ഒറ്റപ്പാലത്ത് സ്വാമി നിര്‍മലാനന്ദഗിരിയുടെ സ്മരണയില്‍ യതിപൂജ

ഒറ്റപ്പാലം: സ്വാമി നിര്‍മലാനന്ദഗിരിയുടെ സ്മരണയില്‍ യതിപൂജ കയറംപാറ പാലിയില്‍ മഠത്തില്‍ കൊല്‍ക്കത്തയിലെ ബേലൂര്‍മഠം ആചാര്യന്‍ സ്വാമി സ്വപ്രഭാനന്ദപുരി ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അധ്യക്ഷനായി. സ്വാമി ഗോലോകാനന്ദപുരി, സ്വാമി അശേഷാനന്ദ സരസ്വതി, സ്വാമി ശിവാനന്ദഗിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. […]

ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശി മാരിയമ്മന്‍കോവിലില്‍ പൂജോത്സവത്തിന് കൊടിയേറി

ചെര്‍പ്പുളശ്ശേരി: കരുമാനാംകുറിശ്ശി മാരിയമ്മന്‍കോവിലില്‍ പൂജോത്സവത്തിന് കൊടിയേറി. കമ്മിറ്റി പ്രസിഡന്റ് കെ.വി. നാരായണന്‍നായര്‍ നേതൃത്വം നല്‍കി. നിത്യേന വൈകീട്ട് ഏഴിന് ഉടുക്കടിപ്പാട്ടും ചുറ്റുവിളക്കുപൂജയുമുണ്ടാകും. രണ്ടുദിവസത്തെ പ്രശ്നപരിഹാരക്രിയകള്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. തന്ത്രി അണ്ടലാടി മനയ്ക്കല്‍ പരമേശ്വരന്‍ നമ്ബൂതിരിപ്പാട് കാര്‍മികനായി. 30ന് രാവിലെ ഒമ്ബതിന് സുവാസിന്യാര്‍ച്ചനയും […]

ദേശീയപാതയ്ക്ക് സമീപത്തെ ചാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ബി.പി.എല്‍. കൂട്ടുപാതയില്‍ ദേശീയപാതയ്ക്കരികില്‍ സര്‍വീസ് റോഡിനരികിലെ ചാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വഴിയാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. വാഹനമിടിച്ച്‌ മരിച്ചുവെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍, മൃതദേഹം കണ്ടതിനും 50അടി അകലെ റോഡില്‍ […]

ചെര്‍പ്പുളശ്ശേരിഎഴുവന്തല കെ.വി.ശങ്കരന്‍ മാസ്റ്റര്‍ വായനശാലയിലേക്ക്നിയന്ത്രണം വിട്ട പാര്‍സല്‍ പിക്ക് അപ്പ് വാന്‍ ഇടിച്ച്‌ കയറി;

  ചെര്‍പ്പുളശ്ശേരി: നിയന്ത്രണം വിട്ട പാര്‍സല്‍ പിക്ക് അപ്പ് വാന്‍ എഴുവന്തല കെ.വി.ശങ്കരന്‍ മാസ്റ്റര്‍ വായനശാലയിലേക്ക് ഇടിച്ച്‌ കയറി. ഇടിയുടെ ആഘാതത്തില്‍ വായനശാലയുടെ ചുമരിനും വാതിലിനും കേടുപാടുകള്‍ സംഭവിച്ചു. പില്ലറില്‍ പണിത കെട്ടിടമായതിനാല്‍ വലിയ നാശ നഷ്ടമുണ്ടായില്ല. ഇന്നലെ ഉച്ചക്ക് 12 […]

വടക്കഞ്ചേരിയിൽ കട കത്തിനശിച്ചു

വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട്ടില്‍ ഓല ഷെഡില്‍ പ്രവര്‍ത്തിക്കുന്ന കട കത്തിനശിച്ചു. അയിഷ ഭായിയുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയാണ് കത്തിനശിച്ച നിലയില്‍ കണ്ടത്. വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കി.

സാംസ്കാരികരംഗത്ത് പുതിയ പരിവര്‍ത്തനം അനിവാര്യമായ കാലഘട്ടമാണിത് ;കെ. ശങ്കരനാരായണന്‍

ഒറ്റപ്പാലം: സാംസ്കാരികരംഗത്ത് പുതിയ പരിവര്‍ത്തനം അനിവാര്യമായ കാലഘട്ടമാണിതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. കവി പി.ടി. നരേന്ദ്രമേനോന്റെ കര്‍മ-സാഹിത്യ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികാഘോഷമായ ‘നരേന്ദ്ര’ത്തിന്റെ ഭാഗമായിനടന്ന സാംസ്കാരികസമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക-സാംസ്കാരിക രംഗത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ […]

വടക്കഞ്ചേരിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോക്ഷണം ;35,000 രൂപയോളം നഷ്ടമായി

വടക്കഞ്ചേരി: പൂട്ടിക്കിടന്ന വീട്ടില്‍ ജനല്‍ തകര്‍ത്ത് മോഷണം, 35,000 രൂപയോളം നഷ്ടമായി. വടക്കഞ്ചേരി കുറുവത്ത് കോളനിയില്‍ തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി മണികണ്ഠന്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.  വെള്ളിയാഴ്ച്ച ഉച്ചയോടെ വീട് പൂട്ടി തൃശൂരിലെ വീട്ടില്‍ പോയി ശനിയാഴ്ച്ച രാവിലെ […]

പാലക്കാട് റോഡരികിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു

   പാലക്കാട് : നെന്‍മാറ- നെല്ലിയാമ്ബതി റോഡില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍ 48 വെടിയുണ്ടകള്‍ കണ്ടെത്തി. 3.1 എംഎം ജര്‍മന്‍ മോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വെടിയുണ്ടകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയല്ല. നെല്ലിയാമ്ബതിയില്‍ വേട്ടയ്ക്കു പോയവരില്‍ നിന്ന്്് […]

ആര്‍.എസ്.എസ്  കൊലപാതക രാഷ്ട്രീയത്തിനെതിരെ; സിപിഐ എം ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

ചെര്‍പ്പുളശ്ശേരി: ആര്‍.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഒരു ദിവസത്തെ ഫോട്ടോ പ്രദര്‍ശനം ബസ് സ്റ്റാന്റ് പരിസരത്ത് തുടങ്ങി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ ഭീകരരംഗം ചിത്രീകരിച്ചതാണ് ചിത്രങ്ങള്‍. ഏരിയ സെക്രട്ടറി കെ […]

ജലം; ദൈവാനുഗ്രഹം പങ്കുവെക്കുക, പാഴാക്കരുത്

‘ജലം; ദൈവാനുഗ്രഹം പങ്കുവെക്കുക, പാഴാക്കരുത്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യബോധവല്‍ക്കരണ പദ്ധതിയുടെയും അലനല്ലൂര്‍ മേഖലാമുജാഹിദ്ദഅ്‌വ ക്യാമ്പയ്‌നിന്റെയും ഭാഗമായി നടക്കുന്ന ലഘുലേഖാവിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം പാലക്കാട്ജില്ലാ പഞ്ചായത്ത് അംഗം എം.ജിനേഷ്മുജാഹിദ്ദഅ്‌വ സമിതി അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്പി.പി.കെ അബ്ദുല്‍ ജലീലില്‍ നിന്നും ലഘുലേഖസ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിചു […]