ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടുവര്‍ഷമായി കുറയ്ക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ബോര്‍ഡിന്‍റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്‍റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചത്.  ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നു പ്രതിപക്ഷ […]

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും, മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന […]

സ്വകാര്യ ബസ്സ് ഡ്രൈവര്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

  കോഴിക്കോട്: ചാനിയംകോട് റോഡരികിലെ താമരകുളത്തില്‍ സ്വകാര്യ ബസ്സ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.   കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന  സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവ് വയല്‍വീട്ടില്‍ അജ്മല്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് […]

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ഗുരുവായൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ്. എന്നാല്‍ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത് വിടാനാവില്ലെന്നാണ് പൊലീസ് നിലപാട്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫാഹിസ് എന്ന […]

മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്യക്ഷമമല്ലെന്ന് സി.എം.എഫ്.ആര്‍.ഐ

കൊച്ചി: രാജ്യത്തെ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒട്ടും കാര്യക്ഷമമല്ലെന്ന് പഠനം. മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. മറ്റ് കാര്‍ഷിക മേഖലകളെ അപേക്ഷിച്ച് മത്സ്യമേഖലയില്‍ […]

സോളാറിൽ തെറ്റ് ചെയ്‌തെന്ന് ഉമ്മൻ ചാണ്ടി തന്നെ തുറന്ന് പറയുന്നു : എം.വി ജയരാജൻ

തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്‌തെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ. മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക് മെയിലിംഗിന് വഴങ്ങിയത് വലിയ കുറ്റമാണെന്ന് ജയരാജൻ പറഞ്ഞു. തന്നെ ബ്ലാക്ക് മെയിൽ […]

മതതീവ്രവാദികൾ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് കുമ്മനം

തിരുവനന്തപുരം: സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാൻ സിപിഎം തയ്യാറല്ലെന്നതിന്‍റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്‍റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണ്. മതതീവ്രവാദികൾ സിപിഎമ്മിന്‍റെ […]

സോളാര്‍ മ്മീഷന്റെ നിയമനത്തിനെതിരെ വിമര്‍ശനം

മുസ്ലീംലീഗ് സെക്രട്ടറിയേറ്റ് യോഗം മലപ്പുറത്ത് നടന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ നിലപാടിനൊപ്പം നില്‍ക്കാന്‍ യോഗത്തില്‍ ധാരണയായി. അതേസമയം ജസ്റ്റിസ് ശിവരാജനെ സോളാര്‍ ഇടപാടന്വേഷിക്കാന്‍ കമ്മീഷനായി നിയമിക്കും മുന്‍പ് യുഡിഫ് യോഗത്തില്‍ കൂടിയാലോചിച്ചില്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ […]

തൃശൂര്‍ ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താല്‍ തൃശൂര്‍: ഗുരുവായൂര്‍ നെന്മേനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദിനെ കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍, മണലൂര്‍ എന്നീ രണ്ടു മണ്ഡലങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് […]

യുഡിഎഫിന്റേത് വിദേശികളുടെ പടയൊരുക്കം: പരിഹാസവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം ജാഥയെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍. പാര്‍ട്ടികളുടെ ജാഥയ്ക്കിടയില്‍ അവധി കൊടുക്കുന്ന സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ പടയൊരുക്കത്തില്‍ അതും കണ്ടെന്നും ഇതിലൂടെ നയിക്കാന്‍ മറ്റൊരാളില്ലെന്ന് പറയാതെ പറയുകയാണ് യുഡിഎഫ് ചെയ്തതെന്നും […]