അടച്ച മദ്യവില്പനശാല തുറക്കുന്നതിനെതിരെ പെരിന്തൽമണ്ണയിൽ പ്രതിഷേധം ശക്തം

പെരിന്തൽമണ്ണ :ബിവറേജസ് കോർപറേഷന്റെ പാതായിക്കരയിലെ പൂട്ടിയ ചില്ലറ മദ്യവില്പനശാല വീണ്ടും തുറക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു .വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന വില്പനശാല പൂട്ടിയതോടെ നാട്ടുകാർ ആശ്വാസത്തിലായിരുന്നു .എന്നാൽ ഇത് വീണ്ടും തുറക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം […]

മലപ്പുറത്തെ അധിക്ഷേപിക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പ്

മലപ്പുറം : ഉപതെരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മലപ്പുറത്തെ വർഗീയ സ്വഭാവത്തിൽ ചിത്രീകരിക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുന്നു . തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ പല ഇടതുപക്ഷ നേതാക്കളും മലപ്പുറത്ത് ന്യൂനപക്ഷ ധ്രുവീകരണം നടന്നെന്നു പ്രസ്താവന നടത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു […]

പുലാപ്പറ്റ ഹയർസെക്കന്ഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം

പുലാപ്പറ്റ :എം എൻ കെ എം ജി എച്ച് എസ് എസിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം .സ്കൂൾ ഓഫീസിന്റെ മുൻവശത്ത് എൻ എസ് എസ് യുണിറ്റ് സ്ഥാപിച്ച ചെടി ചട്ടികളും സ്കൂൾ നോട്ടീസ് ബോർഡും അടിച്ചു തകർത്തു .ഇന്നലെ രാത്രിയാണ് സംഭവമെന്നും […]

നഗരത്തിലെ ബിവറേജസ് ഔട്‍ലെറ്റുകളുടെ അടച്ചു പൂട്ടൽ: സമര സമിതി ആഹ്ലാദ പ്രകടനം നടത്തി

പാലക്കാട്: മംഗളം ടവർ,കൊപ്പം,പട്ടിക്കര എന്നിവിടങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്‍ലെറ്റുകൾ അടച്ചുപൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള സമര സമിതി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു.മദ്യ വിരുദ്ധ […]

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. 10 പൈസമുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ചെർപ്പുളശേരി കാറൽമണ്ണയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു

കാറല്‍മണ്ണ: കാറല്‍മണ്ണ ടൗണില്‍ മരം റോഡിന് കുറുകെ പുഴകി വീണ് ഗതാഗതം മുടങ്ങി. പൂവരശ് മരമാണ് കാലപ്പഴക്കം കാരണം ദ്രവിച്ചതിനെ തുടര്‍ന്ന് കടപുഴകി വീണത്. ഇന്ന് രാവിലെയാണ് സംഭവം. റോഡിലാരും ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. നാട്ടുകാരെത്തി ഒരു മണിക്കൂറിനു മുമ്പു തന്നെ […]

നാളെ വിഷു; പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

തിരുവനന്തപുരം: നാളെ മലയാള മാസം മേടം 1. പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ. മനോഹരമായ കണികൾ ഒരുക്കിയും സന്തോഷം പങ്കുവെച്ചും സദ്യ ഉണ്ടും ആശംസകൾ കൈമാറിയും പടക്കം പൊട്ടിച്ചും മലയാളികൾ നാളെ വിഷു ആഘോഷിക്കും . കേരളത്തിനു പുറത്തുള്ള മലയാളി […]

പി.ഡി.പി തീവ്രവാദ സംഘടന തന്നെയെന്ന് എല്‍.ഡി.എഫ്

മലപ്പുറം: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും വ്യക്തമാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ വോട്ട് വേണ്ടെന്ന് […]

2004ലെ മഞ്ചേരിയില്‍ നേടിയ വിജയം എല്‍.ഡി.എഫ് ആവര്‍ത്തിക്കും ; ടി.കെ ഹംസ.

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 2004ലെ മഞ്ചേരിയില്‍ നേടിയ വിജയം എല്‍.ഡി.എഫ് ആവര്‍ത്തിക്കുമെന്ന് സി.പി.എം നേതാവ് ടി.കെ ഹംസ. മുസ് ലിം ലീഗിന്‍റെ കോട്ടയില്‍ വിള്ളല്‍ വീണു കഴിഞ്ഞു. ഏപ്രില്‍ 12ലെ വോട്ടെടുപ്പോടെ കോട്ട നിലംപൊത്തുത്തുമെന്നും ടി.കെ ഹംസ അവകാശപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ […]

മിഷന്‍ ഇന്ദ്രധനസ് ന്റെ ഉദ്ഘാടനം നടന്നു

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ രോഗ പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണത്തിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനസ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. പൊ•ുണ്ടം പി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ ആര്‍.സി.എച്ച് ഓഫീസര്‍ […]