മുന്നറിയിപ്പില്ലാതെ രാത്രിയിൽ ബസുകൾ ഓട്ടം നിർത്തുന്നു ; ചെർപ്പുളശേരിയിൽ യാത്രക്കാർ ദുരിതത്തിൽ

ചെര്‍പ്പുളശ്ശേരി: ടൗണിൽ നിന്നും വിവിധ റൂട്ടുകളിലേക്കുള്ള ബസുകള്‍ വൈകുന്നേരത്തോടെ ഓട്ടം നിര്‍ത്തുന്നു. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ദിവസങ്ങളായി ദുരിതത്തിലാണ്. യാത്രക്കാർ ഏറ്റവും കൂടുതലുള്ള പട്ടാമ്പി റൂട്ടിലടക്കം സന്ധ്യയായാൽ ബസില്ലാത്ത അവസ്ഥയാണ്. നോമ്പ് കാലം തുടങ്ങിയത് മുതലാണ് ഈ പ്രവണത കണ്ടുവരുന്നത്. […]

ചെർപ്പുളശേരിയിൽ നഗരസഭ മഴക്കാലരോഗ ബോധവത്കരണം നടത്തി

ചെർപ്പുളശേരി: സാമൂഹിക ആരോഗ്യവകുപ്പുമായി സഹകരിച്ച് നഗരസഭ ഭരണസമിതി വിദ്യാർഥികൾ, എൻ.സി.സി ആൻഡ് സ്കൗട്ട് വളന്റിയേഴ്‌സ് എന്നിവരെ പങ്കെടുപ്പിച്ച് ‘ശുചിത്വ യജ്ഞത്തിൽ പങ്കാളിയാകൂ, പകർച്ചവ്യാധികളിൽ നിന്ന് മുക്തിനേടൂ’ സന്ദേശവുമായി മഴക്കാല രോഗ പ്രധിരോധ ബോധവത്കരണ റാലിയും നഗര ശുചീകരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ […]

ഉന്നത വിജയികൾക്ക് അനുമോദനം നൽകി

എസ്.എസ്.എൽ.സി, പ്ലസ്ടു, വി എച്ച് എസ് ഇ, എൽ.എസ്.എസ്, യു. എസ്.എസ്സ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചെർപ്പുളശ്ശേരി നഗരസഭ അനുമോദനം നൽകി. അനുമോദന യോഗം നഗരസഭ ചെയർപേഴ്സൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അധ്യക്ഷനായി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ […]

പെരിന്തൽമണ്ണയിൽ ഇ.എം.എസ് ജന്മദിനാഘോഷം

പെരിന്തൽമണ്ണ: ഇ.എം.എസ് ജന്മാദിനാഘോഷത്തിന്റെ ഭാഗമായി ഇ.എം.എസ് സഹകരണ ആശുപത്രിയിൽ വിവിധ പരിപാടികൾ നടന്നു. ആശുപത്രി അങ്കണത്തിലുള്ള ഇ.എം.എസിന്റെ അർധകായ പ്രതിമയിൽ വൈസ് ചെയർമാൻ ഡോ. വി.യു സീതി ഹാരാർപ്പണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ […]

പെരിന്തൽമണ്ണയിൽ കെട്ടിട നികുതിയുടെ പേരിൽ ‘കൊള്ള’നടക്കുന്നതായി പരാതി

പെരിന്തൽമണ്ണ: നഗരസഭയിൽ കെട്ടിട നികുതി അശാസ്ത്രീയമായി വർധിപ്പിക്കുകയാണെന്നും നികുതി കൊള്ളയാണ് നടക്കുന്നതെന്നും പരാതികളുയരുന്നു. തോന്നും പോലെ നികുതി തുക കൂട്ടി നിശ്ചയിക്കുകയാണ്. ഇത് സാധാരക്കാരെ വലിയ പ്രയാസത്തിലേക്കാണ് കോണ്ടുപോവുക. അശാസ്ത്രീയമായ നികുതി വർധനവിൽ കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പെരിന്തൽമണ്ണ […]

