അക്കിത്തത്തിന് പുരസ്ക്കാരം കൈമാറി

പാലക്കാട്: മഹാകവി അക്കിത്തത്തിന്പത്മശ്രീ പുരസ്ക്കാരം സമ്മാനിച്ചു. പാലക്കാട് കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കലക്ടർ പി.മേരിക്കുട്ടിയാണ് പുരസ്ക്കാരം കൈമാറിയത്. ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിൽ നടന്ന പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ അക്കിത്തത്തിനു കഴിഞ്ഞിരുന്നില്ല. പുരസ്ക്കാരം ലഭിച്ചത് ഈശ്വരാനുഗ്രഹമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു […]

ആധുനിക അറവുശാലയ്ക്ക് ഫണ്ട് നല്‍കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആധുനിക രീതിയിലുള്ള അറവുശാലകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഏക്കറില്‍ കുറയാത്ത സ്ഥലം അറവുശാല സ്ഥാപിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ എത്ര ഫണ്ട് വേണമെങ്കിലും […]

മജ്‌ലിസ് പൊതുപരീക്ഷ: ബാസിമ വി.എസിന് റാങ്കിന്റെ തിളക്കം

പുലാപ്പറ്റ: മജ്‌ലിസ് എഡ്യുക്കേഷൻ ബോർഡ് കേരള സംഘടിപ്പിച്ച ഏഴാം തരം പൊതുപരീക്ഷയിൽ ബാസിമ വി.എസ് ഏഴാം റാങ്ക് കരസ്ഥമാക്കി. പുലാപ്പറ്റ ഉമ്മനഴി വയനിപ്പാടത്ത് സിയാവുദ്ധീന്റെ മകളും ഉമ്മനഴി അൽമദ്‌റസത്തുൽ ഇസ്‌ലാമിയ വിദ്യാർത്ഥിനിയുമാണ്.

യൂത്ത് കോൺഗ്രസ് മാർച്ചിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സ്വീകരണം

പെരിന്തൽമണ്ണ: “വർഗീയതക്കെതിരെ നാടുണർത്താൻ, ഭരണ തകർച്ചക്കെതിരെ മനസുണർത്താൻ ” എന്ന തലക്കെട്ടിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാർച്ചിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സ്വീകരണം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ, ഏകാധിപത്യ നിലപാടുകൾക്കെതിരെ എല്ലാവരും രണ്ടാം […]

നീറ്റ്: വിദ്യാർത്ഥികളെ അപമാനിച്ച പരീക്ഷ കേന്ദ്രങ്ങൾ ഉപരോധിക്കും – എസ്.ഐ.ഒ

കോഴിക്കോട്: ഞായറാഴ്ച നടന്ന മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ മറവിൽ വിദ്യാർത്ഥികളെ അപമാനിച്ച കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങൾ ഉപരോധിക്കുമെന്ന് സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) സംസ്ഥാന പ്രസിഡന്റ് സി.ടി.സുഹൈബ് പ്രസ്താവനയിൽ അറിയിച്ചു. പരീക്ഷ നിബന്ധനകളില്ലാത്ത കാരണങ്ങൾ […]

വെള്ളിയാങ്കല്ല് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

തൃത്താല: വെള്ളിയാങ്കല്ല് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട് ജലസേചനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും എം.എല്‍.എ.യും പാലം സന്ദര്‍ശിച്ചു. തടയണയുടെ പാലത്തിന്റെ തൂണുകള്‍ക്ക് മുന്‍വശത്തുള്ള കോണ്‍ക്രീറ്റ് ഇഷ്ടികകളും കരിങ്കല്ലുകളും തകര്‍ന്ന് ഒഴുകിമാറിയതോടെയാണ് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം […]

ജമാഅത്തെ ഇസ് ലാമി പ്രവർത്തകർ ഒറ്റപ്പാലത്ത് സൗജന്യ കുടിവെള്ള വിതരണം നടത്തി

ഒറ്റപ്പാലം: പീപ്പിൾ ഫൗണ്ടേഷൻ കേരളയുമായി ചേർന്ന് ജമാഅത്തെ ഇസ് ലാമി ഒറ്റപ്പാലം ഏരിയ കമ്മിറ്റി ഒറ്റപ്പാലം , പഴയ ലെക്കിടി , പത്തിരിപ്പാല, അമ്പലപ്പാറ എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. 3 ദിവസം പിന്നിട്ട […]

ഹോൺ രഹിത ദിനാചരണം: ജില്ലയിൽ 116 വാഹനങ്ങൾ പിടിയിൽ

മലപ്പുറം: ഹോൺ രഹിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്ന 116 വാഹനങ്ങൾ പിടികൂടി.ഇതിൽ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളാണ്.പൊന്നാനി ,തിരൂരങ്ങാടി ,തിരൂർ ,പെരിന്തൽമണ്ണ ,മലപ്പുറം ,നിലമ്പൂർ ആർ.ടി.ഓഫീസുകൾക്കു കീഴിലായിരുന്നു പരിശോധന.. അതാതു പ്രദേശങ്ങളിലെ .ആർ […]

ഓഫീസ് സമയത്തെ സംഘടന പ്രവർത്തനം :പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിയുടെ പ്രസ്‍താവന പാഴ്വാക്കാകുന്നു

പെരിന്തൽമണ്ണ : ഓഫീസ് സമയത്ത് പോതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സംഘടന പ്രവർത്തനം അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരിന്തൽമണ്ണയിൽ യാഥാർഥ്യമാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും . കഴിഞ്ഞ ദിവസം സമീപത്തുള്ള കെട്ടിടത്തിൽ നടന്ന ഭരണപക്ഷ സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി നഗരസഭയിലെ ഉദ്ദ്യോഗസ്ഥർ കൂട്ടത്തോടെയാണ് പോയത്.മുൻകൂട്ടി […]

പ്ലാച്ചിമട സമരത്തിന് ഒന്നര പതിറ്റാണ്ട്; സമരം പുതിയ തലത്തിലേക്ക്

പാലക്കാട്: ജീവജലത്തിനായുള്ള ഐതിഹാസിക ചെറുത്തുനിൽപ്പിൽ ആഗോള കുത്തക ഭീമൻ കൊക്കക്കോളയെ നാടുകടത്തിയ പ്ലാച്ചിമട സമരത്തിന് 15 വർഷം തികയുന്നു.2002ലാണ് അന്തരിച്ച സമര നായിക മയിലമ്മയുടെ നേതൃത്വത്തിൽ സാധാരണക്കാർ തെരുവിലിറങ്ങിയത്. ഉത്പാദനത്തിനായി പ്രദേശത്തെ ജലസോതസുകളിൽ നിന്നും കുടിവെള്ളമുൾപ്പെടെ കൊക്കക്കോള കമ്പനി ഊറ്റാൻ തുടങ്ങിയതോടെയാണ് […]