സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: 43 മരണം

സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് […]

ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകനും,പാരിസ്ഥിതിക പ്രവര്‍ത്തകനുമായ ഇന്ത്യനൂര്‍ ഗോപി നിര്യാതനായി

ചെര്‍പ്പുളശ്ശേരി:ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകനും,പാരിസ്ഥിതിക പ്രവര്‍ത്തകനുമായ ഇന്ത്യനൂര്‍ ഗോപി(86) നിര്യാതനായി.ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.വാര്‍ദ്ധക്യസഹചമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.മലപ്പുറം ജിലയിലെ കോട്ടക്കല്ലിനടുത്ത് ഇന്ത്യനൂറില്‍ 1930 ലാണ് ജനനം.ജില്ലാ ബോര്‍ഡ് പ്രൈമറി സ്കൂളില്‍ അഞ്ചാം തരം വരെയും പിന്നീട് 1941 […]

പാരീസ് ഭീകരാക്രമണം: രണ്ട് പേര്‍ ഓസ്ട്രിയയില്‍ അറസ്റ്റില്‍>>

പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍സ്ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പേരോ രാജ്യമോ വെളിപ്പെടുത്തിയിട്ടില്ല. ഫ്രഞ്ച് പൗരത്വമുള്ള അല്‍ജീരിയ, പാകിസ്താന്‍ വംശജരാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വ്യാജ […]

മുംബൈയില്‍ തീ പിടിത്തം: 30 കുടിലുകള്‍ കത്തി നശിച്ചു

നോര്‍ത്ത് മുംബൈയുടെ ഭാഗമായ കിഴക്കന്‍ കാന്‍ഡിവാലിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. 30 കുടിലുകള്‍ കത്തി നശിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിതെറിച്ചാണ് തീ പിടിച്ചതെന്ന് പ്രാഥമിക നിഗമനം. 16 അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുകയാണ്. സംഭവ […]

പിഎഫ് പലിശ 8.75 ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും

2015-16 സാമ്പത്തിക വര്‍ഷത്തെ പിഎഫ് പലിശ കുറച്ചേക്കില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര ധന-തൊഴില്‍ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് പലിശ 8.75 ശതമാനംതന്നെ നിലനിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നത്. ഇക്കാര്യം ഇപിഎഫ്ഒയെ അറിയിച്ചിട്ടുണ്ട്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 8.75 ശതമാനം പലിശയാണ് പിഎഫിന് നല്‍കിവരുന്നത്. […]

സ്വര്‍ണ വരുമാന പദ്ധതി വിജയിപ്പിക്കാന്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം

രാജ്യത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണ നിക്ഷേപം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമംതുടങ്ങി. സ്വര്‍ണ വരുമാന പദ്ധതി വേണ്ടത്ര വിജയമാകാതിരുന്നതിനെതുടര്‍ന്നാണ് ക്ഷേത്രങ്ങളിലെ സ്വര്‍ണ നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും ഗോള്‍ഡ് മോണിറ്റൈസൈഷന്‍ പദ്ധതിയില്‍ ആകെ ലഭിച്ചത് ഒരു കിലോഗ്രാം സ്വര്‍ണംമാത്രമാണ്. ബാങ്കുകള്‍വഴി […]

സ്വര്‍ണവില 19,000ന് താഴെയായി

സ്വര്‍ണവില 120 രൂപ കുറഞ്ഞ് 18,960 രൂപയായി. 2370 രൂപയാണ് ഗ്രാമിന്റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരുമാസത്തിനിടെ 1000 രൂപയോളമാണ് ഇടിവുണ്ടായത്.  

റബ്ബര്‍ വിലയിടിവ് : യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തി

റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്. എം.പി.മാര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയ് […]

ഐ.എസ്സിനെതിരെ സിറിയയില്‍ ബ്രിട്ടന്റെ വ്യോമാക്രമണം

ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ സിറിയയില്‍ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ നാല് ടൊര്‍ണാഡോ വിമാനങ്ങളാണ് ആദ്യ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രണം സംബന്ധിച്ച പ്രമേയത്തെ ബ്രിട്ടനിലെ ഭൂരിപക്ഷംഎം.പിമാരും പിന്തുണച്ചിന് തൊട്ടുപിന്നാലെ ആയിരുന്നു നടപടി. പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. […]

മരിച്ചവരെ സംസ്‌കരിക്കാന്‍ പോലുമാകാതെ

മഴക്കെടുതി അശനിപാതം പോലെ നഗരത്തെ ഗ്രസിച്ചപ്പോള്‍ ശാരീരികാസ്വാസ്ഥ്യമുള്ളവര്‍ക്കും വയോധികര്‍ക്കും അത് ഇരട്ട ദുരന്തമായി. ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നിയ സമയം. പ്രസവവേദനയില്‍ വലയുന്ന സ്ത്രീകളെയും അസുഖബാധിതരായ വയോധികരെയും ആസ്​പത്രികളിലെത്തിക്കുക അതീവ ദുഷ്‌കരമായി. എല്ലാ ഹെല്‍പ്ലൈനുകളും വിളികളുടെ ആധിക്യംകൊണ്ട് സ്തംഭിച്ചു. ബോട്ടുകളും വഞ്ചികളും […]