‍ട്ട. യമന്‍ അതിര്‍ത്തി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്ക്‌ശേഷം ആറ് മോര്‍ട്ടാര്‍ ഷെല്ലുകളാണ് പതിച്ചത്. സിവിലിയന്മാര്‍ താമസിക്കുന്ന കെട്ടിടങ്ങളും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും ലക്ഷ്യമാക്കിയാണ് യമന്‍ […]

പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റുകളില്‍ ഓഡിറ്റിന് സുപ്രിംകോടതി അനുമതി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായിക്ക് ഓഡിറ്റ് ചെയ്യാമെന്ന് സുപ്രിംകോടതി. 2008 മുതല്‍ ട്രസ്റ്റ് നടത്തിയ ഓഡിറ്റിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാത്രമേ ഓഡിറ്റ് നടത്താവൂവെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍ […]

വിഴിഞ്ഞം അദാനിക്കു തന്നെ; ശിലാസ്ഥാപനം കേരളപ്പിറവിക്ക്

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. തുറമുഖത്തിന്റെ ശിലാസ്ഥാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലാണു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി(വിസില്‍) സി.ഇ.ഒ എ.എസ്.സുരേഷ്ബാബു ‘സുപ്രഭാത’ത്തോടു പറഞ്ഞു. അതേസമയം തുറമുഖ നിര്‍മാണത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ച […]