ആലിപ്പറമ്പ് പഞ്ചായത്തു കലോത്സവത്തിൽ പരിയാപുരം സ്കൂൾ രണ്ടാം സ്ഥാനത്ത്‌

ആലിപ്പറമ്പ് സ്കൂൾ കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനം പരിയാപുരം സ്കൂൾ കരസ്ഥമാക്കി .കലോത്സവത്തിൽ ഒന്നാംസ്ഥാനം തൂത സ്കൂൾ നേടിയപ്പോൾ പരിയാപുരം രണ്ടാമതെത്തി

സംഗീതത്തിന്റെ അമൃതധാര പൊഴിച്ച് കടലൂർ ജനനി.

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതമണ്ഡപത്തിൽ കടലൂർ ജനനി അവതരിപ്പിച്ച സംഗീത കച്ചേരി ആലാപനത്തിലെ ചിട്ടയാർന്ന ശൈലിയിൽ പ്രേക്ഷകർക്ക് അമൃതധാരയായി .കീർത്തനങ്ങളുടെ ഉള്ളടക്കത്തെ പൂർണ്ണമായും ആവാഹിച്ചുള്ള ആലാപനശൈലി പിൻതുടർന്ന കച്ചേരി നവരാത്രി മണ്ഡപത്തെ ധന്യമാക്കി. ചേർത്തല സിന്ധു, കെ.ജയകൃഷ്ണൻ, സുധാകരൻ എന്നിവർ പക്കമേളമൊരുക്കി […]

ഓണാഘോഷത്തിന് സ്‌ക്കൂളുകളില്‍ നിയന്ത്രണം : വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. സ്‌ക്കൂള്‍ സമയത്ത് ഓണാഘോഷം നടത്തുന്നത് തടഞ്ഞു കൊണ്ടുള്ള തീരുമാനം വിവാദമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ഉത്തരവ് പിന്‍വലിച്ചത്. ഒരു പ്രവര്‍ത്തി ദിനം മുഴുവന്‍ […]

സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥി

മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയാകും. എം.എസ്.പി., സായുധ പൊലീസ്, പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങി വിവിധ സേനാംഗങ്ങള്‍ അണിനിരക്കുന്ന […]

അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ശബരിമല നിറപുത്തരി ഘോഷയാത്രക്ക് കല്ലേലിഊരാളിഅപ്പൂപ്പന്‍കാവില്‍ സ്വീകരണം നല്‍കും

കോന്നി :  അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ശബരിമല നിറപുത്തരി ചടങ്ങിനുള്ള നെല്‍ക്കതിര്‍ വഹിച്ചുകൊണ്ടുള്ള  ഘോഷയാത്രക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോന്നിയില്‍ സ്വീകരണം നല്‍കും . എട്ടിന് രാവിലെ 5.45നും 6.15നുമിടയിലാണ് […]

തിരൂരില്‍ സി.പി.എം ഓഫീസ് തകര്‍ത്തു: അയ്യായിരം പുസ്തകങ്ങളും തീയിട്ടു- സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍: താലൂക്കരയില്‍ വായനശാലയും സി.പി.എം ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീയിട്ട സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഹര്‍ത്താലചരിച്ച സി.പി.എം പ്രവര്‍ത്തകര്‍  സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈഎസ്പിയെ തടഞ്ഞു. അയ്യായിരത്തോളം പുസ്തകങ്ങള്‍, അമ്പതോളം കസേരകള്‍, അലമാരകള്‍, മേശകള്‍, കൊടിതോരണങ്ങള്‍ […]

ലോകനാര്‍ക്കാവില്‍ ഇനി പൂരക്കാലം

കോഴിക്കോട്:  ലോകനാര്‍കാവ് ക്ഷേത്രത്തിലെ പൂരം ഉത്സവത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പൂരമഹോത്സവത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന കൊടിയേറ്റത്തിന് ശേഷം വിളക്കിനെഴുന്നള്ളത്തും കലവറ നിറയ്ക്കലും നടക്കും. തുടര്‍ന്ന് സുന്ദരന്‍ നെടുമ്പിള്ളിയുടെ കഥാപ്രസംഗം. നാളെ ഏഴിന് ഭഗവതിയുടെ […]

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ പൂരം വർണ്ണ താള വിസ്മയം തീർത്തു.

താള ,വർണ്ണ വിസ്മയം തീർത്ത്ചെർപ്പുളശ്ശേരി പുത്തനാൽക്കൽ പൂരം സമാപിച്ചു .രാവിലെ വിശേഷാൽ പൂജകൾക്ക് തന്ത്രി ,മേൽശാന്തി എന്ന്നിവർ നേതൃത്വം നല്കി .ഉച്ചക്കുശേഷം നടന്ന പകൽ പൂരത്തിൽ ഗജ വീരന്മ്മാരും .നിരവധി കലാരൂപങ്ങളും അണിനിരന്നു .ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ 50 ലധികം കലകാരന്മ്മാർ […]