രക്തദാനം: സംസ്ഥാന അവാർഡ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റിക്ക്

പെരിന്തൽമണ്ണ: രക്തദാനത്തിലൂടെ ചുവപ്പൻ വിപ്ലവങ്ങൾ തീർത്ത് ഡി.വൈ.എഫ്.ഐ. ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന സംഘടനക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി വീണ്ടും സ്വന്തമാക്കി. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇത്തരത്തിൽ പുരസ്ക്കാരം […]

ചൊവ്വാഴ്ച്ച യു.ഡി.എഫ് ഹർത്താലെന്ന പ്രചരണം വ്യാജമെന്ന് DCC പ്രസിഡൻറ് വി.കെ.ശ്രീകണ്ഠൻ

 ചൊവ്വാഴ്ച്ച യു.ഡി.എഫ്. ഹർത്താലെന്ന രീതിയിൽ വാട്ട്സ് ആപ്പിൽ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം. മദ്യനയത്തിനെതിരെ യു .ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂവെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്oൻ അനുഗ്രഹ വിഷനോട് പറഞ്ഞു

മഴക്കൊപ്പം നിളയും സജീവമാകുന്നു ; എന്നാൽ വരവേൽക്കുന്നത് മാലിന്യക്കൂമ്പാരങ്ങളും എച്ചിൽ പാത്രങ്ങളും

പട്ടാമ്പി: സൂര്യൻ കത്തിജ്വലിച്ച വേനലിൽ ഭാരപ്പുഴ വരണ്ടുണങ്ങിയപ്പോൾ പരിഭവിച്ചവരാണ് നാമെല്ലാം. ‘നിളേ നിനക്കെന്ത് പറ്റിയെന്ന്!?’ എല്ലാവരും ചോദിച്ചു. എന്നാൽ ഇപ്പോൾ കാലവർഷം പിറന്നതോടെ മഴക്കൊപ്പം പുഴയും സജീവമായി തുടങ്ങിയിട്ടുണ്ട്. എങ്കിലും മഴകനത്ത് പുഴ കുത്തിയൊഴുകിയാൽ പോലും വെള്ളം വിശ്വസിച്ച് ഉപയോഗിക്കാൻ പറ്റാത്ത […]

സ്വാശ്രയ, പാരലൽ വിദ്യാർത്ഥികൾക്ക് യാത്ര ഇളവ് നിഷേധിക്കൽ ; കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോ ഉപരോധിച്ചു

പെരിന്തൽമണ്ണ: കെ.എസ് .ആർ.ടി.സി ബസുകളിൽ സ്വാശ്രയ, പാരലൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എം.എസ.എഫ് നിയോജക മണ്ഡലം കമ്മിറ്റി പെരിന്തൽമണ്ണ ഡിപ്പോ ഉപരോധിച്ചു. സംസ്ഥാന വിങ് കൺവീനർ റഷീദ് മേലാറ്റൂർ ഉദ്‌ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം […]

ദേഹമാസകലം വ്രണവുമായി പരമേശ്വരൻ എന്ന ആന.പരിയാനംപറ്റ ദേവസ്വത്തിന്റെ അനാസ്ഥയെന്ന് ആരോപണം

പരിയാനംപറ്റ ദേവസ്വത്തിൽ മംഗലാക്കുന്ന് പരമേശ്വരൻ വഴിപാടായി നൽകിയ പരമേശ്വരൻ എന്ന ആനയാണ് ദേഹമാസകലം വ്രണവുമായി വേദന തിന്ന് കഴിയുന്നത്. ജനുവരി മുതൽ വൃണവുമായി കഴിയുന്ന ആനയ്ക്ക് ആദ്യ ഘട്ടത്തിൽ  വേണ്ടത്ര പരിചരണം നൽകാത്തതാണ് രോഗം മൂർച്ചിക്കാൻ കാരണമെന്ന് നാട്ടുക്കാർ പറഞ്ഞു. അമിതമായ […]

കരിങ്കൽ ക്വോറിയിൽ വിളവെടുപ്പ് ; സിന്ധു കാവുമ്പുറം പെരിന്തൽമണ്ണ നഗരസഭയിലെ മികച്ച മത്സ്യ കർഷക

