മലപ്പുറത്ത് വിജയക്കൊടി പാറിച്ച് കുഞ്ഞാലിക്കുട്ടി ; യു ഡി എഫിന് 171038 വോട്ടുകളുടെ ഭൂരിപക്ഷ വിജയം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 171038 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. പികെ കുഞ്ഞാലിക്കുട്ടിക്ക് 515325 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് 344287 വോട്ടുകളും ബിജെപി […]

കാനത്തിനു പിന്നാലെ തുറന്നടിച്ച് കെ.പി. സുരേഷ് രാജും

പാലക്കാട്: ഇടതു പക്ഷത്തിനകത്തെ സി.പി.എം- സി.പി.ഐ പോര് മറനീക്കി പുറത്തേക്ക് . കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തു വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്തുണയുമായി പാർട്ടിയിൽ കൂടുതൽ നേതാക്കൾ രംഗത്തു വരികയാണ്. കാനത്തിനു […]

മലപ്പുറത്ത് ഇത്തവണ തെളിയുന്നത് പെൺകരുത്ത്

മലപ്പുറം: തിങ്കളാഴ്ച വോട്ടെണ്ണുമ്പോൾ ആരു വിജയിച്ചാലും ശരി;ക്രെഡിറ്റ് മുഴുവനും മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർക്കുള്ളതാണ്.കാരണം വോട്ടിങ് ശതമാനത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ ഏറെ മുന്നിലാണ് എന്നതുതന്നെ . മലപ്പുറം ലോകസഭ മണ്ഡലത്തിൽ ഉൾക്കൊള്ളുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ . 73.76% പോളിങ്ങ് […]

ഇന്ന് ദു:ഖ വെള്ളി; ഈസ്റ്റർ ഞായറാഴ്ച

ക്രിസ്തു ദേവനെ കുരിശിലേറ്റിയ ദിനമെന്ന വിശ്വാസത്തിൽ ക്രിസ്ത്യാനികൾ ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. ത്യാഗത്തിന്റെ സ്മരണകളുയർത്തുന്ന ഇന്നേ ദിവസം ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടക്കും. പ്രത്യേക ശുശ്രൂഷകളും യേശുവിന്റെ കുരിശു മരണം അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി നടത്തലും ഉണ്ടാവും. വിവിധ […]

നടൻ മുൻഷി വേണു വിടവാങ്ങി

തൃശൂർ : ചലച്ചിത്ര നടൻ മുൻഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.സംസ്കാരം ശനിയാഴ്ച നടക്കും. മുൻഷി എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വേണു പ്രേക്ഷർക്കു മുന്നിലെത്തുന്നത്. ശേഷം ഏതാനും സിനിമകളിൽ അഭിനയിച്ചു. തിരുവനന്തപുരം […]

കുഞ്ഞാലിക്കുട്ടി വിജയിച്ചാൽ അടുത്ത പോരാട്ട ഭൂമിക വേങ്ങര

വേങ്ങര: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാതോർത്തിരിക്കുകയാണ് വേങ്ങരക്കാർ. വിജയിക്കുന്നതാരാണെന്നു അറിയാൻ മാത്രമല്ല മറിച്ചു തങ്ങളുടെ നിയോജക മണ്ഡലത്തിന്റെ ഭാവി എന്താണെന്നറിയാനുള്ള ആകാംക്ഷ കൂടിയാണവർക്ക് തിങ്കളാഴ്ചത്തെ വോട്ടെണ്ണൽ. നിലവിൽ നിയമസഭയിൽ വേങ്ങരയെ പ്രതിനിധീകരിക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ […]

വോട്ടെണ്ണൽ തിങ്കളാഴ്ച; വിധി കാത്ത് മലപ്പുറം

മലപ്പുറം: പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രചരണത്തിലുടനീളം കണ്ട മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ പ്രചരണ രംഗത്തുണ്ടായിരുന്ന ആവേശം പോളിങ്ങിൽ പ്രതിഫലിച്ചില്ല. 2009 ,2014 ലോക്സഭാ തെരഞ്ഞെടുപ്പകളേക്കാൾ കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 70.41% പേർ വോട്ട് ചെയ്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് […]

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐയുടെ നിലപാട് തള്ളിയ കോടതി ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് നിർദേശം നൽകി . മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മലപ്പുറം ഇന്ന് വിധിയെഴുതും;വോട്ടെടുപ്പ് തുടരുന്നു

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന്വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും […]

ചൂലിന്റെ പ്രയോഗം അറിയിച്ചു ആം ആദ്മി

മലപ്പുറം ; കലാശകൊട്ട് അവസാനിച്ച മലപ്പുറം കുന്നുമ്മലില്‍ വിവിധ കക്ഷികള്‍ ഉപേക്ഷിച്ചിട്ടുപോയ കൊടിതോരണങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിച്ചുവാരി വൃത്തിയാക്കുന്നതില്‍ ഏര്‍പെട്ട ആം ആദ്മി സ്വതന്ത്രസ്ഥാനാര്‍ത്ഥി അഡ്വ. പി പി എ സഗീറും സഹപ്രവര്‍ത്തകരും.