സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു: കൈപ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ പരിക്കേറ്റയാള്‍ മരിച്ചു. കൈപ്പമംഗലം സ്വദേശി സതീശന്‍(51)നാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കൈപ്പമംഗലത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സതീശന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കൈപ്പമംഗലം നിയോജകമണ്ഡലത്തിലും, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി […]

സിപി ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹർജി ഹൈക്കോടതി തളളി.

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സിപി ഐ മന്ത്രിമാരെ പുറത്താക്കണമെന്ന്  ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തളളി. സംവിധായകൻ ആലപ്പി അഷ്റഫ് നൽകിയ ഹർജിയാണ് കോടതി തളളിയത്. മന്ത്രിസഭായോഗത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നായിരുന്നു ഹർജിക്കാരന്രെ ആരോപണം.  ഹർജി നിയപപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് വേണമെങ്കിൽ […]

ബിജെപി എംപിയുടെ നിരാമയ റിസോർട്ട് പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ്

കുമരകം: ഏഷ്യാനെറ്റ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോർട്ട് കുമരകത്ത് ഭൂമി കൈയ്യേറിയത് റവന്യു വകുപ്പ് സ്ഥിരീകരിച്ചു. റിസോർട്ടിനായി കായൽ പുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവയിൽ ഉൾപ്പെടുന്ന ഭൂമി കൈയ്യേറുകയും 2008 ലെ നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം […]

ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു, പ്രതിക്ക് സ്റ്റേഷനില്‍ ക്രൂര മര്‍ദനമേറ്റതായി ആരോപണം

കുന്നംകുളം: വീട്ടില്‍ നിന്നും വടിവാള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്  ബിജെപി നേതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.  പ്രതിക്ക് സ്റ്റേഷനില്‍ ക്രൂര  മര്‍ദനമേറ്റതായി  ആരോപണം. ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് മുരളി സംഘമിത്രയെയാണ് കുന്നംകുളം എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തില്‍  പോലീസ് സംഘം […]

മുരുകന്‍റെ മരണം: ആശുപത്രികളുടെ വീഴ്ച പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍റെ മരണത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണോ എന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ കോളെജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. […]

ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി അപ്പീല്‍ നല്‍കി

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാര്‍വയാകും തോമസ് ചാണ്ടിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവുക. […]

ഇടുക്കി ജില്ലയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാന്‍ എംഎം മണി ശ്രമിക്കുന്നു: ചെന്നിത്തല

കോട്ടയം: മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇടുക്കി ജില്ലയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാനാണ് എംഎം മണി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊട്ടക്കാന്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തില്‍ മന്ത്രി […]

പാനൂര്‍ അഷ്‌റഫ്‌ വധം, ആറ് ആർഎസ്എസ് പ്രവർത്തകർക്കു ജീവപരന്ത്യം

കണ്ണൂർ ∙ തലശ്ശേരി പാനൂരിൽ സിപിഎം പ്രവർത്തകനായ തഴയിൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് ആർഎസ്എസ് പ്രവർത്തകർക്കു ജീവപരന്ത്യം തടവുശിക്ഷ. കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശേരി കോടതി […]

തൃശൂരില്‍ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: 11 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശൂര്‍ എക്‌സൈസ് റേഞ്ച് പിടികൂടി. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ വീട്ടില്‍ ജാബിര്‍, പുളിക്കല്‍ വീട്ടില്‍ നൗഷാദ് എന്നിവരാണ് പുഴയ്ക്കല്‍ ലുലു മാളിനു സമീപം വെച്ച് എക്‌സൈസിന്റെ പിടിയിലായത്. വില്‍പ്പനയ്ക്കായി മലപ്പുറത്തു […]

ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തില്‍ എല്‍ഡിഎഫ് തീരുമാനമെടുക്കും: വൈക്കം വിശ്വന്‍

കോട്ടയം: എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിഷയത്തില്‍ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച […]