ഏകാദശി: ഗുരുവായൂരപ്പനെ നമിച്ചത് ഭക്തസാഗരം

പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി ഏകാദശിപുണ്യം തേടി ഗുരുവായൂരപ്പനെ വണങ്ങിയത് ഭക്തജന സാഗരം. നാരായണീയവും ഗീതയും നാമസങ്കീര്‍ത്തനങ്ങളും മുഖരിതമാക്കിയ ഗുരുവായൂരപ്പസന്നിധി ഞായറാഴ്ച ഭക്തിയുടെ പരമകോടിയിലായിരുന്നു. ശനിയാഴ്ച ദശമി നാളില്‍ തുടങ്ങിയ ഭക്തരുടെ പ്രവാഹം ഞായറാഴ്ച ഏകാദശി അര്‍ദ്ധരാത്രിയിലും തുടര്‍ന്നു. മുന്‍വര്‍ഷങ്ങളിലെ ഏകാദശി തിരക്കിനേക്കാള്‍ കൂടുതല്‍ […]

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കുട്ടിക്കാനത്ത് കണ്‍ട്രോള്‍ റൂം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 9446037100.ആംബുലന്‍സ്, ക്രെയിന്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഈ മേഖലയില്‍ എവിടെയെങ്കിലും തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ സഹായിക്കാന്‍ ബ്രേക്ക്ഡൗണ്‍ സംഘവും ഉണ്ടാകുമെന്ന് ഇടുക്കി ആര്‍.ടി.ഒ. […]

അയ്യപ്പ ദര്‍ശനത്തിനു വന്‍ തിരക്ക്

മണ്ഡല മകരവിളക്ക് തീര്ഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല സന്നിധാനത്ത് പതിവു പൂജകള്‍ തുടങ്ങി. അയ്യപ്പദര്ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട വലംവച്ചത്തിയ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് നടതുറന്നു. ശ്രീകോവിലിലെ വിളക്കുതെളിച്ച് […]

നാഗകീർത്തി പുരസ്കാര സമർപ്പണത്തിന് പാതിരിക്കുന്നത്ത്മന നാഗക്ഷേത്ര തിരുമുറ്റത്ത് വേദിയൊരുങ്ങുന്നു

ചെർപ്പുളശ്ശേരി: വടക്കൻ കേരളത്തിലെ സുപ്രസിദ്ധ നാഗ ക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത്മന, വേദ – താന്ത്രിക – കലാസാഹിത്യ മേഖലകളിലെ പ്രഗത്ഭമതികളെ ആദരിയ്ക്കുന്നതിനായി ഏർപ്പെടുത്തിയ നാഗകീർത്തി പുരസ്കാര സമർപ്പണത്തിന് നാഗക്ഷേത്ര തിരുമുറ്റത്ത് വേദിയൊരുങ്ങുന്നു . ഷൊർണൂർ മുണ്ടായ തിരുത്തുമുക്ക് മനയിൽ ശകരനാരായണൻ നമ്പൂതിരി (വേദം) , പട്ടാമ്പി മുതുതല ഈയ്ക്കാട്ടു മനക്കൽ നാരായണൻ നമ്പൂതിരി , പത്മശ്രീ .പി.കെ.നാരായണൻ നമ്പ്യാർ  (കല) എന്നിവർക്കാണ് […]

കൊട്ടിയൂര്‍ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ  ക്ഷേത്രമാണ് കൊട്ടിയൂര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും അക്കരെ കൊട്ടിയൂര്‍ ക്ഷേത്രവുമുണ്ട്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാല്‍, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. […]

മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം ശതാഭിഷിക്തയാകുന്ന

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ വലിയഅമ്മ ഉമാദേവി അന്തർജ്ജനം ശതാഭിഷിക്തയാവുന്നു. ആഘോഷങ്ങൾ ഈ മാസം 23 ,24 തീയതികളിൽ നടക്കും. ശതാഭിഷേക ആഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായതായി ഇല്ലത്തെ കുടുംബാംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാഗോപാസനയില്‍ മുഴുകി ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്റെ പുണ്യവുമായി വലിയമ്മ […]

ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ പുതിയ ചുറ്റമ്പലം നിര്‍മിക്കുന്നു

‘മലബാറിലെ ശബരിമല’ എന്നറിയപ്പെടുന്ന ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ പുതിയ ചുറ്റമ്പലം നിര്‍മിക്കുന്നു. പത്‌നീപുത്ര സമേതനായ സ്വയംഭൂ സങ്കല്പമാണ് തിരുവുള്ളക്കാവ് വേദശാസ്താവിന്റെ സാന്നിധ്യമുള്ളതായി വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറ് അഭിമുഖമായാണ് പ്രതിഷ്ഠ. ചിരപുരാതനമായ ചെര്‍പ്പുളശ്ശേരി മനയുടെ നടുമുറ്റം കാലാന്തരത്തില്‍ ശ്രീകോവിലും ഇതര ഭാഗങ്ങള്‍ ചുറ്റമ്പലവുമായി […]

ചെർപ്പുളശ്ശേരിഅയ്യപ്പൻ കാവിൽ ചുറ്റംബല നിർമ്മാണം തുടങ്ങി

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിലെ പുനരുദ്ധാരണ പ്രവര്ത്തനത്തിന്റെ ശിലാസ്ഥാപന കർമ്മംവ്യാഴാഴ്ച രാവിലെ 10 മണിക്ക് കാഞ്ചി കാമ കോടി പീഠം ജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമികൾ നിർവഹിക്കും.മലബാറിലെ ശബരിമല എന്നപേരിൽഅറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിനു ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് 120 വർഷത്തിലധികം പഴക്കമുണ്ട് .5 […]

മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചാലക്കുടി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2007ലാണ് ഇതിനു മുമ്പ് മേല്‍ശാന്തിയായത്. ചോറ്റാനിക്കര ക്ഷേത്രം മേല്‍ശാന്തിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഗൗരി […]

ഉത്സവക്കാഴ്ചയൊരുക്കി കടപ്പറമ്പത്തുകാവ് വേല

പട്ടാമ്പി: വാദ്യവിസ്മയങ്ങളുടെ ഉത്സവക്കാഴ്ചയൊരുക്കി കടപ്പറമ്പത്തുകാവ് വേല ആഘോഷിച്ചു. പള്ളിപ്രം, കിഴായൂര്‍, ഓങ്ങല്ലൂര്‍ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വേലവരവുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ കടപ്പറമ്പത്തുകാവില്‍ സംഗമിച്ചു. ഇണക്കാളകള്‍, നാദസ്വരം, പൂക്കാവടി, ദേവനൃത്തം, തെയ്യം, തിറ, പൂതന്‍, വാദ്യഘോഷങ്ങള്‍ എന്നിവ അകമ്പടിയായി. പള്ളിപ്രം ദേശക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച […]