പള്ളിക്കുത്തിലെ ഗ്രാനൈറ്റ് കമ്പനിക്ക് ലൈസൻസ് നൽകരുതെന്ന ആവശ്യം ശക്തമാകുന്നു

പെരിന്തൽമണ്ണ :പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന പള്ളിക്കുത്ത് തെക്കൻമലയിലെ ഗ്രാനൈറ്റ് കമ്പനിക്ക് അധികൃതർ ലൈസൻസ് പുതുക്കി നൽകരുതെന്ന ആവശ്യം ശക്തമാകുന്നു. കമ്പനിയിൽ നിന്നും പുറത്തുവരുന്ന പൊടിപടലങ്ങൾ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ലൈസൻസ് പുതുക്കി നൽകരുതെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു.

ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റ് മതില്‍ പൊളിച്ചുമാറ്റുന്നത്തിനെതിരെ സർക്കാർ ഉത്തരവ്

ചെര്‍പ്പുളശ്ശേരി: നഗരസഭാ ബസ് സ്റ്റാന്റ് മതില്‍ പൊളിച്ചുമാറ്റുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതായി സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒ സുലേഖ സർക്കാറിനും വകുപ്പു മന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യവ്യക്തിക്കുവേണ്ടി ലക്ഷങ്ങള്‍ […]

ചെർപ്പുളശേരിയിൽ പെട്രോൾ പമ്പുകളിലെ ഇന്ധനം വീടുകളിലെ കിണറിലെത്തുന്നതായി പരാതി

ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവിനടുത്ത പെട്രോള്‍ പമ്പിലെ ഇന്ധനം തൊട്ടടുത്ത വീട്ടിലെ കിണറുകളില്‍ പടര്‍ന്നതായി പരാതി. ആദ്യം അയ്യപ്പന്‍കാവിനടുത്തുള്ള ദര്‍ശന എന്ന വീട്ടിലെ കിണറിലാണ് വെള്ളത്തില്‍ എണ്ണ പടര്‍ന്നു നില്‍ക്കുന്നതായി കണ്ടത്. പിന്നീട് മറ്റു പല വീടുകളിലെ കിണറുകളിലും കണ്ടതായി പറയുന്നു. അധികൃതരെത്തി സാമ്പിള്‍ […]

വെള്ളിനേഴിയിൽ ചെത്ത് തൊഴിലാളി യൂണിയന്‍ സമ്മേളനം നടന്നു

വെള്ളിനേഴി: ചെത്ത് തൊഴിലാളി യൂണിയന്‍ (സിഐടിയു) റേഞ്ച് സമ്മേളനം താലൂക്ക് സെക്രട്ടറി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സി രാഘവന്‍ അധ്യക്ഷനായി. സി ജയപ്രകാശ് റിപ്പോര്‍ട്ട് വെച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എന്‍ ഹരിദാസന്‍, അഡ്വ. പ്രേംകുമാര്‍, പി കെ ശശിധരന്‍, […]

ചെർപ്പുളശേരിയിൽ വർക്ക് ഷോപ്പ് തൊഴിലാളികൾ ധർണ്ണ നടത്തി

ചെര്‍പ്പുളശ്ശേരി: മോട്ടോര്‍ തൊഴിലാളികളെയും വര്‍ക്ക്ഷാപ്പുകളെയും ബാധിക്കുന്ന നിരവധി ആവശ്യങ്ങളുയര്‍ത്തി അസോസിയേഷന്‍ ഓഫ് വര്‍ക്ക്‌ഷോപ്പ് കേരളയുടെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശ്ശേരി പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി. സംസ്ഥാനമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു ധര്‍ണ. ചെര്‍്പ്പുളശ്ശേരി പോസ്റ്റാഫീസിനു മുന്നിലെ സമരം ജില്ലാ സെക്രട്ടറി രാജന്‍ ചെര്‍പ്പുളശ്ശേരി […]