  പെരിന്തൽമണ്ണ: മത്സ്യസമൃതി പദ്ധതിയിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നഗരസഭയിൽ നടപ്പിലാക്കിയ മത്സ്യ കൃഷിയിൽ സിന്ധു കാവുമ്പുറത്തെ മികച്ച മത്സ്യ കർഷകയായി തെരഞ്ഞെടുത്തു. നഗരസഭയിലെ മത്സ്യകർഷക ക്ലബിൽ രജിസ്റ്റർ ചെയ്ത 15 പേർക്കാണ് മത്സ്യക്കുഞ്ഞുങ്ങളെയും തീറ്റ സബ്‌സിഡിയും നൽകിയത്. ഒരേക്കർ വിസ്തൃതിയുള്ള […]

വിദ്യാലയ പരിസരങ്ങളിൽ വിൽപന നടത്തി വിദ്യാർത്ഥികൾക്ക് സ്വകാര്യമായി കഞ്ചാവ് വലിക്കാൻ സൗകര്യമൊരുക്കുന്ന ഓട്ടോ ഡ്രൈവർ തൊണ്ടിയുമായി പെരിന്തൽമണ്ണയിൽ പിടിയിൽ

പെരിന്തൽമണ്ണ: സ്കൂൾ, കോളേജ് പരിസരങ്ങളിൽ കുറഞ്ഞ വിലക്ക് കഞ്ചാവ് വിൽപന നടത്തി വലിക്കാൻ ഓട്ടോയിൽ സൗകര്യം ഒരുക്കി വിദ്യാർത്ഥികളെ വലയിലാക്കുന്ന ഓട്ടോ ഡ്രൈവർ പുഴക്കാട്ടിരി അറക്കൽ ശ്രീകുമാർ(47 ) പെരിന്തൽമണ്ണയിൽ എക്സൈസ് പിടിയിലായി. വിൽപനക്ക് ഉപയോഗിച്ച ഓട്ടോയും ഇയാളിൽ നിന്നും പിടിച്ചെടുത്ത […]

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അരമുറുക്കി ജില്ല പോലീസ് സേന

  മലപ്പുറം: സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ജില്ല പോലീസിന്റെ ആഭിമുഖ്യത്തിൽ സുരക്ഷ ഓഡിറ്റ് നടപ്പാക്കും. ജില്ല ഭരണകൂടം, തദ്ദേശസ്ഥാപനങ്ങൾ, പി.ഡബ്ല്യു.ഡി, എൻ.എച്ച് , കെ.എസ്.ഇ.ബി വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സ്കൂളുകളുടെയും […]

ചെർപ്പുളശേരിയിൽ മാതാവിനോടൊപ്പം കുളിക്കാൻ പോയ രണ്ട് കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം.

ചെർപ്പുള്ളശേരി മാണ്ടക്കിരി മനയംകുന്നിലാണ് മാതാവിനൊപ്പം കുളത്തിൽ കുളിക്കാൻ പോയ കുട്ടികളെ തെരുവുനായ കടിച്ചത്. നാലര വയസുകാരനായ മുഹമ്മദ് യാസിൻ, മൂന്നര വയസുകാരനായ സുബ്ഹാൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടികളുടെ മാതാവ് കുളത്തിലേക്ക് ഇറങ്ങി നിന്ന് അലക്കുന്നതിനിടെ കരയിലിരുന്ന കുട്ടികളെ നായ കടിച്ചു […]

ചെർപ്പുളശേരിയിൽ ലോക്കൽ കൺവെൻഷനും അനുമോദന സദസും നടന്നു

പട്ടികജാതി ക്ഷേമസമിതി ചെർപ്പുളശ്ശേരി ലോക്കൽ കൺവെൻഷനും എസ്.എസ്.എൽ.സി, പ്ലസ്റ്റ് ടു വിജയികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പ്രേം കമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി.എ ഉമ്മർ ഉപഹാര വിതരണം നടത്തി. പി.കെ.എസ് ചെർപ്പുളശ്ശേരി ലോക്കൽ […]