ഉരുപ്പെരുമ കാത്ത് ബേപ്പൂര്‍

മണ്ണിനോട് മല്ലിട്ട് നേടിയതു പോലെ കടലിനോട് മല്ലിട്ടും മനുഷ്യര്‍ സാഹസിക ചരിത്രം കുറിച്ചിട്ടുണ്ട്. കാലത്തിന്റെ ഏടില്‍ അത്തരമൊരു നേട്ടത്തിന്റെ പെരുമ വിളിച്ചോതുന്ന നാടാണ് ബേപ്പൂര്‍.  ആ ചരിത്ര ഏടുകളില്‍ ബേപ്പുരിനെയും ഉരുവിനെയും ഒഴിച്ച് ഒന്നും ഉരിയാടാനും കോഴിക്കോടിന് കോഴിക്കോട്ടുകാര്‍ക്ക് കഴിയില്ല. 100 […]

പ്രകൃതിയില്‍ അലിയാം: മനം നിറഞ്ഞ് മടങ്ങാം ഇത് കോഴിക്കോടിന്റെ സ്വന്തം ഗവി

അധികമാരും എത്തിപ്പെടാത്ത അതിസുന്ദരവും പ്രകൃതിരമണീയവുമായ ഒരിടം.. ഓര്‍ഡിനറി എന്ന സിനിമയിലൂടെ നാം പരിചയപ്പെട്ട ഗവി പോലുള്ള അനുഗ്രഹീത സ്ഥലം. പ്രിയ വിനോദസഞ്ചാരികളെ നിങ്ങള്‍ ഇനി ഗവി കാണാന്‍ പത്തനംതിട്ടയിലേക്ക് പോകേണ്ട… കോഴിക്കോടിന്റെ മണ്ണിലും ഗവിയുണ്ട്. അധികമാരും എത്തിപ്പെടാത്ത ‘ മലബാറിലെ ഗവി.’ […]

കലാഭവന്‍ മണിയ്ക്ക് കലാ കേരളത്തിന്റെ യാത്രാമൊഴി

കലാഭവന്‍ മണിയ്ക്ക് കലാകേരളം കണ്ണീരോടെ വിട നല്‍കി. ചാലക്കുടിയിലെ മണിയുടെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങ്. സിനിമ രംഗത്തും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മണിയുടെ ആരാധകരും നാട്ടുകാരും ഉള്‍പ്പെടെ ആയിരങ്ങളാണ് മണിയെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്.

കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് ജലമാര്‍ഗം നാലരമണിക്കൂര്‍ യാത്ര: അതിവേഗക്കപ്പല്‍ സര്‍വ്വീസിന് ഒരുങ്ങുന്നു

കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്തേയ്ക്ക് കൊച്ചിയില്‍ നിന്ന്  നാലരമണിക്കൂറിനുള്ളില്‍ എത്തുന്ന അതിവേഗക്കപ്പല്‍ സര്‍വ്വീസിന് ഒരുങ്ങുന്നു. ഈ മാസം അവസാനം സര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചിരിക്കുകയാണ് വിനോദസഞ്ചാരികളായ മലബാറിലെ യാത്രക്കാര്‍. പ്രൊപ്പല്ലര്‍ ഒഴികെ ബാക്കിഭാഗങ്ങളെല്ലാം വെള്ളത്തിന്റെ ഉപരിതലത്തില്‍ മാത്രം സ്പര്‍ശിച്ച് […]

ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചതിന് പുണ്യാഹം: കലക്ടര്‍ കേസെടുത്തു: സംഭവം വിവാദമായി

കൊയിലാണ്ടി: ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചതിന്റെ പേരില്‍ കുളത്തില്‍ പുണ്യാഹം നടത്തിയ സംഭവം വിവാദമായി. മേലൂര്‍ കൊണ്ടംവള്ളി കുളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുണ്യാഹം നടത്തിയതായി ദളിത് സംഘടനകള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി. ദളിതന്‍ കുളിച്ചു എന്ന് ആരോപിച്ച് ക്ഷേത്രക്കുളം എംഎല്‍എയുടെ നേതൃത്വത്തില്‍ ശുദ്ധികര്‍മകള്‍ […]

തെന്നലയിലെ പാടങ്ങള്‍ വിളയുന്നു: പെണ്‍ വീരഗാഥയില്‍

തെന്നല പഞ്ചായത്തിലെ ഒരു കൂട്ടം വനിതകള്‍ തരിശായി കിടന്ന പാടശേഖരങ്ങളില്‍ നിലമൊരുക്കി വിത്ത് പാകുമ്പോള്‍ ഒരിക്കലും ഓര്‍ത്തു കാണില്ല അവരുടെ കാര്‍ഷിക പെരുമ നാടും വീടും കടന്ന് കടല്‍ കടക്കുമെന്ന്. കൂട്ടായ്മയുടെയും അധ്വാനത്തിന്റെയും കരുത്തിന് നൂറുമേനി വിളവിനപ്പുറം പെണ്‍മയ്ക്കായി കാലം കരുതിവച്ചത് […]

മലപ്പറം ഗവ. വനിതാ കോളെജ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളുടെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്ത് പുതുതായി അനുവദിച്ച ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിന്റെ ഉദ്ഘാടനം 9.30ന് മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി […]

പാണ്ടിക്കാട് ബസ് അപകടം: അപകട കാരണം ലോറിയുടെ അമിത വേഗത-ആര്‍.ടി.ഒ.

പാണ്‍ണ്ടിക്കാട് സിഗ്നല്‍ ജങ്ഷനില്‍ ഇന്ന് (മാര്‍ച്ച് രണ്ട്)  പുലര്‍ച്ചെ മൂന്നിന് ലോറിയും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സ് ബസും  കൂട്ടിയിടിച്ച് രണ്ട് ണ്‍പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടത്തില്‍ അപകടകാരണമായത് ലോറിയുടെ അമിത വേഗതയെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ […]