നഗരത്തിലെ ബിവറേജസ് ഔട്‍ലെറ്റുകളുടെ അടച്ചു പൂട്ടൽ: സമര സമിതി ആഹ്ലാദ പ്രകടനം നടത്തി

പാലക്കാട്: മംഗളം ടവർ,കൊപ്പം,പട്ടിക്കര എന്നിവിടങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്‍ലെറ്റുകൾ അടച്ചുപൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിലുള്ള സമര സമിതി നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു.മദ്യ വിരുദ്ധ […]

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. 10 പൈസമുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ചെർപ്പുളശേരി കാറൽമണ്ണയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു

കാറല്‍മണ്ണ: കാറല്‍മണ്ണ ടൗണില്‍ മരം റോഡിന് കുറുകെ പുഴകി വീണ് ഗതാഗതം മുടങ്ങി. പൂവരശ് മരമാണ് കാലപ്പഴക്കം കാരണം ദ്രവിച്ചതിനെ തുടര്‍ന്ന് കടപുഴകി വീണത്. ഇന്ന് രാവിലെയാണ് സംഭവം. റോഡിലാരും ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. നാട്ടുകാരെത്തി ഒരു മണിക്കൂറിനു മുമ്പു തന്നെ […]

നാളെ വിഷു; പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

തിരുവനന്തപുരം: നാളെ മലയാള മാസം മേടം 1. പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് ലോകത്തെമ്പാടുമുള്ള മലയാളികൾ. മനോഹരമായ കണികൾ ഒരുക്കിയും സന്തോഷം പങ്കുവെച്ചും സദ്യ ഉണ്ടും ആശംസകൾ കൈമാറിയും പടക്കം പൊട്ടിച്ചും മലയാളികൾ നാളെ വിഷു ആഘോഷിക്കും . കേരളത്തിനു പുറത്തുള്ള മലയാളി […]

പി.ഡി.പി തീവ്രവാദ സംഘടന തന്നെയെന്ന് എല്‍.ഡി.എഫ്

മലപ്പുറം: പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും വ്യക്തമാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ വോട്ട് വേണ്ടെന്ന് […]

2004ലെ മഞ്ചേരിയില്‍ നേടിയ വിജയം എല്‍.ഡി.എഫ് ആവര്‍ത്തിക്കും ; ടി.കെ ഹംസ.

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 2004ലെ മഞ്ചേരിയില്‍ നേടിയ വിജയം എല്‍.ഡി.എഫ് ആവര്‍ത്തിക്കുമെന്ന് സി.പി.എം നേതാവ് ടി.കെ ഹംസ. മുസ് ലിം ലീഗിന്‍റെ കോട്ടയില്‍ വിള്ളല്‍ വീണു കഴിഞ്ഞു. ഏപ്രില്‍ 12ലെ വോട്ടെടുപ്പോടെ കോട്ട നിലംപൊത്തുത്തുമെന്നും ടി.കെ ഹംസ അവകാശപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ […]

മിഷന്‍ ഇന്ദ്രധനസ് ന്റെ ഉദ്ഘാടനം നടന്നു

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ രോഗ പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണത്തിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനസ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. പൊ•ുണ്ടം പി.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ ആര്‍.സി.എച്ച് ഓഫീസര്‍ […]

തീവണ്ടികളില്‍ ഇനി വനിതാ എസ്.ഐമാര്‍

കാസര്‍കോട്: സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് തീവണ്ടികളിലും പ്ലാറ്റ്‌ഫോമുകളിലും വനിതാ എസ്.ഐമാരെ നിയമിക്കുന്നു. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍ സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടം വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുക. കേരളത്തില്‍ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി നിലവില്‍ ഒരു സ്‌റ്റേഷനിലും വനിതാ ഓഫീസര്‍മാരില്ല. […]

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം പുരോഗമിക്കുന്നു

മലപ്പുറം: യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം പുരോഗമിക്കുന്നു. രാവിലെ പത്തുമണിക്ക് കൂട്ടിലങ്ങാടിയില്‍ നിന്നാണ് പ്രചരണമാരംഭിച്ചത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളെ മറികടക്കാന്‍ ദേശീയതലത്തില്‍ ജനകീയ ബദല്‍ സാധ്യമാക്കേണ്ടതുണ്ട്. ഇതിന് […]

സിനിമാ നിര്‍മാതാവിന് നേരെ ഗുണ്ടാ ആക്രമണം;നാലുപേർ പോലീസ് അറസ്റ്റിൽ

കൊച്ചി: നഗരത്തില്‍ സിനിമാ നിര്‍മാതാവിന് നേരെ ഗുണ്ടാ ആക്രമണം. നിര്‍മാതാവ് മഹാ സുബൈറിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെയുമാണ് പത്തോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഫെഡറിക്, ആന്റണി, കാള്‍ട്ടണ്‍, ഹിഷാം എന്നിവരെയാണ് എറണാകുളം […]