തൊഴില്‍ പരിശീലനപദ്ധതി:ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു .

ദാരിദ്ര്യരേഖയ്ക്കു താഴെയുളള പട്ടികജാതി കുടുംബങ്ങളുടെ വരുമാന വര്‍ദ്ധനവിനുതകുന്ന തരത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ക്കുമുളള കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലക്കനുവദിച്ച പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ചൂഷണത്തില്‍പ്പെടാതെ […]

ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശമിത്രം പദ്ധതി തെരുവുനാടകം ജില്ലാതല പര്യടന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് […]

കേരഗ്രാമം;വിശദീകരണ യോഗം നടത്തി

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കുഴിമണ്ണ പഞ്ചായത്തില്‍ നടത്തിയ വിശദീകരണ യോഗം പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെങ്ങ് കൃഷിയിലൂടെ ആദായം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക പരിപാലനം, ഇടവിളകൃഷി, സമ്മിശ്ര കൃഷി എന്നിവയ്ക്ക് […]

ഗൈല്‍ : സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികളുടെ ഒത്തുചേരല്‍

  മലപ്പുറം : യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഗൈല്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്നു വരുന്ന ജനകീയ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്നു . മലപ്പുറം […]

മലപ്പുറം വ്യവസായ കേന്ദ്രം മാനേജര്‍ കെ.ബാബുരാജ്

വിരമിച്ചു. മലപ്പുറം വ്യവസായ കേന്ദ്രം മാനേജര്‍ കെ.ബാബുരാജ് സര്‍വീസില്‍ നിന്ന് വിരമിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ 28 വര്‍ഷത്തെ സേവനം നടത്തിയ ബാബുരാജ് തിരുവനന്തപുരം,കായക്കുളം,വയനാട്, എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ക്ലാരി സ്വദേശിയാണ്.

എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ജൈവപച്ചക്കറി ക്യഷി ആരംഭിച്ചു

എടത്തനാട്ടുകര:വിവിധ തരം പച്ചക്കറികള്‍ സ്‌കൂളില്‍തന്നെ ഉല്‍പ്പാദിപ്പിച്ച്‌വിഷലിപ്ത പച്ചക്കറികളെ പടിക്കു പുറത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ഗവ.എല്‍.പി.സ്‌കൂളില്‍ ജൈവ പച്ചക്കറിക്യഷിആരംഭിച്ചു.സ്‌കൂള്‍ മന്ത്രിസഭയിലെക്യഷിവകുപ്പിനുകീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഴ, പച്ചമുളക്, കോവല്‍,വഴുതിന, പയര്‍, കുമ്പളം, കാന്താരിമുളക്, കറിവേപ്പ്, ചീര, പപ്പായ, മുരിങ്ങഎന്നിങ്ങനെ വിവിധ തരം […]

കെ. സുന്ദരന്‍ വിരമിച്ചു.

ടൂറിസം വകുപ്പ് ഡപ്യുട്ടി ഡയരക്ടര്‍ കെ. സുന്ദരന്‍ സര്‍വിസില്‍ നിന്ന് വിരമിച്ചു. ജില്ലയില്‍ നിരവധി ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം കുന്നുമ്മല്‍ സ്വദേശിയാണ്. ത്യശൂര്‍ ജില്ലയിലും ഡപ്യുട്ടി ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്യശൂര്‍, പലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ ഗസ്റ്റ് […]

ഡോക്യുമെന്ററി പ്രകാശനം നടന്നു

മഴക്കാല രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ‘മ്യൂസിക് ഓഫ് ഡെത്ത്’ ഡോക്യുമെന്ററി ജില്ലാ കലക്ടര്‍ അമിത് മീണ ഡി.എം.ഒ ഡോ. കെ സക്കീനക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ വേങ്ങര മലബാര്‍ കോളേജാണ് ഡോക്യുമെന്ററി […]

ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കും

ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പി. കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കാവനൂര്‍ വില്ലേജ് ഓഫീസ് ഹൈടെക് ഓഫീസ് ആക്കി മാറ്റിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യക്ഷമമായ സേവനം […]

‘പ്രഥമ പൗരന്മാര്‍ക്കൊപ്പം’ മൂച്ചിക്കല്‍ സ്‌കൂള്‍ കൊളാഷ് പ്രദര്‍ശനം ശ്രദ്ധേയമായി സ്‌കൂള്‍ മന്തിസഭയിലെ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് കൊളാഷ് പ്രദര്‍ശനം സംഘടിപ്പിച്ചത്

എടത്തനാട്ടുകര: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പതിനാലാമത് പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ചുമതയേല്‍ക്കുന്ന നാളില്‍ തന്നെ ഇന്ത്യയുടെ മുഴുവന്‍ രാഷ്ട്രപതിമാരെക്കുറിച്ചും പുതു തലമുറക്ക് അറിവു പകരാന്‍ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ […]