നിയമഭേദഗതിയില്‍ മതനിന്ദ: പാകിസ്​താന്‍ മന്ത്രി രാജിവെച്ചു

ഇസ്​ലാമാബാദ്​: നി​യ​മ​ഭേ​ദ​ഗ​തി​യില്‍ മതനിന്ദ ആരോപിച്ച്‌​ പാ​കി​സ്​​താ​നി​ല്‍ മതസംഘടനകളുടെ പ്ര​​ക്ഷോ​ഭം തുടരുന്നതിനിടെ നിയമവകുപ്പ്​ മന്ത്രി സാഹിദ്​ ഹാമിദ്​ രാജിവെച്ചു. നിയമ ഭേദഗതിയെ തുടര്‍ന്ന്​ ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ റോ​ഡു​ക​ള്‍ ഉ​പ​രോ​ധി​ച്ച്‌​ പ്ര​​ക്ഷോ​ഭം ന​ട​ത്തി​യ​വ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള പൊ​ലീ​സിന്‍റെ ശ്ര​മം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചിരുന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ 10 പേര്‍ മ​രി​ക്കുകയും 200ലേ​റെ പേ​ര്‍​ക്ക്​ […]

വൈദ്യുതി പദ്ധതികൾ ബ്രഹ്മപുത്രയിലല്ല, ടിബറ്റൻ നദികളിൽ: ചൈന

ബെയ്ജിങ്∙ ബ്രഹ്മപുത്രയിലല്ല, ടിബറ്റിലെ നദികളിലാണ് വൈദ്യുതി പദ്ധതികൾ നിർമിക്കുന്നതെന്നു വ്യക്തമാക്കി ഇന്ത്യക്കു ചൈനയുടെ മറുപടി. ടിബറ്റിനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ അണക്കെട്ടു നിർമിക്കുന്നതിനാണു നീക്കമെന്നും ചൈനീസ് മാധ്യമങ്ങൾ പറയുന്നു. ബ്രഹ്മപുത്രയിലെ വെള്ളം വഴിതിരിച്ചുവിടാൻ 1000 കിലോമീറ്റർ നീളമുള്ള ടണൽ ചൈന നിർമിക്കുന്നതായി […]

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനെ സ്വതന്ത്രനാക്കാൻ ഉത്തരവ്

ലഹോർ ∙ ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാൻ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യൽ റിവ്യൂ ബോർഡ് ഉത്തരവിട്ടു. ജനുവരി 31 മുതൽ സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്. ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മർദത്തെ തുടർന്നാണു സയീദിനെ വീട്ടുതടങ്കലിലാക്കിയത്. […]

സൗദി അറേബ്യയില്‍ കനത്ത മഴ: വിമാന സര്‍വീസുകള്‍ റദ്ദാക്കി

ജിദ്ദ: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടാവുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ജിദ്ദയില്‍ […]

ബസും ട്രക്കും കൂട്ടിയിടിച്ച്‌ 15 മരണം

മോസ്കോ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റഷ്യയില്‍ യോഷ്കര്‍ ഒലയേയും കൊസ്മോഡെമ്യാന്‍സ്കിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ ട്രാക്കില്‍ പ്രവേശിക്കുകയും […]

പ്രതിരോധ, സുരക്ഷാ കാര്യങ്ങളില്‍ ചർച്ച, നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി;

മനില: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ പ്രതിരോധ സുരക്ഷാ കാര്യങ്ങൾ ചർച്ചയായതായാണ് വിവരം. തീവ്രവാദം ചെറുക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും പൊതുഅജണ്ടയെന്ന് നേതാക്കള്‍ […]

ലോകനേതാക്കള്‍ക്ക് ഒരേ വേഷം; ആസിയാന്‍ വേദിയില്‍ തിളങ്ങി മോദിയും ട്രംപും കനേഡിയന്‍ പ്രധാനമന്ത്രിയും

മനില: ആസിയാന്‍ സമ്മേളനത്തിലും പൂര്‍വേഷ്യ സമ്മേളനത്തിലും പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലെത്തിയ ലോകനേതാക്കള്‍ അണിഞ്ഞത് ഒരേപോലത്തെ വസ്ത്രങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുളള നേതാക്കള്‍ കുര്‍ത്ത കണക്കെയുളള വസ്ത്രമാണ് ധരിച്ചത്. ബരോംഗ് തഗാലോഗ് എന്നാണ് […]

ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ ഉന്നത വിജയത്തോടെ ചൈനീസ് നിര്‍മ്മിത റോബോട്ട്

ബെയ്ജിങ്: ചൈനയുടെ നാഷണല്‍ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ മികച്ച വിജയം കരസ്ഥമാക്കി ചൈനീസ് നിര്‍മ്മിത റോബോട്ട്. മുന്‍നിര ചൈനീസ് സാങ്കേതിക സ്ഥാപനമായ ഐഫ്ലൈടെകും സിംഗ്വ സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച റോബോട്ടാണ് പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയെടുത്തത്. പരീക്ഷയിലെ പാസ്മാര്‍ക്ക് 360 ആണെന്നിരിക്കെ 456 […]

ഭൂമി ഒരു തീഗോളമായി മാറുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്

ബീജിംഗ്: 600 വര്‍ഷത്തിനുളളില്‍ ഭൂമി ഒരു തീഗോളമായി മാറുമെന്ന് പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്. ജനസംഖ്യാ വര്‍ദ്ധനവും ഉയര്‍ന്ന തോതിലുളള ഊര്‍ജ്ജ ഉപഭോഗവും ഭൂമിയെ തീഗോളമാക്കി മാറുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പത്ത് ലക്ഷം വര്‍ഷത്തേക്ക് […]

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി. 67കാരനായ ഷെരീഫ് തന്‍റെ മകളായ മറിയത്തിനു ഒപ്പമാണ് കോടതിയില്‍ എത്തിയിത്. ഇവരുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് വിചാരണ നടക്കുന്നത്. ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ഷെരീഫിന്‍റെ കുടുംബം കോടതിയില്‍ […]