ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സ്വീകരണമൊരുക്കി

ചെർപ്പുളശ്ശേരി . ശബരിമല മേൽശാന്തിയായി ഒരുവർഷം പൂർത്തിയാക്കിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് അയ്യപ്പങ്കാവിൽ സ്വീകരണമൊരുക്കി .പി ശ്രീകുമാർ സമ്മാനം നൽകി

ഉണ്ണികൃഷ്ണൻ നമ്പൂതിരി ഈ മാസം ശബരിമലയിൽ നിന്നിറങ്ങും

ഒരു വർഷത്തെ അയ്യപ്പൻറെ പാദസേവ പൂർത്തീകരിച്ചു തുലാമാസം 30 നു തെക്കുംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയിറങ്ങും .സ്നേഹയമായ പെരുമാറ്റവും ,കൃത്യ നിഷ്ടയുള്ള പൂജകളും നടത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റാൻ മേൽശാന്തിക്കായി .കൊടിമര പ്രതിഷ്ഠയടക്കം നിരവതി പൂജകൾ അദ്ദേഹം ഇക്കാലത്തു നടത്തിയത് […]

നിർധനർക്ക് താങ്ങായി പേങ്ങാട്ടിരിയിൽ റമളാൻ സാന്ത്വന കിറ്റ് വിതരണം

  ചെർപ്പുളശേരി: കേരള മുസ്‍ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേങ്ങാട്ടിരി യൂണിറ്റുകൾ സംയുക്തമായി പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് റമളാൻ സാന്ത്വന കിറ്റ് വിതരണം ചെയ്തു. കേരള മുസ്‍ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മഹമ്മദലി ഹസനി, […]

ഇനി പുണ്യങ്ങളുടെ ദിനരാത്രങ്ങൾ ; റമദാനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി. വീടുകളും പള്ളികളും മോടിപിടിപ്പിക്കുന്നതിനു പുറമെ റമദാനോടനുബന്ധിച്ച് അങ്ങാടികളും സജീവമായി. പുറംമോടികൾക്കപ്പുറം ഹൃദയ വിശുദ്ധി നേടിയെടുക്കുകയാണ് റമദാനിലൂടെ ലക്ഷ്യംവെക്കുന്നത്. നോമ്പിലൂടെ ദൈവത്തിലേക്ക് കൂടുതൽ അടുത്ത് ഭയഭക്തിയുള്ളവരാകണമെന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസി സമൂഹം […]

ആറ്റാശേരിയിൽ ഇന്ന് റമദാൻ പ്രഭാഷണം

ചെർപ്പുളശേരി: തൃക്കടീരി ആറ്റാശേരി മസ്ജിദ് തആവുനിൽ ഇന്ന് രാത്രി 7.30ന് ”റമദാന് സ്വാഗതം” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കും. പട്ടിക്കാട് ശാന്തപുരം അൽജാമിഅ ദഅവ കോളേജ് പ്രിൻസിപ്പൾ ഷമീർ കാളികാവ് സംസാരിക്കും.

പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം ശനിയാഴ്ച്ച നടക്കും

ചെർപ്പുളശ്ശേരി : പുത്തനാൽക്കൽ ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ട്ടദ്രവ്യമഹാഗണപതിഹോമം ,ഗജപൂജ ,ആനയൂട്ട് എന്നിവയെ കുറിച്ച് ആലോചിക്കുന്നതിനും നടത്തിപ്പിനായുള്ള കമ്മിറ്റി രൂപീകരിക്കുന്നതിനുമായുള്ള ജനറൽ ബോഡി യോഗം ശനിയാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് ശ്രീദുർഗ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു .

ഭീകരതവളര്‍ത്തുന്നത് സാമ്രാജ്യത്വശക്തികള്‍ : ഐ.എസ്. എം ഭീകര വിരുദ്ധ സംഗമം

എടത്തനാട്ടുകര : സാമ്രാജ്യത്വശക്തികളുടെഅതിര്‍ത്തികടന്നുള്ളകച്ചവടതാല്പര്യങ്ങളാണ്‌ലോകത്ത് ഭീകരതയുടെവളര്‍ച്ചക്ക് കാരണമായതെന്ന്‌ഐ.എസ്. എം എടത്തനാട്ടുകരമേഖലാ കമ്മറ്റികോട്ടപള്ളയില്‍സംഘടിപ്പിച്ച ഭീകര വിരുദ്ധ സംഗമംഅഭിപ്രായപ്പെട്ടു. ഇന്ത്യയിലുംവിദേശരാജ്യങ്ങളിലുമായി സാമ്രാജ്യത്വശക്തികളുടെ അതിര്‍ത്തികടന്നുള്ളആയുധ വ്യാപാരവുംകച്ചവടതാല്പര്യവും സംരക്ഷിക്കാന്‍ നിരപരാധികളായയുവസമൂഹത്തെ ഭീകരവാദികകളായിചിത്രീകരിക്കുകയാണ്. രാജ്യത്തിന്റെ സ്വസ്തതയുംസമാധാനവും നശിപ്പിക്കുന്ന എല്ലാതരം ഭീകരതകള്‍ക്കെതിരെയും മാനവികകൂട്ടായ്മകള്‍ഉയര്‍ന്നുവരണം. നിരപരാധികളായ ലക്ഷക്കണക്കിന് കുട്ടികളുംസ്ത്രീകളുമാണ് ഭീകരതയുടെ പേരില്‍ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍വേട്ടയാടപ്പെടുന്നത്. […]

ശിഹാബ് തങ്ങൾ സ്മരണയിൽ പാണക്കാട് മഖാമിൽ ഉറൂസ് മുബാറക് നടന്നു

മലപ്പുറം: മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ എട്ടാമത് ഉറൂസ് മുബാറക് പാണക്കാട് മഖാമിൽ വെച്ചു നടന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന കൂട്ട സിയാറത്തോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഖത്മുൽ ഖുർആൻ , മൗലീദ് പാരായണം , […]

‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്’: ജമാഅത്തെ ഇസ്‌ലാമി വനിതാ സെമിനാർ നാളെ മലപ്പുറത്ത്

മലപ്പുറം: ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനതല വനിതാ സെമിനാർ മലപ്പുറത്ത്നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ മുത്വലാഖ്‌,ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ചർച്ച […]

ഭക്തിയുടെ നിറവിൽ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ഞായാറാഴ്ച്ച സമാപനം

ചെര്‍പ്പുളശ്ശേരി: ശബരി നിവാസില്‍ നടക്കുന്ന പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഏപ്രില്‍ 30ന് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ സമാപിക്കും. തെക്കേടത്ത് നാഗരാജന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പാരായണത്തിനും പൂജക്കും കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി, വെള്ളിനേഴി ഹരികൃഷ്ണന്‍, തോട്ടാമറ്റം അരുണ്‍ കൃഷ്ണന്‍ നമ്പൂതിരി […]