മലബാര്‍ സിമന്റ്‌സ് അഴിമതി: പൂര്‍ണ ഉത്തരവാദിത്ത്വം ബോര്ഡിനെന്ന് മുന്‍ എം.ഡി പദ്മകുമാര്‍

തൃശൂര്‍ :മലബാര്‍ സിമന്റ്‌സില്‍ ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്ത്വം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അടക്കമുള്ളവര്‍ക്കാണെന്ന് മുന്‍ എംഡി കെ പദ്മകുമാര്‍. സിമന്റ് വിപണിയിലെ മത്സരം കാരണം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എം.ഡി എന്ന നിലയില്‍ പ്രത്യേകമായി ഇളവുകള്‍ നല്‍കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. […]

കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍ പരിയാരം ദേശീയപാതയില്‍ ഔഷധിക്കു സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്പാര്‍ നാഗരാജ് (40) ആണ് മരിച്ചത്. മെഡിക്കല്‍ കോളജിലേക്കു […]

ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച. ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണു മോഷണം പോയത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഓഫിസ് മുറിയില്‍ നിന്നു തുക നഷ്ടപ്പെട്ടതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. […]

അധ്യാപക \ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മഞ്ചേരി നഗരസഭ യില്‍ പട്ടിക ജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് നാച്ചറല്‍ സയന്‍സില്‍ ബി.എ ഡുള്ള യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും മഞ്ചേരി നഗരസഭ പട്ടിക ജാതി വികസന ഓഫീസറുമായി ബന്ധപ്പെടണം. […]

സമ്പൂര്‍ണ്ണ ശൗചാലയം: ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 30ന്

സമ്പൂര്‍ണ്ണ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കൈവരിച്ചതായും ഇത് സംബന്ധിച്ച പ്രഖ്യാപനം സെപ്തംബര്‍ 30 ന് നടത്തുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ […]

ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി; ചട്ട വിരുദ്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം കേരളാ സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വാര്‍ത്താ സമ്മോളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സി.പി.എം […]

നിര്‍ധനരായ വിഗലാംഗര്‍ക്ക് ഒരു കൈ സഹായവുമായി ‘ഇതിഹാസ്’

വീണ്ടും നന്മയുടെ വെളിച്ചവുമായ് ഇതിഹാസ് ഗ്രൂപ്പ് ഒത്തുപ്പിടിച്ചപ്പോള്‍ സഫലമാകുന്നത്, നിര്‍ധനരായുള്ള കുടുംബങ്ങളിലെ വിഗലാംഗര്‍ക്ക് ക്രിതൃമ കാല്‍ വെച്ചു നിവര്‍ന്നു നില്‍ക്കാനുള്ള ഭാഗ്യമാണ്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഇതിഹാസ് ട്രാവല്‍സിലെ മുഴുവല്‍ ബസുകളും ഇന്ന് നിരത്തിലിറങ്ങിയിരിക്കുന്നത് ഈ ലക്ഷ്യവുമായാണ്. പാലക്കാട് പോര്‍ട്ട് […]

പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തം ഷോട്ട് സര്‍ക്യൂട്ട് മൂലമല്ല; അട്ടിമറി സാധ്യത പരിശോധിക്കുന്നു

തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം വസ്ത്ര വില്‍പ്പനശാലയുടെ യോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോലീസ് അട്ടിമറി സാധ്യത പരിശോധിക്കുന്നു. ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ല അപകടമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം അഗ്നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. അതീവ സുരക്ഷാമേഖലയായി പരിഗണിച്ചുവരുന്ന […]

തെരുവു നായ്ക്കളെ കൊല്ലാതെ വന്ധ്യംകരിക്കുയാണ് വേണ്ടതെന്ന് മേനക ഗാന്ധി

ന്യൂഡല്‍ഹി: തെരുവുനായ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ല.  നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. കൊല്ലുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കേരളത്തില്‍ ശരിയായ വിധത്തില്‍ […]

ചങ്ങമ്പുഴയുടെ രമണന്‍: 55-ാം പതിപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം ചെയ്യും

ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി രമണന്റെ 55-ാ മത് പതിപ്പിന്റെ പ്രകാശനവും സഹകരണ ലൈബ്രറികള്‍ക്കുളള രണ്ടാംഘട്ട പുസ്തക വിതരണത്തിന്റെ സംസ്ഥന തല ഉദ്ഘാടനവും സഹകരണ-ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. എസ്.പി. സി.എസിന്റെ ആഭിമുഖ്യത്തില്‍പൊന്‍കുന്നം വര്‍ക്കി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് […]