മലപ്പുറം ഉപതിരഞ്ഞെടുപ്പ് ;പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ഇന്ന് സൂക്ഷ്മ പരിശോധന

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം കഴിഞ്ഞപ്പോള്‍ ആകെ ലഭിച്ചത് 16 സ്ഥാനാര്‍ത്ഥികളുടേതായി 22 പത്രികകള്‍. അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേരാണ് പത്രിക നല്‍കിയത്. ബി.ജെ.പി.യുടെ ഡെമ്മി സ്ഥാനാര്‍ഥിയായി രാമചന്ദ്രന്‍, സ്വതന്ത്ര സ്ഥനാര്‍ഥികളായി അബ്ദുസ്സലാം, […]

ലോക ജലദിനത്തിൽ പ്രതിജ്ഞയെടുത്ത് കളക്ടറേറ്റ് ജീവനക്കാർ

ലോക ജലദിനത്തോടനുബന്ധിച്ച് കലക്‌ട്രേറ്റില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. സമ്മേളന ഹാളില്‍ എ.ഡി.എം കെ. അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.

സേവനാവകാശ നിയമം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന സേവനാവകാശ നിയമത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന ക്ലാസ് നടത്തി. കലക്ടറേറ്റ് സമ്മേളനഹാളില്‍ എ.ഡി.എം.എസ്.വിജയന്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു ക്ലാസെടുത്തു. […]

അരീക്കോട് ഐ.ടി.ഐ ട്രെയിനികള്‍ക്കായി നിയമന ബോധവത്കരണ ക്ലാസ് നടത്തി

അരീക്കോട് ഗവ. ഐ.ടി.ഐ അധ്യാപക- രക്ഷാകര്‍ത്യ സമിതിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ അരീക്കോട് ഐ.ടി.ഐ ട്രെയിനികള്‍ക്കായി ഏകദിന ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജിയുമായ രാജന്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. […]

ബി.ഡി.ജെ.എസ് അണികള്‍ ബി.ജെ.പിയില്‍ ലയിക്കുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട;വെള്ളാപ്പള്ളി നടേശന്‍

കോഴിക്കോട്: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നണിയില്‍ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാര്‍ഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി എങ്ങനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. […]

ജില്ലാതല വികസനമിഷന്‍ രൂപവത്കരിച്ചു :ജില്ലാതല പ്രഖ്യാപനം 18ന് ശ്രീകൃഷ്ണപുരത്ത്

രണ്ടാം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതല വികസന മിഷന്‍ രൂപവത്കരിച്ചതായി ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണ് വികസന മിഷന്‍ രൂപവത്കരണ യോഗം നടന്നത്. […]

എറണാകുളം റെയില്‍വേ സ്റ്റേഷൻ ഇനി അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍

തിരുവനന്തപുരം : റയില്‍വേ അഡ്വൈസര്‍ പി വി വൈദ്യലിംഗവുമായി നടത്തിയ കൂടിക്കാഴ്ചയിൽ എറണാകുളം റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.. നിലവില്‍ കോഴിക്കോട് സ്റ്റേഷന്‍ മാത്രമാണ് അന്താരാഷ്ട്ര സ്റ്റേഷന്‍ പരിധിയില്‍ ഉള്ളത്. രാജധാനി എക്സ്പ്രസിന്റെ […]

കൊട്ടിയൂർ പീഡനത്തിലെ പ്രതികൾ കീഴടങ്ങണം ;ഹൈക്കോടതി

എറണാകുളം : വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ മറ്റു നാലുപ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി. ഫാ. തോമസ് തേരകം സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ ഒഫീലിയ, തങ്കമ്മ എന്നിവരോടാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് കീഴടങ്ങാന്‍ അഞ്ചുദിവസം സമയം അനുവദിച്ചു. ചോദ്യം ചെയ്യലിനുശേഷം ജാമ്യം […]

ഉപതെരഞ്ഞെടുപ്പ്: ബൂത്ത് ചെയമാന്‍, കണ്‍വീനര്‍മാരുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നു

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം നിയോജക മണ്ഡലത്തിലെ മുസ്ലീം ലീഗ് ബൂത്ത് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗം പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് പി. ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. […]

ആര്‍എസ്എസിനെ നേരിടാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. ആര്‍.എസ്.എസിനെയും ശിവസേനയെയും പറയുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു. എന്നാല്‍ ആര്‍എസ്എസിനെ നേരിടാന്‍ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് […]