കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തും

  മലപ്പുറം:- കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും, ജില്ലാ പോലീസും, സ്പെഷല്‍ജുവനയില്‍ പോലീസും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കുട്ടികള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരംവിഷയങ്ങളില്‍ കൃത്യമായി […]

ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും- ജില്ലാ കലക്ടര്‍

അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമം നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ പരിപാടിയില്‍ പെരിന്തല്‍മണ്ണ വ്യാപാരി- വ്യവസായി സമിതി നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കലക്ടര്‍. ഓരാടംപാലത്ത് […]

പ്രാദേശിക മാധ്യമ ശില്‍പശാല ‘വാര്‍ത്താലാപ്’ നാളെ ഒറ്റപ്പാലത്ത്‌

ഒറ്റപ്പാലം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി ഓഫീസ് ഒറ്റപ്പാലത്തെയും സമീപ പ്രദേശങ്ങളിലെയും  മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല (വാര്‍ത്താലാപ്) സംഘടിപ്പിക്കുന്നു. ഒറ്റപ്പാലത്തെ കൊട്ടാരം ഹോട്ടലില്‍ നാളെ(ഒക്ടോബര്‍ 27, 2016) രാവിലെ 10ന് ടൈംസ് […]

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഇന്റര്‍ യൂണിറ്റ് ക്യാമ്പ് സമാപിച്ചു

  എടത്തനാട്ടുകര : കൗമാരക്കാരായ വിദ്യാര്‍ഥി തലമുറയില്‍ സേവന തല്‍പരതയും സാഹോദര്യവും ദേശീയ ബോധവും വളര്‍ത്തിയെടുത്ത് അവരെ കുടുംബത്തിനും രാജ്യത്തിനും  ഉപയുക്തമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ , എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മണ്ണാര്‍ക്കാട് എം. ഇ. എസ് സ്‌കൂള്‍ സ്‌കൗട്ട് […]

ഭക്ഷ്യ അവകാശം നിഷേധിക്കരുത് ..കുക്കിംഗ് ആന്റ് കാറ്ററിംഗ് വര്‍ക്കേഴ്‌സ്

മലപ്പുറം : പാചക തൊഴിലാളികളെ ഭക്ഷ്യ സുരക്ഷ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് ആന്റ് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( എസ് ടി യു ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനതലത്തില്‍ പാചക തൊഴിലാളികളുടെ അവസ്ഥ […]

കുറഞ്ഞ ചെലവില്‍ കംപ്യൂട്ടര്‍ നന്നാക്കുന്ന ‘അസാപി’ന്റെ കമ്പനി ഉദ്ഘാടനം ചെയ്തു

  കുറഞ്ഞ ചെലവില്‍ ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് കംപ്യൂട്ട റുകള്‍ നന്നാക്കു ന്നതിനായി അഡീഷണല്‍ സ്‌കില്‍ അക്വിസി ഷന്‍സ് പ്രോഗ്രാമിന് (അസാ പ്) കീഴില്‍ തുടങ്ങിയ വയര്‍ ഓണ്‍ ടെക് കമ്പനി കലക്ടറേറ്റ് സമ്മേളന ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2014-15 ല്‍ ബി.എ […]

പട്ടികജാതിക്കാര്‍ക്കുമേല്‍ പോലീസുകാര്‍ നടത്തുന്ന മൂന്നാംമുറ അവസാനിപ്പിക്കണം

  മലപ്പുറം : പട്ടികജാതിക്കാര്‍ക്കുമേല്‍ പൊലീസ് നടത്തുന്ന മൂന്നാം മുറ അവസാനിപ്പിക്കണമെന്ന് മലപ്പുറത്തു ചേര്‍ന്ന ദളിത് ലീഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പട്ടികജാതിക്കാരെ ഇല്ലാത്ത കുറ്റം ചുമത്തി പോലീസ് സ്റ്റേഷനില്‍ വെച്ച് പീഡിപ്പിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം നടക്കുന്നതായി യോഗം വിലയിരുത്തി. ഇതിന്റെ ഉദാഹരണമാണ് കൊല്ലം പോലീസ് സ്റ്റേഷനില്‍ […]

റേഷന്‍ വിതരണം: സര്‍ക്കാര്‍ നടപടിയില്‍ ജനതാദള്‍ ( യു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മലപ്പുറം : റേഷന്‍ സംവിധാനം മാസങ്ങളായി തകര്‍ച്ച നേരിട്ടിട്ടും പരിഹാരം കാണാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ ജനതാദള്‍(യു) ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അര്‍ഹരായവരെ ഒഴിവാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടുകള്‍ വന്നിട്ടുള്ളതിനാല്‍ പരാതി നല്‍കാനുള്ള സമയം നീട്ടണമെന്നും യോഗം […]

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ മേൽശാന്തിക്കായി തർക്കം ..

ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തിയായി നിയമിതനായ ഒഴിവിലേക്ക് ആര് വേണമെന്ന കാര്യത്തിലാണ് തർക്കം .ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരുവർഷത്തെ അവുധിയിൽ പോകുന്ന അവസരത്തിനാണ് പലരും ശ്രമിക്കുന്നത് .മുൻ മേൽശാന്തി അകത്തെകുന്നത് കൃഷ്ണൻ നമ്പൂതിരി മേൽശാന്തി പദം ഏറ്റെടുക്കണമെന്ന ആവശ്യം ചില […]

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലേക്ക് നിര്‍വ്വഹണ സമിതി പുനഃസംഘടിപ്പിച്ചു

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലേക്ക് ജനറല്‍ കൗണ്‍സിലില്‍ നിന്നും നാലുപേരെ നിര്‍ദ്ദേശിച്ച് നിര്‍വ്വഹണ സമിതി പുനഃസംഘടിപ്പിച്ചു. ചെയര്‍മാന്‍ ടി.കെ. ഹംസ അധ്യക്ഷനായി. പക്കര്‍പന്നൂര്, ബഷീര്‍ ചുങ്കത്തറ, വി അബ്ദുല്‍ ഹമീദ്, കെ എ ജബ്ബാര്‍ എന്നിവരാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍. ടി […]