ഉണ്യാല്‍ തീരദേശത്ത് അശാന്തി: പ്രദേശം ശക്തമായ പോലീസ് കാവലില്‍

തിരൂര്‍:  താനൂരിനും തിരൂരിനും ഇടയില്‍ വരുന്ന തീരദേശമേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം കാരണം അശാന്തി. മുസ്ലിം ലീഗ്- സി.പി.എം സംഘര്‍ഷം വീണ്ടും തലപൊക്കിയതോടെ പ്രദേശം ശക്തമായ പോലീസ് കാവലിലാണ്. ഉണ്യാല്‍, പറവണ്ണ, തേവര്‍ കടപ്പുറം, ആലിന്‍ ചുവട് എന്നീ പ്രദേശങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ […]

സര്‍വ്വകലാശാല വെബ്‌സൈറ്റ് നിശ്ചലം: പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട സമയം സര്‍വ്വകലാശാല നീട്ടി നല്‍കി. ഓണ്‍ലൈനായി പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്താനാകാതെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ച് ദിവസം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സര്‍വ്വകലാശാല നടപടി. നെറ്റ്‌വര്‍ക്കിലുള്ള തകരാറാണ് സര്‍വ്വകലാശാലയുമായുള്ള ഓണ്‍ലൈന്‍ ബന്ധം […]

പട്ടാപ്പകല്‍ ഖത്തര്‍ നഗരത്തെ കടുവ വിറപ്പിച്ചു: ആളുകള്‍ പരിഭ്രാന്തരായി

ഖത്തര്‍: പട്ടാപ്പകല്‍ ഖത്തറിലെ നഗരത്തില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. പരിഭ്രാന്തിയും തിക്കും തിരക്കും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കുമുണ്ടാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഖത്തറിലെ സി റിംഗ് റോഡില്‍ കടുവയെ കണ്ടതോടെയാണ് സംഭവവികാസങ്ങളുടെ തുടക്കം. കടുവയുടെ കഴുത്തില്‍ പൊട്ടിയ ചങ്ങലയുമായാണ് […]

എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ പക്ഷിയിടിച്ചു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്നാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. 634 നമ്പര്‍ ആഭ്യന്തര വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനം രാദ ഭോജ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് […]

കോളേജുകളിലെ വനിതാ വികസന സെല്ലുകള്‍ സജീവമാക്കാന്‍ നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വികസന സെല്‍ സജീവമാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി അംഗീകൃത കോളേജുകളിലെ വനിതാ വികസന കോര്‍ഡിനേറ്റര്‍മാര്‍ക്കായി മാര്‍ച്ച് പത്തിന് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ ശില്‍പ്പശാല നടത്തും. വനിതാ വികസന സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, […]

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തി

കണ്ണൂര്‍: സ്‌കൂള്‍ വാന്‍ ഡ്രൈവറായ ബി.ജെ.പി പ്രവര്‍ത്തകനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അക്രമികള്‍ വെട്ടിവീഴ്ത്തി. അണിയാറം വലിയകണ്ടി ബിജുവിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെ.എന്‍.യു: വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്താനും തീരുമാനമായി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കെ.സി ത്യാഗി എന്നിവര്‍ അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച […]

ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയെന്ന് സൂചന

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയെന്ന് സൂചന.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.രണ്ട് ദിവസം മുമ്പാണ്‌ കരള്‍ രോഗ ബാധയെത്തുടര്‍ന്ന് അവശനിലയിലായ മണിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. ഇന്ന്  വൈകുന്നേരത്തോടെ  വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. […]

നടന്‍ കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി: മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടം.ചലച്ചിത്ര താരം കലാഭവന്‍ മണി അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലാരുന്ന മണി ഇന്ന് വൈകുന്നേരമാണ് മരിച്ചത്. മിമിക്രി രംഗത്തു നിന്ന് സിനിമയില്‍ എത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മണി ചലച്ചിത്ര […]

പരപ്പനങ്ങാടിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മദ്യക്കടത്തും ചില്ലറ വില്‍പ്പനയും സജീവം

* പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ കച്ചവടം * എക്‌സൈസ് ഉദ്യോഗസ്ഥരും പങ്ക് പറ്റുന്നു പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മദ്യക്കടത്തും ചില്ലറ വില്‍പ്പനയും തകൃതി. പരപ്പനങ്ങാടിയിലെ ഉള്ളണത്തും മറ്റ് പ്രദേശങ്ങളിലും ഇത്തരത്തിലുള്ള അനധികൃത മദ്യവില്‍പ്പനയും അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണം […]