കുന്തിപ്പുഴയിൽ മണൽ മാഫിയ വിലസുന്നു ; പുഴ നാശത്തിന്റെ വക്കിൽ

പുലാമന്തോൾ: മലപ്പുറം , പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏറെ സവിഷേശതകൾ നിറഞ്ഞ കുന്തിപ്പുഴ മണൽ മാഫിയയുടെ കൈകടത്തൽ മൂലം നാശത്തിന്റെ വക്കിൽ. പുലാമന്തോൾ വളപുരം, മോതിരപ്പറ്റ, മൂർക്കനാട്, പളളിക്കടവ് ഭാഗങ്ങളിലാണ് ആഴത്തിൽ കുഴികളെടുത്ത് മണൽഖനനം തകൃതിയായി നടക്കുന്നത്. ഇതുമൂലം പുഴയിലെ […]

ജാഗ്രതൈ, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം നിങ്ങളുടെ ജീവിതതാളം തെറ്റിക്കും! ; സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മാനസിക പ്രശ്നങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കടുത്ത മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതായി പഠനം. സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നതായും ഇന്ത്യന്‍ സൈക്യാട്രിക് സൈസൊറ്റിയുടെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ കൂടുതലും 18 മുതല്‍ 35 […]

നടക്കാവ് റെയിൽവേ മേൽപ്പാലത്തിന് കിഫ്ബി 35.98 കോടി അനുവദിച്ചു

പാലക്കാട്: ഒലവക്കോട്- മലമ്പുഴ റോഡിൽ നടക്കാവ് റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 35.98 കോടിയുടെ പ്രോജക്റ്റിന് അനുമതി നൽകിയതായി വി.എസ് അച്യുതാനന്ദൻ എം.എൽ.എ അറിയിച്ചു. കിഫ്ബിയുടെ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാനത്തെ മറ്റു 52 […]

വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ അറിയിച്ചു. വര്‍ക്കല ജോയി വില്ലയില്‍ രേഖയുടെ മകള്‍ രാകേന്ദുവിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്ങണ്ട സ്കൂളില്‍ സയന്‍സ് ബാച്ചിലാണ് രാകേന്ദു […]

പെരിന്തൽമണ്ണയുടെ സമഗ്ര വികസനത്തിനായി ‘രജത ജൂബിലി മിഷനു’മായി നഗരസഭ

പെരിന്തൽമണ്ണ: നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്ന വർഷം നഗരസഭയുടെ രജത ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സമഗ്ര വികസന പ്രവൃത്തി ‘രജത ജൂബിലി മിഷൻ ‘ പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് നഗരസഭ ബജറ്റ്. മിഷൻ ഈ വർഷം നവംബർ ആദ്യം […]

നിർധന രോഗികൾക്ക് സമാശ്വാസമായി കിംസ് അൽശിഫയിൽ സൗജന്യ ഡയാലിസിസ് യന്ത്രം

പെരിന്തൽമണ്ണ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അൽശിഫ ചാരിറ്റബിൾ ട്രസ്റ്റ്,കിംസ് അൽശിഫ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് സൗജന്യ ഡയാലിസിസ് യന്ത്രം കൈമാറി. കിംസ് അൽശിഫ വൈസ് ചെയർമാൻ പി.ഉണ്ണീൻ ട്രസ്റ്റ് ഭാരവാഹികളായ ഡോ.ഫൗസിയ , സുഹൈൽ ഹംസ എന്നിവരിൽ നിന്നും യന്ത്രം ഏറ്റുവാങ്ങി. […]

അക്കിത്തത്തിന് പുരസ്ക്കാരം കൈമാറി

പാലക്കാട്: മഹാകവി അക്കിത്തത്തിന്പത്മശ്രീ പുരസ്ക്കാരം സമ്മാനിച്ചു. പാലക്കാട് കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കലക്ടർ പി.മേരിക്കുട്ടിയാണ് പുരസ്ക്കാരം കൈമാറിയത്. ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിൽ നടന്ന പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ അക്കിത്തത്തിനു കഴിഞ്ഞിരുന്നില്ല. പുരസ്ക്കാരം ലഭിച്ചത് ഈശ്വരാനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു […]

ആധുനിക അറവുശാലയ്ക്ക് ഫണ്ട് നല്‍കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആധുനിക രീതിയിലുള്ള അറവുശാലകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഏക്കറില്‍ കുറയാത്ത സ്ഥലം അറവുശാല സ്ഥാപിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ എത്ര ഫണ്ട് വേണമെങ്കിലും […]

മജ്‌ലിസ് പൊതുപരീക്ഷ: ബാസിമ വി.എസിന് റാങ്കിന്റെ തിളക്കം

പുലാപ്പറ്റ: മജ്‌ലിസ് എഡ്യുക്കേഷൻ ബോർഡ് കേരള സംഘടിപ്പിച്ച ഏഴാം തരം പൊതുപരീക്ഷയിൽ ബാസിമ വി.എസ് ഏഴാം റാങ്ക് കരസ്ഥമാക്കി. പുലാപ്പറ്റ ഉമ്മനഴി വയനിപ്പാടത്ത് സിയാവുദ്ധീന്റെ മകളും ഉമ്മനഴി അൽമദ്‌റസത്തുൽ ഇസ്‌ലാമിയ വിദ്യാർത്ഥിനിയുമാണ്.

യൂത്ത് കോൺഗ്രസ് മാർച്ചിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സ്വീകരണം

പെരിന്തൽമണ്ണ: “വർഗീയതക്കെതിരെ നാടുണർത്താൻ, ഭരണ തകർച്ചക്കെതിരെ മനസുണർത്താൻ ” എന്ന തലക്കെട്ടിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാർച്ചിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സ്വീകരണം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ, ഏകാധിപത്യ നിലപാടുകൾക്കെതിരെ എല്ലാവരും രണ്ടാം […]