അങ്ങാടിപ്പുറത്ത് ജീപ്പിലെത്തിയ നാൽവർ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ ജീപ്പിലെത്തിയ സംഘം വ്യാപാരിയെ കടയിൽ നിന്നും തട്ടിക്കൊണ്ടു പോയതായി പരാതി. പുത്തനങ്ങാടി പ്രവാസി സ്റ്റോർസ് ഉടമ ഇസ്മയിലി(45)നെയാണ് ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ രാത്രിയിൽ ഇയാളാണ് നിൽക്കാറുള്ളത്. നാലു പേർ അടങ്ങുന്ന സംഘം […]

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

കണ്ണൂര്‍: മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. പരിശോധനാസമയത്ത് അടിവസ്ത്രം മാറ്റിച്ച കാര്യം പെണ്‍കുട്ടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. “മകള്‍ അകത്തുകടന്നയുടന്‍ തിരിച്ചുവരുന്നതുകണ്ടു. കയ്യില്‍ അടിവസ്ത്രമുണ്ട്. അടിവസ്ത്രമെന്നാല്‍ ഞാന്‍ വ്യക്തമായി പറയാം, […]

പെരിന്തൽമണ്ണ താഴെക്കോട്ട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് മർദ്ദനം

പെരിന്തൽമണ്ണ: വ്യാഴാഴ്ച രാത്രി അമ്മിനിക്കാട് അത്തിക്കലിൽ സൗജന്യ കുടിവെള്ള വിതരണം നടത്തുകയായിരുന്ന വാഹനം തടഞ്ഞതിനെ ചോദ്യം ചെയ്യാനെത്തിയ താഴെക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും സ്ഥലം മെമ്പറുമായ എ.കെ.ഹംസ മാസ്റ്ററെ ഒരു സംഘം മർദ്ദിച്ചതായി പരാതി. മുസ്ലിം […]

ക​രി​പ്പൂ​രി​ൽ 52 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂടി

കൊ​ണ്ടോ​ട്ടി : നി​റ​വും രൂ​പ​വും മാ​റ്റി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.81 കി​ലോ​ഗ്രാം സ്വ​ർ​ണം ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ(31) എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് 52 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​ന്ന​ലെ […]

പെരിന്തൽമണ്ണയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം വ്യാപകമാകുന്നു

പെരിന്തൽമണ്ണ: രാത്രി സമയങ്ങളിൽ നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം വ്യാപകമാകുന്നു.പ്രധാനമായും ഷോപ്പിങ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ചാണ് ഇവർ അക്രമം അഴിച്ചി വിടുന്നത്. ഇതുമൂലം ദിവസേനയെന്നോണം വൻ തുകയുടെ നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടാവുന്നത്.ഇതിനെതിരെ കർശന നടപടികളുണ്ടാവണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. പോലീസിൽ പരാതിപ്പെട്ടതായി മർച്ചൻസ് […]

പെരിന്തൽമണ്ണയിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി ഒരാൾ പിടിയിൽ

പെരിന്തൽമണ്ണ: ഉഗ്രശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളുമായി ആനക്കയം ചെക് പോസ്റ്റിൽ ഒരാൾ പിടിയിൽ. നറുകര മേലാക്കം മുസ്ലിയാരകത്ത് അബ്ദുറഹ്മാൻ(48)നെയാണ് കാറിൽ വെച്ച് എക്സൈസ് സംഘം പരിശോധനക്കിടെ പിടികൂടിയത് .148 ജലാറ്റിൻ സ്റ്റിക്കുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ […]

ബസില്‍ കടത്താന്‍ശ്രമിച്ച നാലര ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

ചിറ്റൂര്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബസില്‍ കടത്താന്‍ശ്രമിച്ച നാലര ലിറ്റര്‍ വിദേശമദ്യം അതിര്‍ത്തിയില്‍ മീനാക്ഷിപുരം എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമാട്ടി ഉപ്പുകാരന്‍ചള്ള സ്വദേശിയായ രാമകൃഷ്ണന്റെ മകന്‍ ചെന്താമര (56), പട്ടഞ്ചേരി കവറത്തോട് സ്വദേശിയായ വേലായുധന്റെ മകന്‍ ചാമിമല (68) […]

250 ഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിൽ

ചിറ്റൂര്‍: തമിഴ്നാട്ടില്‍ നിന്ന് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി എറണാകുളം സ്വദേശിയെ പിടികൂടി. കൊഴിഞ്ഞാമ്പാറ നടുപ്പുണി റോഡില്‍ എരുത്തേമ്പതി വില്ലേജ് ഓഫീസിനു മുന്നില്‍ വച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിച്ച 250 ഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശിയെ പിടികൂടിയത്. എറണാകുളം […]

സംസ്ഥാനത്തേക്ക് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ എത്തുന്നു ;തമിഴ്‌നാട്ടിൽ നിന്നാണെന്ന് റിപ്പോർട്ട്

ഹരിപ്പാട്: കേരളത്തിലെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായവരിലേറെയും തങ്ങള്‍ തമിഴ്‌നാട്ടില്‍ പോയാണ് പതിവായി ഗുളിക വാങ്ങുന്നതെന്ന് വിശദമായ […]

ഒറ്റപ്പാലം മുളത്തൂരിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം ;രണ്ടുപേർക്ക് പരിക്ക്

പാലക്കാട് : ഒറ്റപ്പാലം മുളത്തൂർ ഈങ്ങോറയിൽ കാറിലെത്തിയ സംഘം രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. രാധാകൃഷ്ണൻ, മനു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്