കേരളീയകലകളെ അടുത്തറിഞ്ഞ്മൂച്ചിക്കല്‍ സ്കൂൾ വിദ്യാർത്ഥികളുടെ പഠനയാത്ര

എടത്തനാട്ടുകര : അന്താരാഷ്ട്ര പ്രസിദ്ധി നേടിയ കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെയും മറ്റു കലാരൂപങ്ങളെയും വിദ്യാര്‍ഥികള്‍ക്ക്പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ മന്ത്രിസഭക്കുകീഴില്‍ കലകളുടെ സിരാകേന്ദ്രമായ ചെറുതുരുത്തി കേരള കലാ മണ്ഡലത്തിലേക്ക്‌സംഘടിപ്പിച്ച പഠന യാത്ര ശ്രദ്ധേയമായി. […]

ഗാനമാധുരിയായി സുധാനെടുങ്ങാടി

ആനമങ്ങാട് ; കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ മേലാറ്റൂർ സുധ നെടുങ്ങാടി അവതരിപ്പിച്ച സംഗീത സന്ധ്യ ആസ്വാദകരുടെ മനം നിറച്ചു .ഭക്തിയുടെ പൂർണ്ണതയും ആലാപനത്തിന്റെ മികവും സംഗീത സന്ധ്യയെ മികവുറ്റതാക്കി .ശിവരാമകൃഷ്ണൻ വയലിൻ ,ദീപേഷ് അങ്ങാടിപ്പുറം മൃദംഗം ,സതീഷ് വെള്ളിനേഴി ഘടം എന്നിവർ […]

ബജറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം : ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വെച്ച ഒരു രേഖ പോലും ചേര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. ബജറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തോട് മീഡിയ റൂമില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബജറ്റിനുശേഷം മാധ്യങ്ങള്‍ക്ക് വിതരണം […]

റോഡ് വികസനത്തിന് ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് വികസനത്തിന് മുഖ്യ പരിഗണന നല്‍കുന്ന നിരവധി പദ്ധതികള്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. റോഡുകള്‍ അഞ്ച് വര്‍ഷം കൊണ്ട് നവീകരിക്കുന്നതിനായി 50,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തെ ഒമ്പത്ജില്ലകളെ ബന്ധിപ്പിച്ച് തീരദേശഹൈവേ […]

റേഷന്‍ സബ്‌സിഡിയ്ക്ക് 900 കോടി, ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീട്

തിരുവനന്തപുരം : റേഷന്‍ സബ്‌സിഡിയ്ക്ക് 900 കോടി രൂപ ബജറ്റില്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക് വകയിരുത്തി. റേഷന്‍ കടകളില്‍ ബയോ മെട്രിക് ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇതിനായി 171 കോടി വകയിരുത്തി. റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും.ഇതിനായി 100 […]

നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളി നിറഞ്ഞതാണ് : ധനമന്ത്രി

  തിരുവനന്തപുരം: രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്‌. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളി നിറഞ്ഞതാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടി. […]

നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെതിരെ പുതിയ കേസ്

പാലക്കാട് : നെഹ്റു ഗ്രൂപ്പ് മേധാവി പി. കൃഷ്ണദാസിനെതിരെ പുതിയ കേസ്. കോളജിലെ എൽഎൽബി വിദ്യാർഥിയായിരുന്ന ഷഹീറിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്. പഴയന്നൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോളജിലെ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു […]

ജിഷ്ണുവിന്റെ സ്വപ്ന സഫ്‍ല്യത്തിനായി സുഹൃത്തുക്കൾ ; ‘കോമോസ്’ ടെക്ഫെസ്റ്റിന് ഇന്ന് തുടക്കം

ഒറ്റപ്പാലം : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ഓര്‍മക്കായി നടത്തുന്ന ടെക്ഫെസ്റ്റിന് ലെക്കിടി മുന്നുണ്ണിക്കാവ് മൈതാനിയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുടക്കമാവും. മാനേജ്മെന്റിന്റെയോ അധ്യാപകരുടെയോ പിന്തുണ ഇല്ലാതെ ജിഷ്ണുവിന്റെ സുഹൃത്തുകളും സഹപാഠികളും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ […]

വിവാഹത്തിൽ നിന്ന് വൈക്കം വിജയലക്ഷ്മി പിൻമാറി

കണ്ണൂർ: വിവാഹത്തിൽ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. വാർത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിന് ശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത […]

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി 8 ദിവസം പോലീസ് കസ്റ്റഡിയിൽ

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച 5 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യാൻ വിട്ടുതരണമെന്ന പോലീസിന്റെ […]