പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം ;പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം .എന്നാൽ കൊടിയേറ്റത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല. കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ തീരുമാനം വൈകുന്നതാണ് ഇതിന് കാരണം. പ്രതിഷേധ സൂചകമായി കൊടിയേറ്റത്തിലെ വെടിക്കെട്ട് ഉപേക്ഷിക്കാനും പൂരം ആചാരപ്രകാരമുള്ള ചടങ്ങ് മാത്രമാക്കാനും പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നതായി സൂചന.രാവിലെ പതിനൊന്നരക്ക് […]

കാണികൾക്ക് ദൃശ്യ വിരുന്നൊരുക്കി കുടമാറ്റം ;വർണ വിസ്മയങ്ങളിൽ നിറഞ്ഞ് വടക്കഞ്ചേരി

വടക്കഞ്ചേരി :വടക്കഞ്ചേരി നാഗസഹായം -ഗണപതിസഹായം വേല മഹോത്സവം ആഘോഷിച്ചു .ഇരു ഭാഗക്കാരുടെയും പന്തലും ചമയങ്ങളും ചാരുതയോടെ നിൽക്കുമ്പോൾ അതിലും തലയെടുപ്പോടെയായിരുന്നു ഗജവീരന്മാരുടെ എഴുന്നള്ളത്ത് .വൈകീട്ട് 3.30 യോടെ ആരംഭിച്ച കുടമാറ്റം കാണികളെ ആവേശഭരിതരാക്കി .കലയുടെ മികവ് കുടകളിൽ കാണാമായിരുന്നു.കൃഷ്ണൻ ,ഗണപതി ,തുടങ്ങി […]

വാദ്യഘോഷ തിമർപ്പിൽ അലയടിച്ച് നെന്മാറ ;ആവേശ ഉജ്ജലമായി നെന്മാറ -വല്ലങ്ങി വേല

നെന്മാറ: കമനീയ ദൃശ്യവിരുന്നൊരുക്കി നെന്മാറ-വല്ലങ്ങി വേല ആഘോഷിച്ചു. തലയെടുപ്പുള്ള കരിവീരന്മാരുടെ എഴുന്നള്ളത്ത്, ആവേശമായി കുടമാറ്റം, പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യവിരുന്ന് എന്നിവ ആസ്വദിക്കാന്‍ ഒഴുകിയെത്തിയ ജനാവലി ആഘോഷത്തിന് മാറ്റേകി. ഇരുദേശത്തും ആഘോഷപരിപാടികള്‍ രാവിലെ തുടങ്ങി. നെന്മാറദേശത്തിന്റെ ആഘോഷപരിപാടികള്‍ വരിയോല വായനയോടെയാണ് തുടങ്ങിയത്. പറയെഴുന്നള്ളത്ത് […]

ആധുനിക സങ്കേതികമികവില്‍ ആകര്‍ഷണമായ ബഹുനിലപ്പന്തലുകളുമായി നെന്മാറ-വല്ലങ്ങി വേല

നെന്മാറ : നെന്മാറ-വല്ലങ്ങി വേലയ്ക്ക് ആധുനിക സങ്കേതികമികവില്‍ ആനപ്പന്തലുകള്‍ ഉയരുന്നു. വേലയുടെ മുഖ്യ ആകര്‍ഷണമായ ബഹുനിലപ്പന്തലുകളാണ് ഇരുദേശക്കാരും ഒരുക്കുന്നത്. നൂറിലധികം തൊഴിലാളികളാണ് പന്തല്‍ പ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നെല്ലിക്കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള പോത്തുണ്ടിറോഡിലാണ് നെന്മാറദേശത്തിന്റെ കമനീയപന്തല്‍ ഉയരുന്നത്. ചെറുതുരുത്തി ആരാധന പന്തല്‍വര്‍ക്സിലെ എം.എ […]

ദുരന്ത സ്മരണയിൽ പുറ്റിങ്ങൽ ;മീനഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറ്റം

പരവൂര്‍ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണരി ഉത്സവത്തിന് ഇന്ന് കൊടിയേറും. കഴിഞ തവണത്തെ വന്‍ ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും ഉപേക്ഷിച്ചാണ് ഇത്തവണത്തെ ഉല്‍സവം. കഴിഞ്ഞ വര്‍ഷത്തെ മീന ഭരണി ആഘോഷത്തിന്റെ നടുക്കം ഇന്നുംപുറ്റിങ്ങൽ ക്ഷേത്ര മുറ്റത്ത് തളം കെട്ടിനില്‍ക്കുന്നു. […]

ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരത്തിന് സമാപനം

മണ്ണാർക്കാട്∙നഗരവീഥികളിൽ പൂരവിസ്മയങ്ങളുടെ വർണ്ണക്കാഴ്ചയൊരുക്കിയ ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരം സമാപിച്ചു.സ്ഥാനീയ ചെട്ടിയാന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചുള്ള ചെട്ടിവേലക്ക് അകമ്പടിയായി ദേശവേലകളും എത്തി. മൂന്നു മണിക്ക് യാത്രാബലി–താന്ത്രിക ചടങ്ങുകൾക്ക് നാലരയോടെ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ചുള്ള ഘോഷയാത്ര നെല്ലിപ്പുഴ കവലയിൽ നിന്നു […]

പഴമയുടെ നന്മകൾ നെഞ്ചോട് ചേർത്ത് വീണ്ടും മണ്ണാർക്കാടിന്റെ ദേശീയോത്സവത്തിന് തിരി തെളിഞ്ഞു

മണ്ണാർക്കാട് :നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള വള്ളുവനാട്ടിലെ പൂരങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്ന മണ്ണാർക്കാട് അരകുറിശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ചു .പൂരപ്പുറപ്പാട് ദിനമായ ഇന്നലെ രാത്രി 11 മണിക്ക് നൂറുക്കണക്കിന് ഭക്തരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ടിനായി ആറാട്ടുകടവിലേക്കാനയിച്ചു.തന്ത്രി പന്തലക്കോടത്ത് […]

ആലിപ്പറമ്പ് പഞ്ചായത്തു കലോത്സവത്തിൽ പരിയാപുരം സ്കൂൾ രണ്ടാം സ്ഥാനത്ത്‌

ആലിപ്പറമ്പ് സ്കൂൾ കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനം പരിയാപുരം സ്കൂൾ കരസ്ഥമാക്കി .കലോത്സവത്തിൽ ഒന്നാംസ്ഥാനം തൂത സ്കൂൾ നേടിയപ്പോൾ പരിയാപുരം രണ്ടാമതെത്തി

സംഗീതത്തിന്റെ അമൃതധാര പൊഴിച്ച് കടലൂർ ജനനി.

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതമണ്ഡപത്തിൽ കടലൂർ ജനനി അവതരിപ്പിച്ച സംഗീത കച്ചേരി ആലാപനത്തിലെ ചിട്ടയാർന്ന ശൈലിയിൽ പ്രേക്ഷകർക്ക് അമൃതധാരയായി .കീർത്തനങ്ങളുടെ ഉള്ളടക്കത്തെ പൂർണ്ണമായും ആവാഹിച്ചുള്ള ആലാപനശൈലി പിൻതുടർന്ന കച്ചേരി നവരാത്രി മണ്ഡപത്തെ ധന്യമാക്കി. ചേർത്തല സിന്ധു, കെ.ജയകൃഷ്ണൻ, സുധാകരൻ എന്നിവർ പക്കമേളമൊരുക്കി […]