മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്: മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയോടെ കേരളത്തിൽ ഇടതു മുന്നണി ഇല്ലാതായി; കുമ്മനം

തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തിൽ ഇടതു മുന്നണി ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയൻ സിപിഐഎമ്മിന്‍റെ മാത്രം മുഖ്യമന്ത്രിയാണെന്ന് ഘടകക്ഷികൾ തന്നെയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്‍റെ നടപടികളെ ചോദ്യം […]

നെല്ലായ-മാവുണ്ടിരിക്കടവ് റോഡ് നവീകരണം

ചെര്‍പ്പുളശ്ശേരി : നെല്ലായ-മാവുണ്ടിക്കടവ് റോഡ് ബി.എം – ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം നെല്ലായ സിറ്റിയില്‍ വെച്ച് 17ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പി.കെ ശശി എംഎല്‍എ നിര്‍വഹിക്കുന്നു. നാലു കോടി 50 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി ചെലവഴിക്കുന്നത്.

സി.പി.ഐയുടേത് അപക്വമായ നടപടി: കോടിയേരി

തിരുവനന്തപുരം: തോമസ് ചണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐയെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയുടെത് മുന്നണി മര്യാദ ലംഘനമാണെന്നും അവര്‍ക്ക് ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്നും ഇത്തരം […]

കുതിരാന്‍  തുരങ്ക നിര്‍മാണത്തില്‍ ഗുരുതര അപാകതകളെന്നു കണ്ടെത്തല്‍.

തൃശൂര്‍: വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍  തുരങ്ക നിര്‍മാണത്തില്‍ ഗുരുതര അപാകതകളെന്നു കണ്ടെത്തല്‍. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തുരങ്ക നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇരുമ്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റര്‍ ക്രോസ് പാസേജിലാണ് പാറകള്‍ക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാല്‍, ഈ ബലക്ഷയം പരിഹരിക്കാതെയാണ് […]

കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്നു, രമേശ് ചെന്നിത്തല

കുന്നംകുളം: വർഗ്ഗീയ ശക്തികളോട് ഏറ്റുമുട്ടാൻ കെൽപ്പുള്ള കോൺഗ്രസിനെ ആരോപണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘടിപ്പിക്കന്ന യു ഡി എഫ് പടയൊരുക്കത്തിന് കുന്നംകുളത്ത് നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു […]

ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രി; ഇനി നിർണായകം നിയമപോരാട്ടം

തിരുവനന്തപുരം ∙ ആദ്യം ആര് കുറ്റവിമുക്തനാകുന്നുവോ അയാൾ മന്ത്രിയാകുമെന്ന് എൻസിപി നേതൃത്വം അറിയിച്ചതോടെ കേസുകളിൽനിന്ന് ഒഴിവാകാനുള്ള തീവ്രശ്രമത്തിൽ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും. എൻസിപിയുടെ രണ്ട് എംഎൽഎമാരും ആരോപണങ്ങൾ നേരിടുന്നുണ്ട്. ലൈംഗികച്ചുവയോടെ സ്ത്രീയോടു ഫോണിൽ സംസാരിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ. […]

തോമസ് ചാണ്ടിക്ക് മറുപടിയില്ലെന്ന് കാനം

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നതിന്‍റെ കാരണം പരസ്യമായി പറയേണ്ടതല്ലെന്നും കാനം രാജേന്ദ്രന്‍ […]

രാഷ്ട്രീയ അധികാര ദുർമേദസ്സിനു വിശ്രമം ആശംസിച്ച് ‘പാലക്കാട്ടെ കൊച്ചൻ’

പാലക്കാട്∙ കായൽ കയ്യേറിയെന്ന ആരോപണത്തെത്തുടർന്നു മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം. സമൂഹമാധ്യമത്തിലാണു തൃത്താല എംഎൽഎ കൂടിയായ ബൽറാമിന്‍റെ പ്രതികരണം. ചിരട്ടയിൽ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടുകൂടിയാണു ബൽറാമിന്‍റെ കുറിപ്പ്. തോമസ് ചാണ്ടി വിഷയം […]

ചലച്ചിത്ര – സീരിയൽ സംവിധായകൻ ബെന്നി സാരഥി നിര്യാതനായി.

കുന്നംകുളം: ചലച്ചിത്ര – സീരിയൽ സംവിധായകൻ ബെന്നി സാരഥി ( 65 ) നിര്യാതനായി. അസുഖ ബാധിതനായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. പവിത്രന്റെ ഒപ്പ് എന്ന സിനിമയിൽ സഹസംവിധായകനായാണ് ബെന്നി സിനിമാ ജീവിതം ആരംഭിക്കുന്നത്. […]