കർഷകർക്ക് ആശ്വാസമായി കാറൽമണ്ണ ലിഫ്റ്റ് ഇറിഗേഷൻ പ്രവൃത്തി തുടങ്ങി

കർഷകർക്ക് ആശ്വാസമായി കാറൽമണ്ണ ലിഫ്റ്റ് ഇറിഗേഷൻ പ്രവൃത്തി തുടങ്ങി ചെർപ്പുളശ്ശേരി: തകർന്നു കിടക്കുന്ന കാറൽമണ്ണ ലിഫ്റ്റ് ഇറിഗേഷൻ പ്രവൃത്തി തുടങ്ങി.ഇറിഗേഷൻ പദ്ധതിയെ കൃഷി ആവശ്യങ്ങൾക്കായി കാര്യമായി ആശ്രയിക്കുന്ന കർഷകർക്ക് വലിയ ആശ്വാസമാണിത്. സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് തകർന്ന […]

വികസന തന്ത്രം അനുഭവിച്ചറിയാൻ ആന്ധ്ര സംഘം പെരിന്തൽമണ്ണയിൽ

വികസന തന്ത്രം അനുഭവിച്ചറിയാൻ ആന്ധ്ര സംഘം പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ:നഗരസഭയുടെ വികസന മോഡൽ തൊട്ടറിയാൻ ആന്ധ്ര സംഘം പെരിന്തൽമണ്ണയിൽ . സാമ്പത്തിക വികസനത്തിന്റെ ഭാഗമായുള്ള നഗരസഭയിലെ പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾ അനുഭവിച്ചറിയാനും കണ്ടു മനസ്സിലാക്കാനുമാണ് ആന്ധ്രപ്രദേശ് നഗര ഉപജീവന മിഷൻ(മെഹ്‌മ) അംഗങ്ങൾ സന്ദർശനം […]

ചെർപ്പുളശ്ശേരി ഈസ്റ്റ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

ചെർപ്പളശേരി: ചെർപ്പുളശ്ശേരി ഈസ്റ്റ് എൽ പി സ്കൂൾ – വാഴക്കുന്നത്ത് – പൂർവ്വ വിദ്യാർത്ഥി സംഗമം സി രാഘവൻ ഉദ്ഘാടനം നടന്നു. പഴയ കാല അധ്യാപകരെ ആദരിച്ചു. ചെയർമാനായി സി രാഘവനെയും കൺവീനറായി കോട്ടച്ചാലിൽ മണികണ്ഠനെയും തെരഞ്ഞെടുത്തു.

പൊതുജന ജീവിതത്തെ വീര്‍പ്പ് മുട്ടിച്ച് നഗരമധ്യത്തിലെ വിദേശമദ്യ ഷാപ്പ്

ചെര്‍പ്ലശ്ശേരി: വിദ്യര്‍ത്ഥികളും സ്ത്രീകളുമടക്കം ദിവസേന ആയിരങ്ങള്‍ വഴിനടക്കുന്ന ചെര്‍പ്ലശ്ശേരി ബസ്‌ സ്റ്റാന്‍ഡിന് പുറകുവശത്തെ ഇഎംഎസ് റോഡിലായി നഗര മധ്യത്തില്‍ സ്ഥിതിചെയ്യുന്ന വിദേശമദ്യ ഷാപ്പ് പൊതുജന ജീവതത്തെ സാരമായി ബാധിക്കുന്നു. വര്‍ഷങ്ങളായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദേശീയപാതക്ക് സമീപമുള്ള ബാറുകള്‍ക്കും വിദേശമദ്യ […]

വിഷു ദിനത്തിൽ സംസ്കൃതിയുടെ വിഷു “തൈ” നീട്ടം

കടമ്പഴിപ്പുറം :അടക്കാപുത്തൂർ സംസ്‌കൃതിയുടെ വൃക്ഷക്കണിയും വൃക്ഷ തൈ നീട്ടവും പദ്ധതിയുടെ ഭാഗമായി കടമ്പഴിപ്പുറം ആദിത്യപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് വിഷു ദിനത്തിൽ തൊഴാനെത്തിയ ഭക്തർക്കെല്ലാം കാണിക്കൊന്ന തൈകൾ നൽകി വിഷു തൈ നീട്ടം സംഘടിപ്പിച്ചത് .ചടങ്ങിൽ സംസ്‌കൃതി പ്രവർത്തകരിൽ നിന്ന് ആദ്യ […]