ചെർപ്പുളശേരിയിൽ ശനിയാഴ്ച ഡെങ്കിപനി പ്രതിരോധ മരുന്ന് വിതരണം

ചെർപ്പുളശേരി: ജൂൺ 17 ശനിയാഴ്ച നഗരസഭയുടെ ആഭിമുഖ്യത്തിൽ കാറൽമണ്ണ എൻ.എൻ.എൻ.എം.യു.പി സ്ക്കൂളിൽ വെച്ച് ഡെങ്കിപനിക്കുള്ള പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. എല്ലാ കൗൺസിലർമാരും ജനങ്ങളെ വിവരം […]

നിർധനർക്ക് താങ്ങായി പേങ്ങാട്ടിരിയിൽ റമളാൻ സാന്ത്വന കിറ്റ് വിതരണം

  ചെർപ്പുളശേരി: കേരള മുസ്‍ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേങ്ങാട്ടിരി യൂണിറ്റുകൾ സംയുക്തമായി പ്രദേശത്തെ നിർധന കുടുംബങ്ങൾക്ക് റമളാൻ സാന്ത്വന കിറ്റ് വിതരണം ചെയ്തു. കേരള മുസ്‍ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷൻ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മഹമ്മദലി ഹസനി, […]

ചെര്‍പ്പുളശ്ശേരി ആശുപത്രിയുടെ ഡയാലിസ് യൂണിറ്റിൻറെ ആരംഭോത്ഘാടനം നാളെ

ചെര്‍പ്പുശ്ശേരി: ചെര്‍പ്പുളശ്ശേരി സഹ. ആശുപത്രിയില്‍ ആരംഭിക്കുന്ന ഡയാലിസ് യൂണിറ്റ് നാളെ വൈകിട്ട് നാലിന് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ഡയലിസ് യൂണിറ്റ് ആരംഭിക്കുന്നതെന്ന് ആശുപത്രി ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ […]

ആരോരുമില്ലാത്ത ഉണ്ണിക്കുട്ടന് ‘സ്‌നേഹവീട്’ സമ്മാനിച്ച് പെരിന്തൽമണ്ണ അൽഷിഫ നഴ്സിങ് കോളേജ്

പെരിന്തൽമണ്ണ: ആരോരുമില്ലാത്ത താഴെക്കോട് മുള്ളൻമട ആദിവാസി കോളനിയിലെ ഉണ്ണിക്കുട്ടന് ‘സ്‌നേഹവീട്’ എന്ന പേരിൽ വീട്നിർമിച്ച് നൽകി പെരിന്തൽമണ്ണ അൽഷിഫ നഴ്സിങ് കോളേജ് എൻ.എസ് .എസ് യൂണിറ്റ് മാതൃകയായി. അച്ഛനും അമ്മയുമില്ലാത്ത ഉണ്ണിക്കുട്ടൻ അംഗപരിമിതനും നിരക്ഷരനുമാണ്. കോളനിയിൽ മുമ്പ് സന്ദർശനം നടത്തിയ എൻ.എസ് […]

“അമ്മക്കൊരു തണലുമായി” അടക്കാപുത്തൂർ സംസ്കൃതി

ശ്രീകൃഷണപുരം: ശ്രീ. ഉത്രത്തിൽ ഭഗവതി ക്ഷേത്രം ജീർണോദ്ധാരണ കമ്മിറ്റിയുടെയും ആഘോഷകമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ 120 ഔഷധ വൃക്ഷതൈകൾ നടുന്ന ”അമ്മക്കൊരു തണൽ” പദ്ധതി സംഘടിപ്പിച്ചു. മുതിർന്ന പരിസ്ഥിതി പ്രവർത്തകനും ഇന്ദിര വൃക്ഷമിത്ര അവാർഡ് ജേതാവുമായ ഫ്രാ: ശോഭീന്ദ്രൻ […]