വിദ്യാഭ്യാസ -ആരോഗ്യ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി -ജില്ലാ വികസന സമിതി യോഗം

വിദ്യാഭ്യാസം- ആരോഗ്യം-കൃഷി വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.  ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം […]

മലപ്പുറം ഇന്ത്യയിലെ ആദ്യ ‘വൈഫൈ’ നഗരംമന്ത്രി കുഞ്ഞാലിക്കുട്ടി പ്രഖ്യാപനം നടത്തി

രാജ്യത്തെ ആദ്യ സമ്പൂര്‍ണ  ‘വൈഫൈ’ നഗരമായി മലപ്പുറം നഗരസഭയെ ഐ.ടി.- വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ  റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് നഗരസഭ പരിധിയില്‍ വൈഫൈ പദ്ധതി ന ടപ്പാക്കുന്നത്. പദ്ധതി […]

ഓണച്ചന്ത ഉദ്ഘാടനം ചെയ്തു..

ചെർപ്പുളശ്ശേരി സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ചു നടത്തുന്ന ജൈവ പച്ചക്കറികൾ മാത്രം വിതരണം ചെയ്യുന്ന ഓണച്ചന്ത പി എ ഉമ്മർ  ഉദ്ഘാടനം ചെയ്തു ,ആദ്യ വില്പ്പന കെ ബാലകൃഷ്ണൻ അനന്തന് നല്കി നിർവഹിച്ചു,ചടങ്ങിൽ ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു

രാഷ്ട്രപതിയുടെ ഭാര്യ സുവ്ര മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര മുഖര്‍ജി (74) അന്തരിച്ചു. രാവിലെ 10.51നായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തേത്തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പ്രഥമ വനിതയുടെ അന്ത്യത്തെ കുറിച്ച് രാഷ്ട്രപതി ഭവനാണ് പത്രകുറിപ്പിറക്കിയത്.ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്. രബീന്ദ്രനാഥ ടാഗോറിന്റെ ആരാധികയും […]

പഞ്ചായത്ത് വിഭജനം: തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം വേണ്ടിവരുമെന്ന്

കൊച്ചി: പഞ്ചായത്ത് വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ അവകാശവാദം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പഞ്ചായത്തുകള്‍ പുതിയതായി വിഭജിച്ചതിന്റെ അടിസ്ഥാനത്തില്‍ അറുപത് ദിവസം കൊണ്ട് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം.എന്നാല്‍ പുതിയ വിഭജനം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആറുമാസം […]

എല്ലാവര്‍ക്കും സമത്വവും സാമ്പത്തിക സുരക്ഷയുമാണ് സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനം – മന്ത്രി കുഞ്ഞാലിക്കുട്ടി

വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യത്തിന്റെ അധികാരം തിരിച്ച് പിടിക്കല്‍ മാത്രമല്ല സ്വാതന്ത്ര്യമെന്നും എല്ലാവിഭാഗം ജനങ്ങള്‍ക്കും അഭിമാനകരവും സാമ്പത്തിക സുരക്ഷിതത്വവും സമത്വപൂര്‍ണവുമായ ജീവിതത്തിന് അവസരമൊരുക്കുമ്പോഴാണ് സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതെന്നും വ്യവസായ- ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ 69-ാമത് […]

പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ ബലിയിട്ടു

ആലുവ: പിതൃതര്‍പ്പണ പുണ്യവുമായി ആയിരങ്ങള്‍ കര്‍ക്കടക വാവുബലിയിട്ടു. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ പിതൃ മോക്ഷപ്രാപ്തിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണചടങ്ങുകള്‍ നടക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശിനി, ആലുവ മണപ്പുറം, പാലക്കാട് തിരുവില്വാമല, തിരൂര്‍ തിരുനാവായ, കോഴിക്കോട് […]

ലോക് സഭ പ്രക്ഷുബ്ധം

ന്യൂഡല്‍ഹി : ലളിത് മോഡിയെ വിദേശമന്ത്രി സുഷ്മ സ്വരാജ് വഴിവിട്ട് സഹായിച്ച വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച നടന്നത് സംഘര്‍ഷഭരിത അന്തരീക്ഷത്തില്‍. ചര്‍ച്ചയ്ക്കിടെയുണ്ടായ തര്‍ക്കങ്ങള്‍ പലപ്പോഴും കൈയാങ്കളിയുടെ വക്കിലെത്തി. ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ എത്താതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി. […]

ശബരിമല ക്ഷേത്രം 16ന്‌ തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്രം ആഗസ്റ്റ്‌ 16 വൈകിട്ട്‌ അഞ്ചിന്‌ തുറന്ന്‌ 21 രാത്രി 10 ന്‌ അടയ്‌ക്കും. ആഗസ്റ്റ്‌ 17 മുതല്‍ 21 വരെ (ചിങ്ങം ഒന്നു മുതല്‍ അഞ്ചുവരെ) പതിവ്‌ പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ […]

സാന്ത്വന സ്പർശവുമായി ഫൈത്ത് ഇന്ത്യയിൽ..

കാരുണ്യത്തിന്റെ  സാന്ത്വന സ്പർശവുമായി ചെര്‍പ്പുളശ്ശേരി ശബരി  സ്കൂളിലെ  ആദ്യ ബാച്ച് അലുമിനി മണ്ണാർക്കാട് ഫൈത്ത് ഇന്ത്യ സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും അത് വേറിട്ട അനുഭവമായി .മാനസിക വേല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കൊപ്പം പാട്ടുപാടിയും ഭക്ഷണം കഴിച്ചും ചിലവിട്ട നിമിഷങ്ങൽ വർണ്ണനക്ക് അതീതമാണെന്ന് […]