പി പി വിനോദ്കുമാര്‍ പ്രസിഡണ്ട്

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി അഗ്രി. ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി പി പി വിനോദ്കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി എം. അബ്ദുള്‍ റഷീദിനെയും തെരഞ്ഞെടുത്തു.   ഭരണ സമിതി അംഗങ്ങള്‍: എ. രാമകൃഷ്ണന്‍, പി. രാമചന്ദ്രന്‍, പി. ഉണ്ണിക്കൃഷ്ണന്‍ (സംവരണം), വി. […]

മള്‍ട്ടിസ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ചളവറ: ചളവറ പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം ചളവറയില്‍ വയോജനങ്ങള്‍ക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്വാമ്പും നടത്തി. പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് […]

ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന്

ചെര്‍പ്പുളശ്ശേരി: ലയണ്‍സ് റീജിനല്‍ കലോത്സവം 19-ന് ഞായറാഴ്ച ചെര്‍പ്പുളശ്ശേരി ശബരി സ്‌കൂളില്‍ നടക്കും. ലയണ്‍സ് മെമ്പര്‍മാരുടെയും കുടുംബാംഗങ്ങളുടെയും കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സിന്റെ 11 ക്ലബ്ബുകളിലെ മത്സരമാണ് നടക്കുക. കലോത്സവം മുന്‍ ശബരിമല മേല്‍ശാന്തിയും […]

രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പാലക്കാട് ജില്ലയിൽ

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജില്ലയിൽ എത്തി .ഷൊർണൂരിൽ വിവിധ നേതാക്കൾ സ്വീകരിച്ചു .കോൺഗ്രസ്സ് നേതാവ് പി പി വിനോദ് കുമാർ ഹാരാർപ്പണം നടത്തി

ചെർപ്പുളശ്ശേരി അയ്യപ്പന്കാവിലെ ചുറ്റമ്പല സമർപ്പണം നവംബർ 25 ന്

ചെർപ്പുളശ്ശേരി അയ്യപ്പന്കാവിലെ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി നിർമ്മിച്ച ചുറ്റമ്പലം ചിദാനന്ദപുരി ഉദ്‌ഘാടനം ചെയ്യും  ,ചടങ്ങിൽ അഴകത്തു ശാസ്ത്രശർമ്മൻ ,ഓ കെ വാസു തുടങ്ങിയവർ പങ്കെടുക്കും .അടുത്ത് സ്വർണ്ണക്കൊടിമര പ്രതിഷ്ടയാണ് നടക്കേണ്ടതെന്നും നാട്ടുകാർ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു .ചുറ്റമ്പല സമർപ്പണത്തിനു മേൽശാന്തി ഉണ്ണികൃഷ്ണൻ […]

വിസ്മയിപ്പിച്ച് സഹോദരങ്ങള്‍, നൂലുകൊണ്ട് നിറക്കൂട്ട്തീര്‍ത്ത് കൊയ്തെടുത്തത് നേട്ടങ്ങള്‍.

അലനല്ലൂര്‍: വ്യത്യസ്ത നിറത്തിലുള്ള നൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ് പൊതു വിദ്യാലയത്തിന്റെ സംഭാവനകളായ എടത്താനാട്ടുകര വട്ടമണ്ണപ്പുരത്തിനടുത്തെ ഇശല്‍ മന്‍സിലിലെ സഹോദരങ്ങളായ പി. അര്‍ഷ സലാമും പി. അമന്‍ സലാമും. ഒറ്റപ്പാലത്ത് […]

അനിതയെ അറിയാം; മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ അനിതാ നായര്‍ കോര്‍ണര്‍ ഒരുങ്ങി

ചളവറ: പ്രശസ്ത ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരി അനിതാ നായരുടെ കൃതികളുടെ സമ്പൂര്‍ണ്ണ ശേഖരം അവരുടെ ജന്മനാട്ടിലെ മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ ‘അനിതാ നായര്‍’ കോര്‍ണര്‍ എന്ന പേരില്‍ ഒരുങ്ങി. ലൈബ്രറേറിയന്‍ കെ. സി. സരോജിനിക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് അനിതാനായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. […]

ചെര്‍പ്പുളശ്ശേരി  വില്ലേജ് രണ്ടായി വിഭജിക്കണം-സിപിഐ എം

ചെര്‍പ്പുളശ്ശേരി: രണ്ടായിരത്തി അറനൂറ്റി പതിനേഴ് ഹെക്ടറോളം വിസ്തൃതിയും പതിനെന്നായിരത്തിലധികം ഭൂവുടമകളും ഉള്ള ചെര്‍പ്പുളശ്ശേരി റവന്യൂ വില്ലേജ് ഓഫീസിലെ തിരക്കു കാരണം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുതിന് താമസം നേരിടുന്നതായി സിപിഐ എം കാറല്‍മണ്ണ ലോക്കല്‍ സമ്മേളനം ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ചെര്‍പ്പുളശ്ശേരി […]

സിപിഐ എം ചെര്‍പ്പുളശ്ശേരി ലോക്കല്‍ സമ്മേളനം സമാപിച്ചു, കെ നന്ദകുമാര്‍ സെക്രട്ടറി

ചെര്‍പ്പുളശ്ശേരി: സിപിഐ എം ചെര്‍പ്പുളശ്ശേരി ലോക്കല്‍ സമ്മേളനം നഗരത്തെ ത്രസിപ്പിച്ച വന്‍പ്രകടനത്തോടെയും റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയും സമാപിച്ചു. പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനും എല്‍.സി സെക്രട്ടറിയുമായ കെ. നന്ദകുമാര്‍ […]

ജീവനക്കാരുടെ കലോത്സവത്തില്‍ റെജി ജോണിന് രണ്ടാം സ്ഥാനം

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചാമത് സംസ്ഥാന കലോത്സവമായ സര്‍ഗ്ഗോത്സവം-2017ല്‍ ഒറ്റപ്പാലം റവന്യൂ ഡിവിഷന്‍ ഓഫീസിലെ ജീവനക്കാരന്‍ റജി ജോണിന് കവിതാ പാരായണത്തില്‍ രണ്ടാം സ്ഥാനം. കാസര്‍ക്കോട് ബാബുവിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലാ മത്സരത്തില്‍ റെജി ജോണിനായിരുന്നു ഒന്നാം സ്ഥാനം. വയലാറിന്റെ […]